ഒട്ടകത്തിന്റെ മുസ്ലിംവിരുദ്ധത ക്ഷമയോടെ കേട്ടുനിൽക്കുന്ന പുരോഹിത മുട്ടനാട് – video

96

ഇങ്ങനെ പച്ചക്ക് വർഗ്ഗീയത പറയുന്നത്, അതും ഒരു സ്ഥാനാർഥി, ഇതിന് മുമ്പ്‌ നമ്മൾ കണ്ടിട്ടുണ്ടാവില്ല. പറയുന്നതാവട്ടെ പച്ചക്കള്ളവും. ഈ നാടിനെയും ജനതയെയും സർവ്വനാശത്തിൽ നിന്നും രക്ഷിക്കാൻ നമ്മൾ കൂട്ടായി പ്രാർഥിച്ചാൽ മാത്രം പോരാ, ഒരുമിച്ച് നിന്ന് പ്രവർത്തിക്കുക കൂടി ചെയ്യണം.ഭീകരംഇവിടെ തെരഞ്ഞെടുപ്പ് കമ്മീഷനില്ലേ ?പ്രവർത്തിക്കുന്ന നിയമ സംവിധാനമില്ലേ ?വല്ലാത്ത സങ്കടവും നിരാശയും തോന്നുന്നു

Rafeeque Mohamed ന്റെ പോസ്റ്റ്

കേരളത്തിലാണ്, തൃശ്ശൂരാണ്, ഒല്ലൂരിലാണ്. ബിജെപിയുടെ സംസ്ഥാന വക്താവിന്റെ വോട്ട് പിടുത്തമാണ്. ഒരക്ഷരം തിരിച്ചുരിയാടാതെ അതൊക്കെ ക്ഷമപൂർവ്വം കേട്ട് നിക്കുന്നത് അഭ്യസ്ഥ വിദ്യനായ ഒരു പുരോഹിതനാണ്.കല്ല് വെച്ച നുണകളും ഭയപ്പെടുത്തുന്ന വികല സങ്കൽപ്പ ഭാവനാ കഥകളും നിരത്തി ഒരു സമുദായത്തെ വെറുപ്പിന്റെയും അപരവൽക്കരണത്തിന്റെയും ഇരുട്ടിലേക്ക് തള്ളിവിട്ടുള്ള ഈ പരസ്യമായ വോട്ട് പിടുത്തം കേരളത്തിന് പുതുമയാകാം. പരസ്യമായി ഇത്രയും അപവാദങ്ങൾ പ്രചരിപ്പിക്കുന്നവർ രഹസ്യമായി എന്തെല്ലാം ആവനാഴിയിൽ ഒരുക്കി വെച്ച് മൂർച്ച കൂട്ടുന്നുണ്ടാകും.

135 കോടി ഇന്ത്യക്കാരെ ദുരിതക്കയത്തിലേക്ക് തള്ളിവിട്ട കേന്ദ്ര സർക്കാരിന്റെ കഴിഞ്ഞ കുറേ വർഷങ്ങളിലെ പകൽ കൊള്ളക്കും സമ്പൂർണ പരാജയത്തിനും വിഭാഗീയതക്കുമെതിരെ പ്രതികരിക്കേണ്ട ജനതയെ ജാതിയുടെയും മതത്തിന്റെയും വർഗ്ഗത്തിന്റെയും വിഷമെറിഞ്ഞു മയക്കി ഒരു ചെറിയ വിഭാഗത്തേയെങ്കിലും ഇവർ മനപരിവർത്തനം ചെയ്യുന്നുവെന്നതാണ് പ്രബുദ്ധ കേരളത്തിന്റെ അപചയം. ഇത്തരം ഭ്രാന്തമായ വർഗ്ഗീയതക്കെതിരെ നിയമവും നിയമപാലകരും നോക്കുകുത്തിയാകുമ്പോൾ നാം കൂടുതൽ ജാഗ്രതയുള്ള ജനതയാകണം. ആ ജാഗ്രതയാകട്ടെ ബാലറ്റ് പേപ്പറിൽ നാം ഇവർക്കും ഇവർക്ക് മൗന പിന്തുണ നൽകുന്നവർക്കുമുള്ള മറുപടി.
ജയ് ഹിന്ദ് ❤