മാധ്യമങ്ങളോട് ഒന്നേ പറയാനുള്ളൂ ഉപകാരം ചെയ്യാനാകില്ലേലും വേണ്ടില്ല ഉപദ്രവിക്കരുത്, ലക്ഷക്കണക്കിന് അന്ധവിശ്വാസികൾ ഉള്ള നാടാണിത്

147

Gopi Krishnan

രണ്ട് മൂന്ന് ദിവസം മുമ്പ് നാസ ഒരു ന്യൂസ് പുറത്ത് വിട്ടു. 655 പ്രകാശവർഷങ്ങൾ അകലെയുള്ള HELIX 655 എന്ന നെബുലയുടെ ഇമേജിൽ നിന്നും Sonication പ്രൊസസ് വഴി അതിന്റെ സൗണ്ട് രൂപപ്പെടുത്തിയതായിരുന്നു വാർത്ത.

Helix Nebula
The Helix Nebula is 655 light-years away and three light-years across. When a low-mass star sheds outer material near the end of its life, nebulae like this form.
In this sonification, red light is assigned lower pitches and blue light is assigned higher pitches. Just as the frequencies of light increase from red to blue, frequencies of sound increase from low to high pitches.

ഇതാണ് നാസ പുറത്തുവിട്ട സ്റ്റേറ്റ്മെന്റ്. ചെറുതെങ്കിലും കൃത്യമായ വിവരണം. എന്നാൽ 100 ശതമാനം സാക്ഷരതയുള്ള കേരളത്തിലെ PRESStitute കളുടെ കയ്യിൽ എത്തിയപ്പോൾ അത് ആയിരം ആത്മാക്കളുടെ അലർച്ചയും സ്ത്രീകളുടെ കരച്ചിലുമായി…ഒപ്പമൊരു ചോദ്യവും…ഇത് നരകത്തിന്റെ ശബ്ദമോ?!

ഇന്നും മണ്ണ്കുഴച്ചാണ് മനുഷ്യനുണ്ടായതെന്ന് തർക്കിക്കുന്ന ലക്ഷക്കണക്കിന് പേർ ഇവിടെയുണ്ട്. അവർക്ക് മുന്നിലേക്കാണ് അർദ്ധ സത്യം മസാല പുരട്ടി അവതരിപ്പിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്റെയും മനോരമാന്യൂസിന്റെയും വാർത്തയിൽ നെബുലയെ പറ്റിയോ സോണിഫിക്കേഷനെ പറ്റിയൊ ഒന്നും വിവരിക്കുന്നില്ല. ജനം ടിവിയെ ഒരു മാധ്യമമായി പോലും കണക്കാത്തത്കൊണ്ട് അതേ പറ്റി ഒന്നും പറയുന്നില്ല.

ഈ വാർത്തകൾക്ക് കീഴെ വന്ന കമന്റുകൾ പിന്നെ പ്രതീക്ഷിച്ചത് തന്നെയായിരുന്നു. ഇന്നലെ വരെ കിത്താബുകളെ കൂട്ടുപിടിച്ചവർക്ക് ഏഷ്യാനെറ്റും മനോരമയും ഒരു വലിയ പിടിവള്ളി ഇട്ടുകൊടുത്തു… NASA!!! അത് വരെ ശാസ്ത്രത്തെ എതിർത്തവർ നാസയുടെ മാന്വൽ തന്നെ ഖുറാനും ബൈബിളും വേദവുമാണെന്ന് വരുത്തിതീർക്കുന്നുണ്ട്.

ഇന്ത്യൻ ഭരണഘടനയിൽ Article 51 A(h) ൽ പറയുന്നത് scientific temper, humanism and spirit of enquiry and reform അഥവാ ശാസ്ത്രീയ അവബോധം, മാനവികത, അന്വേഷണാത്മകതയ, നവീകരണം എന്നിവ ഇന്ത്യയിലെ ഓരോ പൗരന്റെയും Fundamental Duty അഥവാ അടിസ്ഥാന കടമയായാണ് നിർവചിക്കുന്നത്. ഇവിടെയുള്ള മാധ്യമങ്ങളോട് ഒന്നേ പറയാനുള്ളൂ….ഉപകാരം ചെയ്യാനാകില്ലേലും വേണ്ടില്ല…ഉപദ്രവിക്കരുത്.