‘തണ്ണീർമത്തൻ ദിനങ്ങ’ളിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് ഗോപിക രമേശ്. സ്റ്റെഫി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഗോപിക അവതരിപ്പിച്ചത്. അതിനു ശേഷം വാങ്ക് എന്ന ചിത്രത്തിലും ശ്രദ്ധേയമായ അഭിനയമായിരുന്നു ഗോപിക കാഴ്ചവെച്ചത്.
സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ പുതിയ ചിത്രങ്ങളും വിഡിയോകളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട് താരം. ഗോപിക തമിഴിൽ സുഴൽ എന്ന ഒരു വെബ് സീരിസിൽ അഭിനയിച്ച് അവിടെയും പ്രശംസകൾ നേടി നിൽക്കുകയാണ്. ഇത്തവണ കുറച്ച് ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളാണ് ഗോപിക ആരാധകരുമായി പങ്കുവെച്ചത്. ഫോർ ആണ് മലയാളത്തിൽ ഗോപികയുടെ അവസാനം പുറത്തിറങ്ങിയ സിനിമ.
സോഷ്യല്‍ മീഡിയയിൽ സജീവ സാന്നിധ്യമാണ് ഗോപിക. നാല് ലക്ഷത്തിലധികം പേരാണ് ഗോപികയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. ഇടയ്ക്ക് ചിത്രങ്ങള്‍ പങ്കുവച്ച് താരം എത്താറുണ്ട്. താരം പങ്കുവയ്ക്കുന്ന വിഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഗോപിക തന്റെ പ്രണയത്തെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. കാമുകന്റെ മുഖം മനസിലാകാത്ത തരത്തിലുള്ള ഒരു ഫോട്ടോയും ഗോപിക പങ്കുവച്ചിരുന്നു.
**