മൃഗശാല കാണാന്‍ പോയ കുടുംബത്തെ ഗറില്ല ആക്രമിച്ചു : വൈറല്‍ വീഡിയോ

406

യൂട്യൂബില്‍ 12 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം ഏകദേശം13 മില്ല്യണ്‍ പേരാണ് വീഡിയോ കണ്ടത്…

അമേരിക്കയിലെ നെബ്രാസ്‌കയിലുള്ള മൃഗശാല കാണാന്‍ കേവ് കുടുംബസമേതം പോയി. എന്നാല്‍ കാഴ്ച്ചകണ്ട് ഗറില്ലാ കൂടിനടുത്തെത്തിയ ഇവരെ ഗറില്ല ആക്രമിക്കാന്‍ ശ്രമിച്ചു. കൊജിടോ എന്ന ഗറില്ലയാണ് അടച്ചിട്ടിരുന്ന കൂടിന്റെ ചില്ല് തകര്‍ത്ത് കേവിനേയും കുടുംബത്തേയും ആക്രമിക്കാന്‍ ശ്രമിച്ചത്.

കേവിന്റെ ഇളയ മകള്‍ ആള്‍കുരങ്ങുകളെ പോലെ മാറില്‍ കൈ അടിച്ചതാണ് കൊജിടോയെ പ്രകോപിപ്പിച്ചത്. പെട്ടന്ന് തന്നെ കൂടിനടുത്തേയ്ക്ക് എത്തിയ കൊജിടോ കേവും കുടുംബവും നിന്നിരുന്ന ഭാഗത്തെ കൂടിന്റെ ചില്ലുകള്‍ ഇടിച്ച് തകര്‍ക്കുകയായിരുന്നു.