ശാസ്ത്ര-സാങ്കേതിക എഴുത്തുകാരനായ Sujith Kumar ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റ്

ഇരുട്ടടി -1 : ഫിക്സഡ് ചാർജ്

2018 വരെ ഫിക്സഡ് ചാർജ് ഡൊമസ്റ്റിക് കൺസ്യൂമേഴ്സിന് സിംഗിൾ ഫേസിന്‌ 30 രൂപയും ത്രീ ഫേസിന്‌ 80 രൂപയും മാത്രമായിരുന്നു. ഇത് 2019 ൽ 35-150 എന്ന നിരക്കിലേക്കും 2022 ൽ 35-225 എന്ന നിരക്കിലേക്കും 2023 ൽ 40-260 ലേക്കും മാറ്റി. ഈ ഭീമമായ വർദ്ധനവ് പ്രധാനമായും എല്ലാ തലത്തിലുള്ള ഗാർഹിക ഉപഭോക്താക്കളെ ഒരു പോലെ ബാധിച്ചു എങ്കിലും സോളാർ ഉപഭോക്താക്കളെ മറ്റൊരു തരത്തിൽ കൂടി ആണ്‌ ബാധിക്കുന്നത്. മുൻപ് റൂഫ് ടോപ് സോളാർ പ്ലാന്റുകളിൽ ഇമ്പോർട്ട് ചെയ്ത വൈദ്യുതിക്ക് മാത്രമേ ഫിക്സഡ് ചാർജ് നൽകേണ്ടതായുണ്ടായിരുന്നുള്ളൂ.  ഇപ്പോൾ അത് മാറ്റി നിങ്ങൾ നിങ്ങളുടെ പ്ലാന്റിൽ നിന്ന് ജനറേറ്റ് ചെയ്യുന്ന വൈദ്യുതിക്ക് കൂടി ഫിക്സഡ് ചാർജ് നൽകേണ്ട രീതിയിലേക്ക് പരിഷ്കരിക്കപ്പെട്ടു. ഫലത്തിൽ ഓരോ മാസവും ഏറ്റവും കൂടുതൽ ഫിക്സഡ് ചാർജ് നൽകുന്ന കൺസ്യൂമേഴ്സ് ആയി പുരപ്പുറ സോളാറുകാർ മാറീ. മുൻപ് പകൽ സമയത്ത് കൂടുതൽ ഗാർഹിക ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചുകൊണ്ട് സ്വന്തം പ്ലാന്റിലെ വൈദ്യുതി ഉപയോഗിച്ച് ഫിക്സഡ് ചാർജ് കുറയ്കാൻ കഴിയുമായിരുന്നു എങ്കിൽ ഇപ്പോൾ അത് കൂടി ഫിക്സഡ് ചാർജിൽ ഉൾപ്പെടുത്തിയതോടെ പകലായാലും രാത്രിയായാലും എങ്ങിനെ ഉപയോഗിച്ചാലും വരേണ്ട ഫിക്സഡ് ചാർജ് വഴിയിൽ തങ്ങില്ല എന്ന അവസ്ഥയാണ്‌. രണ്ട് മാസത്തിൽ വെറൂം 1000 രൂപ ഇലക്ട്രിസിറ്റി ബിൽ വന്നുകൊണ്ടിരുന്നവർക്ക് സോളാർ വച്ചപ്പോൾ മാസം 250 രൂപ ഈ വകയിൽ ബിൽ അടയ്ക്കേണ്ടി വരുന്ന അവസ്ഥ ഉണ്ടാകുന്നുണ്ട്. ഇതാകട്ടെ ഓരോ മാസവും കെ എസ് ഇബിക്കാർ എങ്ങിനെ ഒക്കെ കൂട്ടീക്കൊണ്ടിരിക്കാം എന്ന കാര്യത്തിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയുമാണ്‌.

ഇരുട്ടടി – 2 ജനറേഷൻ ഡൂട്ടി

വൈദ്യുതി സ്വന്തമായി ഉണ്ടാക്കുന്നവർ സർക്കാരിലേക്ക് ഉണ്ടാക്കുന്ന വൈദ്യുതിക്കനുസരിച്ച് ഒരു നിശ്ചിത തുക അടയ്കേണ്ടതുണ്ട്. ഇത് ഇതുവരെ യൂണിറ്റിന്‌ 1.2 പൈസ ആയിരുന്നു. കഴിഞ്ഞ മാസം മുതൽ അത് 12.5 മടങ്ങ് വർദ്ധിപ്പിച്ച് യൂണിറ്റിന്‌ 15 പൈസ ആക്കി കുത്തനെ ഉയർത്തി അതായത് 1250% വർദ്ധനവ് ഒറ്റയടിക്ക്. കഴിഞ്ഞ ബില്ലിൽ 5 രൂപ ജനറേഷൻ ഡ്യൂട്ടി കൊടുത്തിരുന്നവർ ഏപ്രിൽ മാസത്തെ ബില്ലിൽ 60 രൂപയിൽ അധികം കൊടുക്കണം !!. സ്വന്തമായി വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നവർക്ക് ഈ നടപടി നല്ല പ്രോത്സാഹനമാണ്‌ നൽകുന്നതെന്ന് പറയേണ്ടതില്ലല്ലോ. പരസ്യമൊക്കെ കണ്ട് , സബ്സിഡീയിൽ ആകൃഷ്ടരായി , കറന്റ് ചാർജ് പൂജ്യമാകുന്നതും സ്വപ്നം കണ്ട് കുറേ ഏറെ പേർ ഈ വർഷവും ഈ കെണീയിലേക്ക് വീഴും. അതോടെ ജനറേഷൻ ചാർജ് അടുത്ത വർഷം വീണ്ടും പത്ത് മടങ്ങ് വർദ്ധിപ്പിച്ച് ഒരു രൂപയോ രണ്ട് രൂപയോ ഒക്കെ ആക്കണം. അങ്ങനെ സ്വന്തമായി ആരും വൈദ്യുതി ഉൽപാദിപ്പിച്ച് കെ എസ് ഇബി കുത്തക തകർക്കാൻ അനുവദിക്കരുത്.

ഇരുട്ടടി – 3 ബില്ലിംഗ് സൈക്കിളിലെ മാറ്റം.

കഴിഞ്ഞ വർഷം വരെ മേൽപ്പറഞ്ഞ ഫിക്സഡ് ചാർജ്, ജനറേഷൻ ഡ്യൂട്ടി , മീറ്റർ റെന്റ് എന്നൊക്കെ പറഞ്ഞ് പ്രതിമാസം പത്തിരുനൂറു രൂപ മിനിമം കൊടുക്കേണ്ട അവസ്ഥയേ ഉണ്ടായിരുന്നുള്ളൂ എങ്കിൽ സെറ്റിൽമെന്റ് സൈക്കിൾ സെപ്റ്റംബറീൽ നിന്ന് മാർച്ചിലേക്ക് മാറ്റിയതോടെ എനർജി ബാങ്കിലെ ബാലൻസ് പൂജ്യമാവുകയും ഏറ്റവും കൂടുതൽ ഉപഭോഗമുള്ള ഏപ്രിൽ മെയ് മാസങ്ങളിൽ പൊതുവേ എക്സ്പോർട്ടീനേക്കാൾ കൂടുതൽ ഇമ്പോർട്ട് ഉള്ളതിനാൽ നല്ലൊരു തുക എനർജി ബിൽ ആയി അടയ്കേണ്ട അവസ്ഥ വരികയും ചെയ്യുന്നു. മുൻപ് സെപ്റ്റംബറിൽ സെറ്റിൽ ചെയ്യപ്പെടൂന്നതിനാൽ ഒക്ടോബർ മുതൽ മാർച്ച് വരെ ഉപഭോഗം കുറവായതിനാൽ ഗ്രിഡിലേക്ക്ക് എക്സ്പോർട്ട് ചെയ്യപ്പെടൂന്ന അധിക വൈദ്യുതി കൂടുതൽ ഉപഭോഗം ഉള്ള മാർച്ച്, ഏപ്രിൽ മെയ് മാസങ്ങളിലേക്ക് കരുതി വയ്ക്കാവുന്ന രീതിയിൽ ആയിരുന്നു. അതിനാൽ സാധാരണ ഗതിയിൽ സോളാർ ഉപഭോക്താക്കൾക്ക് ആർക്കും തന്നെ എനർജി ചാർജ് എന്ന ഇനത്തിൽ ബിൽ വരുമായിരുന്നില്ല. എന്നാൽ ഈ ബിൽ സെറ്റിൽമെന്റ് മാർച്ച് ആക്കിയതോടെ വൻ തുക സോളാർ ഉപഭോക്താക്കളും ഏപ്രിൽ മെയ് മാസങ്ങളിൽ അടയ്കേണ്ട അവസ്ഥ വരുന്നു. മാർച്ച് മാസത്തിൽ സെറ്റിൽമെന്റ് ചെയ്ത് ആ പണം കിട്ടുന്നൂണ്ടല്ലോ അതുവച്ച് ഇലക്ക്ട്രിസിറ്റി ബിൽ അടച്ചു കൂടേ എന്നാണ്‌ ചോദ്യമെങ്കിൽ തെറ്റി. വളരെ തുച്ചമായ തുക ആണ്‌ എക്സ്പോർട്ട് ഇനത്തിൽ യൂണിറ്റ് ചാർജ് ആയി നൽകുന്നത്. അതും ഇപ്പോഴും പല ഇലക്ട്രീസ്റ്റി ഡിവിഷനുകളിലും അപേക്ഷകളും രേഖകളുമെല്ലാം നൽകിയിട്ടും വർഷങ്ങൾ ആയി നൽകിയിട്ടുമില്ല.

വരാൻ പോകുന്ന ഇരുട്ടടികൾ –

നെറ്റ് ബില്ലിംഗ്, ഗ്രോസ് മീറ്ററിംഗ് , ടി ഓ ഡി മീറ്ററിംഗ് എന്ന പേരിലൊക്കെ അനേകം ഇരുട്ടടികൾ കെ എസ് ഇബി അധികൃതർ അണിയറയിൽ തയ്യാറാക്കി വച്ചിട്ടുണ്ട്. അതൊക്കെ വഴിയേ വരും. ഭയം വേണ്ട ജാഗ്രത മതി.

You May Also Like

അറവ് മാലിന്യങ്ങള്‍: ശാസ്ത്രീയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക

നേരം ഇരുട്ടിയാല്‍ ഇത്തരം മാലിന്യങ്ങള്‍ വഹിച്ച് കൊണ്ട് വരുന്ന വാഹനങ്ങള്‍ക്ക് കാവല്‍ നില്‌കേണ്ട ഗതികേടിലാണ് പൊതുജനം.

യൂറോപ്യൻ സ്‌പേസ് ഏജൻസിക്ക് പോലും കൊടുക്കാതെ ഈ കരാർ ബ്രിട്ടീഷ് കമ്പനി ഭാരതത്തിനു നൽകി, ഇതിനാണ് കാലത്തിന്റെ കാവ്യനീതി

Shabu Prasad ഇന്നലെ വൈകിട്ട് കൃഷ്ണൻ വിളിച്ചു ചോദിച്ചു …ഷാബുവേട്ടാ , ഇന്ന് രാത്രിയിലെ LMV…

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പണി തുടങ്ങി; നഗ്ന ചിത്രങ്ങൾക്കായി ആപ്പ്, പിൻവലിച്ച് നിർമാതാക്കൾ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പണി തുടങ്ങി; നഗ്ന ചിത്രങ്ങൾക്കായി ആപ്പ്, പിൻവലിച്ച് നിർമാതാക്കൾ ⭐ കടപ്പാട് :…

ലോകത്തിലെ പല സ്ഥലങ്ങളിലേയും ആകാശത്ത് രാത്രി ഒരു ട്രെയിനിന്റെ രൂപത്തില്‍ പോകുന്ന വിചിത്ര വെളിച്ചം, എന്താണത് ?

ലോകത്തിലെ പല സ്ഥലങ്ങളിലേയും ആകാശത്ത് രാത്രി ഒരു ട്രെയിനിന്റെ രൂപത്തില്‍ പോകുന്ന വിചിത്ര വെളിച്ചം കുതിക്കുന്നത് ഇടയ്ക്കിടയ്ക്ക് പലരും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്, എന്താണത് ?