ശശാങ്ക് ഖെയ്‌താൻ രചനയും സംവിധാനവും നിർവഹിച്ച് യുവതാരവുമായ വിക്കി കൗശൽ നായകനായി എത്തുന്ന ‘ഗോവിന്ദ നാം മേരാ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ദേശീയ അവാർഡ് ജേതാവും ബോളിവുഡിലെ യുവതാരവുമായ വിക്കി കൗശൽ, ഗോവിന്ദ എന്ന് പേരുള്ള കഥാപാത്രമായി, സിനിമയിലെ ബാക്ഗ്രൗണ്ട് ഡാൻസർ ആയാണ് ഇതിലഭിനയിക്കുന്നത്. ചിത്രത്തിന്റെ ട്രൈലെർ നൽകുന്ന സൂചന അനുസരിച്ച് ഈ ചിത്രം ചിരിക്കും ആകാംഷയ്ക്കും എല്ലാം സ്‌പേസുള്ള ഒരു കോമഡി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. തീയേറ്റർ റിലീസ് ഒഴിവാക്കി ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ നേരിട്ടുള്ള ഒറ്റിറ്റി റിലീസായാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഭൂമി പെഡ്‍നെകർ, കിയാരാ അഡ്വാനി എന്നിവരാണ് ഈ ചിത്രത്തിലെ നായികമാരായി എത്തുന്നത്. ഈ രണ്ട് നായികമാരുടെയും ഗ്ലാമർ പ്രദർശനം ചിത്രത്തിലെ മുഖ്യ ആകർഷണമാണ്.

അജയ് ദേവ്ഗൺ നായകനായ കൈതി ഹിന്ദി റീമേക്ക് ‘ഭോലാ’ യിലെ ‘ദില്‍ ഹേ ഭോലാ’ ഗാനം പുറത്തുവിട്ടു
അജയ് ദേവ്ഗൺ നായകനായ കൈതി ഹിന്ദി റീമേക്ക് ‘ഭോലാ’ യിലെ ഗാനം പുറത്തുവിട്ടു.