Govinda. Nam Mera
Language: Hindi
Genere: Comedy / Thriller
Streaming Platform: Disney Plus Hotstar
വിക്കി കൗശൽ, കിയര അദ്വാനി, ഭൂമി പദ്നേകർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന സിനിമയാണ് ഇത്.ഡയറക്റ്റ് OTT റിലീസ് ആയി ആണ് സിനിമ വന്നിരിക്കുന്നത്.മൊത്തത്തിൽ ഒരു കളർഫുൾ ടൈം പാസ്സ് മൂവി.ഇപ്പോൾ അടുത്തിടെ കുറെ ഏറെ സിനിമകളിൽ സീരിയസ് വേഷങ്ങൾ മാത്രമാണ് വിക്കി ചെയ്തത്.ഈ സിനിമയിൽ കംപ്ലീറ്റ് ഒരു ഫൺ റോളിൽ ആണ് വരുന്നത്.പെർഫോമൻസ് ലുക്ക് എല്ലാം കൊണ്ടും വിക്കി നന്നായി തന്റെ റോൾ ചെയ്തിട്ടുണ്ട്.നായികമാർ ആയി വരുന്ന കിയരയും ഭൂമിയും നന്നായി ചെയ്തിട്ടുണ്ട്.
സ്റ്റോറി ആയിട്ട് പ്രതേകിച്ചു ഒന്നും ഇല്ല.വളരെ പ്രെഡിക്റ്റബിൾ ആയിട്ടുള്ള കതാഗതി തന്നെ ആണ് ഇതിലും.കോമഡി അത്യാവശ്യം വർക്ക് ഔട്ട് ആയിട്ടുണ്ട്.വിക്കി കൗശൽ ആണ് പ്രധാന ഷോ സ്റ്റീലെർ. ഇതിനു മുമ്പ് ഇറങ്ങിയ മോണിക്ക ഓഹ് മൈ ഡാർലിംഗ് ആണ് കോമഡി ത്രില്ലെർ ഗണത്തിൽ ഹിന്ദി മൂവിസിൽ ഈ അടുത്ത് വന്നതിൽ കിടിലൻ ആയി വന്നത്.ആ ഒരു റേഞ്ചില്‍ വന്നില്ല എങ്കിലും ഒരു വട്ടം കണ്ടിരിക്കാവുന്ന ഒരു ടൈം പാസ്സ് പടം ആയിട്ടാണ് ഈ സിനിമ അനുഭവപ്പെട്ടത്.