Entertainment
ഈ സിനിമ കാണാൻ തുടങ്ങിയാൽ നിങ്ങൾ നിർത്തില്ല

Vishnu B Vzkl
സിനിമാ പരിചയം
Goynar Baksho (2013)
സ്വാതന്ത്ര്യത്തിനു മുമ്പ് കിഴക്കൻ ബംഗാളിലെ പ്രഭു കുടുംബത്തിലേക്ക് നവ വധുവായി തന്റെ പതിനൊന്നാം വയസ്സിലാണ് രാഷ്മോണി വന്നത്. അധികം വൈകാതെ അവൾ വിധവയായി. ആ വലിയ വീട്ടിലെ ചുമരുകൾക്കിടയിൽ ഒതുങ്ങി പോകുമ്പോഴും ആർക്കും കൊടുക്കാതെ ഒരു സാധനം അവർ പൊന്നു പോലെ സൂക്ഷിച്ചു – തന്റെ ആഭരണപ്പെട്ടി! അതിലെ വിലപിടിപ്പുള്ള ആഭരണങ്ങളിലായിരുന്നു കുടുംബത്തിലെ മറ്റുള്ളവരുടെ കണ്ണ്.വിഭജനത്തിനുശേഷം കുടുംബമൊന്നാകെ ഇന്ത്യയിലെത്തി.1949ൽ രാഷ്മോണി മരിക്കുമ്പോൾ ആ ആഭരണപ്പെട്ടി തന്റെ അനന്തിരവന്റെ ഭാര്യായി വന്ന സോമലതയെ ഏല്പിക്കുകയാണ്.അതിനെ സംരക്ഷിക്കാൻ രാഷ്മോണി പ്രേതമായി വീണ്ടും വരുന്നു.
തറവാട്ടിലെ കുളത്തിൽ മീൻപിടിച്ചും രാവും പകലും ഹുക്ക വലിച്ചും നടക്കുന്ന ആണുങ്ങൾ, ചെറുപ്രായത്തിൽ വിവാഹം ചെയ്ത് പിന്നീട് വിധവകളായി ജീവിക്കേണ്ടി വന്ന സ്ത്രീകൾ. അവർക്കിടയിൽ കാലം വരുത്തുന്ന മാറ്റങ്ങളാണ് മൂന്ന് തലമുറയിലെ സ്ത്രീകളുടെ കാഴ്ചപ്പാടിലൂടെ അപർണ സെൻ സംവിധാനം ചെയ്ത “ഗോയ്നർ ബക്ഷോ” പറയുന്നത്.കോളോണിയൽ കാലം മുതൽ ബംഗ്ലാദേശ് വിമോചനം വരെയുള്ള ബംഗാളിലെ സാമൂഹ്യ അവസ്ഥയും അതിൽ സ്ത്രീകളുടെ സ്ഥാനവും അതിമനോഹരമായി സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നു. മൗഷിമി ചാറ്റർജി, കൊങ്കണ സെൻ ശർമ,സ്വസ്ഥ ചാറ്റർജി,പരൺ ബന്ദോപധ്യായ, അപരാജിത അധ്യ തുടങ്ങിയവർ അഭിനയിച്ച സിനിമ 2013ലാണ് പുറത്തിറങ്ങിയത്.എനിക്കുറപ്പുണ്ട് ഈ സിനിമ കാണാൻ തുടങ്ങിയാൽ നിങ്ങൾ നിർത്തില്ല.
1,444 total views, 4 views today