ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഗ്രേസ് ആന്റണി. ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. എറണാകുളം പെരുമ്പള്ളി സ്വദേശിനിയാണ്.കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയില്‍ നിന്ന് ഭാരതനാട്യത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയ ഗ്രേസ് ഓഡീഷനിലൂടെയാണ് ഹാപ്പി വെഡ്ഡിങ്ങില്‍ എത്തുന്നത്. ചിത്രത്തില്‍ ഷറഫൂദ്ദീന്റെയും സിജൂ വില്‍സന്റെയും കഥാപാത്രങ്ങള്‍ റാഗ് ചെയ്യുന്ന ജൂനിയര്‍ പെണ്‍കുട്ടിയെ പ്രേക്ഷകര്‍ മറന്നുകാണില്ല.

ഹാപ്പി വെഡ്ഡിങ്ങിനു ശേഷം ജോര്‍ജേട്ടന്‍സ് പൂരം,ലക്ഷ്യം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. പിന്നീട് അഭിനയിച്ച കുമ്പളങ്ങി നൈറ്റ്‌സിലൂടെ പ്രേക്ഷകരെ വീണ്ടും ഗ്രേസ് ഞെട്ടിച്ചു. ചിത്രത്തിലെ സിമി മോളെ പ്രേക്ഷകര്‍ ഹൃദയത്തോടാണ് ചേര്‍ത്തുവെച്ചത്. ഹാപ്പി വെഡ്ഡിങ്ങിലെ അഭിനയം കണ്ടിട്ടാണ് കുമ്പളങ്ങി നൈറ്റ്‌സിന്റെ തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരന്‍ ഫഹദിന്റെ നായികയായി ചിത്രത്തിലേക്ക് വിളിക്കുന്നത്. ഈ ചിത്രത്തിനുശേഷം വിനയ് ഫോര്‍ട്ട് നായകനായി എത്തിയ തമാശ എന്ന ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് പ്രതി പൂവന്കോഴി, ഹലാൽ ലവ് സ്റ്റോറി, സാജൻ ബേക്കറി സിൻസ് 1962, പത്രോസിന്റെ പടപ്പുകൾ, ചട്ടമ്പി എന്നീ സിനിമകളിലും ഗ്രേസ് അഭിനയ പാടവം കാഴ്ചവച്ചു

 

View this post on Instagram

 

A post shared by Grace (@grace_antonyy)

സ്വാഭാവിക അഭിനയം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിക്കൊണ്ടിരിക്കുന്ന താരത്തിനെ മിനി ഉര്‍വശി എന്നാണ് പ്രേക്ഷകര്‍ ഇപ്പോള്‍ വിളിക്കുന്നത്.നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി അടുത്തിടെ തീയറ്ററില്‍ എത്തിയത്.മമ്മൂട്ടി ചിത്രം റോഷാക്കിലെ അഭിനയം താരത്തിന് പ്രശംസ നേടി കൊടുത്തിരുന്നു. അതിനു ശേഷം പ്രേക്ഷക നിരൂപ പ്രശംസ പിടിച്ചുപറ്റിയ ചിത്രമായ അപ്പൻ എന്ന ചിത്രത്തിലും ഒരു വേഷം ഗ്രേസ് അവതരിപ്പിച്ചു. നിവിന്‍ പോളി ചിത്രം സാറ്റര്‍ഡേ നൈറ്റ് ആയിരുന്നു ഗ്രേസിന്റെതായി അവസാനം തീയറ്ററില്‍ എത്തിയ ചിത്രം.പടച്ചോനെ ഇങ്ങള് കാത്തോളി എന്ന ചിത്രമാണ് ചിത്രമാണ് റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം. നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

ഇപ്പോൾ ദുബായില്‍ നിന്നുള്ള ഗ്ലാമറസ് ചിത്രങ്ങളാണ് താരം പങ്കുവച്ചത്.താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ ഈ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ താരത്തിന് ഉപദേശവുമായി എത്തുകയാണ് സദാചാര ആങ്ങളമാര്‍. സാനിയ ഇയ്യപ്പനെ റോള്‍ മോഡല്‍ ആക്കല്ലേ, സ്‌നേഹം കൊണ്ട് പറയുകയാണ് എന്നാണ് കമന്റുകള്‍.മോശം കമന്റുകളും എത്തുന്നുണ്ട്. കാണിച്ചു തുടങ്ങി, ഇനി അങ്ങോട്ട് തുണി കുറവായിരിക്കും എന്നാണ് എന്നും വിമര്‍ശകര്‍ കമന്റായി കുറിക്കുന്നു.എന്നാൽ വളരെ ബോൾഡായ കഥാപാത്രങ്ങളെ അനായാസം അവതരിപ്പിക്കുന്ന താരത്തിന് ഇത്തരം ഉപദേശങ്ങളും ഭീഷണികളും ഒന്നും ഒരു പ്രശ്നമാകാൻ സാധ്യതയില്ല.

 

Leave a Reply
You May Also Like

തെലുങ്ക് സിനിമയിൽ ഐറ്റം ഡാൻസിന് ഹണി റോസ്

നന്ദമുരി ബാലകൃഷ്ണയ്‌ക്കൊപ്പം വീരസിംഹ റെഡ്ഡി എന്ന സിനിമയിൽ അഭിനയിച്ചതിന് ശേഷമാണ് ഹണി റോസ് പ്രശസ്തയായത്. അതിനുമുമ്പ്…

രാധികാ തിലക് (എന്റെ ആൽബം – 8 )

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌…

ഷൂട്ട്‌ തകൃതിയായി നടക്കുന്നതിനിടയിൽ ചില അപ്രതീക്ഷിത സംഭവങ്ങളും തുടർന്ന് നടക്കുന്ന ചോരക്കളികളും

Harshad Alnoor X (2022) Genre: Slasher 1979 കാലഘട്ടം. മാക്സിനും കാമുകൻ വെയ്‌നും ചേർന്ന്…

‘അഡ്ജസ്റ്റ്മെന്റിന്’ തയ്യാറാകാതെയും ഉന്നതിയിലെത്തിയ അഞ്ചു നടിമാർ

സിനിമ അവസരം നേടിയെടുക്കാൻ പല നായികമാരും അഡ്ജസ്റ്റ് ചെയ്യുന്നു… എന്നാൽ പ്രതിഭകൊണ്ട് തിളങ്ങി, അവസരങ്ങൾ നേടുകയും…