മഹാകവി കുമാരനാശാന്റെ ജീവിതകഥയായ ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ ജനുവരി 16ന് തിയേറ്ററിൽ എത്തുന്നു

ശ്രി.കുമാരനാശാന്റെ ജീവിതവും കവിതയും പ്രണയവും ദാമ്പത്യവും എല്ലാം ഇഴചേർന്ന കെ പി കുമാരൻ സംവിധാനം ചെയ്ത ചിത്രമാണ് *ഗ്രാമ വൃക്ഷത്തിലെ കുയിൽ* എന്ന ചിത്രം. സിനിമരംഗത്തെ പരമോന്നത ബഹുമതിയായ ജേ സി ഡാനിയൽ അവാർഡിന് അർഹനായ സംവിധായകനാണ് ശ്രി.കെ പി കുമാരൻ, കുമാരനാശാന്റെ നൂറാം ചരമ വാർഷികത്തോടനുബന്ധിച്ച് ജനുവരി 16, 17,18 തീയതികളിലാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ആകുന്നത്. ഫാർ സൈറ്റ് മീഡിയയുടെ ബാനറിൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആശാന്റെ പഴയകാല കവിതയും പ്രണയവും എല്ലാം ഗദ്യമായും പദ്യമായും ആസ്വദിച്ച പ്രേക്ഷകർക്ക് ഒരു നവ്യ അനുഭൂതി നൽകുന്ന ചിത്രമായിരിക്കും ഇത്. പല്ലനയാറ്റിലെ ബോട്ടപകടത്തിൽ മുങ്ങിപ്പോയ ആ മഹാന്റെ ജീവിതം ഏവർക്കും ഒരു തുറന്ന പുസ്തകമാണ്.

സംഗീതജ്ഞൻ ശ്രീവത്സൻ ജെ മേനോൻ ആണ് മഹാകവി കുമാരനാശാന്റെ വേഷം അവിസ്മരണീയമാക്കിയത്. ശ്രീനാരായണഗുരുവും മഹാകവിയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധവും ആശാൻ കൃതികളുടെ കാവ്യാലാപനവുമെല്ലാം എല്ലാം ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കെ പി കുമാരന്റെ സഹധർമ്മിണിയായഎം ശാന്തമ്മപിള്ള യാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. ചായാഗ്രഹണം കെജി ജയൻ. എഡിറ്റിംഗ് ബി അജിത് കുമാർ. സംഗീതം ശ്രീവൽസൺ ജെ മേനോൻ. സൗണ്ട് ടി കൃഷ്ണൻ ഉണ്ണി.ആർട്ട് സന്തോഷ് രാമൻ. സബ്ജക്ട് കൺസൾട്ടന്റ് ജി പ്രിയദർശൻ.മേക്കപ്പ് പട്ടണം റഷീദ്. കോസ്റ്റും ഇന്ദ്രൻസ് ജയൻ. പി ആർ ഒ എം കെ ഷെജിൻ

 

You May Also Like

മോഹൻലാൽ നായകനാകുന്ന മൾട്ടി ലിംഗ്വൽ പാൻ ഇന്ത്യൻ ചിത്രം ചിത്രം ‘വൃഷഭ’

മോഹൻലാൽ നായകനാകുന്ന മൾട്ടി ലിംഗ്വൽ ചിത്രം ‘വൃഷഭ’ AVS സ്റ്റുഡിയോസ് നിർമ്മിക്കുന്ന ആദ്യ ചിത്രം നന്ദ…

സൂപ്പർ ഹിറ്റായ ഫീനിക്സ് എന്ന ചിത്രത്തിലെ ‘എന്നിലെ പുഞ്ചിരി’ എന്ന വീഡിയോ സോങ്

ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്.കെ.എൻ.നിർമ്മിച്ച് വിഷ്ണു ഭരതൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഫീനിക്സ് എന്ന…

ആരാണ് വജ്ര മോട്ടോഴ്‌സിനെതിരെ പ്രവർത്തിക്കുന്ന ആ ചാരൻ

കലക തലൈവന്‍ (തമിഴ്) Muhammed Sageer Pandarathil റെഡ് ജയന്റ് മൂവീസിന്റെ ബാനറില്‍ ഉദയനിധി സ്‌റ്റാലിൻ…

നിഗൂഢമായ ഒരു ടാറ്റൂ ആണ് താരം

നിഗൂഢമായ ഒരു ടാറ്റൂ ആണ് താരം ഇപ്പോൾ പൊതുവെ ടാറ്റൂവിനു നല്ല ഡിമാൻഡ് ആണല്ലോ .…