വക്കംമനോജ്‌, സിനിമഗവേഷകൻ

ആലപ്പുഴയിൽ പോലീസ് ഇൻസ്‌പെക്ടർ ആയ ഇടിയൻ നാടാരിൽ നിന്നും രൂപപരിണാമം വന്ന അഭിനയ ചക്രവർത്തി സത്യന്റെ 111 -മത് ജൻമദിനമാണ് 2023 നവംബർ 9 ആം തിയതി.

കൊടുംക്രൂരനായ തിരുവനന്തപുരം ജില്ലയിലെ തൃക്കണ്ണാപുരം സ്വദേശിയായ കൊടും ക്രൂരനായ പോലീസ് ഇൻസ്‌പെക്ടർ സത്യനേശൻ നാടാരെന്ന ഇടിയൻ നാടാരാണ് പിൽക്കാലത്തു ഇന്ത്യൻ സിനിമ പ്രേക്ഷകർ മുഴുവൻ അത്ഭുതത്തോട് നോക്കി നിന്ന സത്യൻ എന്ന നടൻ.40 ആം വയസ്സിൽ ആണ് ത്യാഗസീമ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു.

  നീലക്കുയിൽ മുതൽ അദ്ദേഹം ചെയ്ത എല്ലാ സിനിമകളും വൻ ഹിറ്റുകളായിരുന്നു. അദ്ദേഹത്തിനു ലഭിച്ച അവാർഡുകൾ ആദ്യ കാലഘട്ടത്തിൽ നിരസിയ്ക്കുമായിരുന്നു. തിരുമല സ്കൂളിൽ ആയിരുന്നു അദ്ദേഹതിന്ടെ സ്കൂൾ വിദ്യാഭ്യാസം. കുട്ടിക്കാലത്തു തന്നെ അദ്ദേഹതിന്ടെ മാതാപിതാക്കൾ മരണപ്പെട്ടതിനാൽ 4 ഇളയ സഹോദരങ്ങളെ കൂടി അദ്ദേഹം വളരെ കഷ്ടപ്പെട്ടു വളർത്തി. ഇരട്ടചങ്കനായിരുന്നു അദ്ദേഹം.

സംവിധായാകനായ സേതുമാധവൻ ആയിരുന്നു അദ്ദേഹത്തെ അഭിനയചക്രവർത്തിയാക്കിയത്. അനുഭവങ്ങൾ പാളിച്ചകൾ, കരകാണാക്കടൽ, വാഴ്‌വേമായം, മുടിയനായ പുത്രൻ,ശരശയ്യ, യക്ഷി, ചെമ്മീൻ, ക്രോസ്സ് ബെൽറ്റ്‌, മൂലധനം, ഭാര്യ, ,വിവാഹിത, കടൽ പ്പാലം, പകൽക്കിനാവ് കരിനിഴൽ, അശ്വമേധം, ഓടയിൽനിന്ന്,ഒരു പെണ്ണിന്ടെ കഥ,ചട്ടമ്പി ക്കവല,ത്രിവേണി, കടത്തുകാരൻ,ഡോക്ടർ, നാടൻ പെണ്ണ് , തറവാട്ടമ്മ നായര് പിടിച്ച പുലിവാൽ,അഗ്നി പരീക്ഷ, തറവാട്ടമ്മ കടലമ്മ,കുറ്റവാളി,താര, വെള്ളിയാഴ്ച കാർത്തിക, ഉറങ്ങാത്ത സുന്ദരി,ദാഹം കളഞ്ഞു കിട്ടിയ തങ്കം, അമ്മയെ കാണാൻ കായംകുളം കൊച്ചുണ്ണി,കൂടാതെ വടക്കൻ പാട്ട് സിനിമകളായ തച്ചോളി ഒതേനൻ, ഉണ്ണിയാർച്ച, ഒതേനന്ടെ മകൻ, പഞ്ചവൻ കാട് തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം മലയാള സിനിമയുടെയും ഇന്ത്യൻ സിനിമയൂ ടെയും ചക്രവർത്തിയായി ലോകം മുഴുവനുമുള്ള സിനിമ പ്രേമികളെ അത്ഭുതപ്പെടുത്തി.

144 മലയാള സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ൽ അദ്ദേഹതിന്ടെ ചിത്രങ്ങൾ കാട്ടിയാണ് ചലചിത്ര വിദ്യാർത്ഥികളെ പഠിപ്പിച്ചിരുന്നത്.സൂപ്പർ താആയിരുന്നിട്ടും തനിയ്ക്ക് നന്നായി ചെയ്യാൻ കഴിയുന്ന അപ്രധാന വേഷങ്ങൾ ചോദിച്ചു വാങ്ങി അഭിനയിച്ചു.അദ്ദേഹം പട്ടാള ക്കാരനായിരുന്നപ്പോൾ യുദ്ധഭൂമിയിൽ നിന്നും, ചെമ്മീൻ ന്ടെ ഷൂട്ടിങ് നിടെ കടലിൽ വള്ളം മറിഞ്ഞും, മരണത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

എങ്കിലും 1971 ജൂൺ 15 നു രക്‌താർബുദത്തെ തുടർന്ന് തന്ടെ 59 ആം വയസ്സിൽ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കവേ മലയാളികളെ കണ്ണീരിലാഴ്ത്തി ആ അത്ഭുതപ്രതിഭ ഈ ലോകത്തോട് വിട പറഞ്ഞു. അന്ന് മൈക്ക് ആനൗൻസ് മെന്റ് ഉൾപ്പെടെ ഒരു രാജ്യതിന്ടെ ഭരണാധികാരിയ്ക്ക് നൽകുന്ന ആദരാവാണ് മലയാളികൾ നൽകിയത്. അദ്ദേഹതിന്ടെ ന്ടെ അദ്ദേഹതിന്ടെ പേരിൽ ചലച്ചിത്ര വിദ്യാർത്ഥികൾക്ക് ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങാൻ ഇനിയെങ്കിലും സർക്കാർ തയ്യാറാകണം.

 

You May Also Like

ചുമട്ടു തൊഴിലാളിയുടെ മകൻ ഇന്ന് ബിഗ്ബജറ്റ് ചിത്രത്തിലെ നായകൻ

2010-ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം…

”റൂട്ട് നമ്പർ 17 ” ജനുവരി 26-ന്

”റൂട്ട് നമ്പർ 17 ” ജനുവരി 26-ന് ജിത്തൻ രമേഷ്,അരുവി മധൻ,ഹരീഷ് പേരടി,അഖിൽ പ്രഭാകർ, ഡോക്ടർ…

തല്ലിനെ ട്രെൻഡ് ആക്കുന്നവരാണ് ചെറുപ്പക്കാർ എന്ന് ഇവരോട് ആരാണ് പറഞ്ഞത് ?

Muhammed Shameem മലയാള സിനിമാക്കമ്പോളത്തിൽ കെൻ ലോച്ചിനെ തെരയുന്ന വിഡ്ഢിയായി ഇത് വായിക്കുന്നവർ എന്നെ കണക്കാക്കരുത്.…

സംഘട്ടന രംഗങ്ങളിൽ അഭിനയിക്കുന്നതിനേക്കാൾ സെക്സ് രംഗങ്ങളിൽ അഭിനയിക്കാനാണ് ബുദ്ധിമുട്ടെന്ന് സാമന്ത

തെലുങ്ക്, തമിഴ് സിനിമാമേഖലയിൽ അഭിനയിച്ചുകൊണ്ടാണ് സാമന്ത അഭിനയജീവിതം ആരംഭിച്ചത് . നാല് ഫിലിംഫെയർ അവാർഡുകളും നിരവധി…