സുരേന്ദ്രനാഥ് തിലകൻ

അഭിനയ പെരുന്തച്ചന്‍ യാത്രയായിട്ടു ഏഴു വർഷം

പി.എസ്.കേശവൻ-ദേവയാനി ദമ്പതികളുടെ മകനായി 1935 ജൂലൈ 15-ന് പത്തനംതിട്ട ജില്ലയിലെ അയിരൂരിൽ ജനിച്ചു. മുണ്ടക്കയം സി.എം.എസ്. സ്‌കൂൾ, കോട്ടയം എം.ഡി. സെമിനാരി, കൊല്ലം ശ്രീനാരായണ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം നേടി. സ്‌കൂൾ നാടകങ്ങളിലൂടെ കലാപ്രവർത്തനം ആരംഭിച്ചു.
Image result for thilakan1956ല്‍ കോളേജ് വിദ്യാഭ്യാസം അവസാനിപ്പിച്ച് സുഹൃത്തുക്കളോടൊപ്പം മുണ്ടക്കയം നാടക സമിതിയെന്ന പേരില്‍ ഒരു നാടക ട്രൂപ്പുണ്ടാക്കി മുഴുവന്‍ സമയ നാടക നടനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. മുണ്ടക്കയം കലാസമിതിയുടെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഭാഗമായി മിക്ക രാഷ്ട്രീയയോഗങ്ങളിലും മുണ്ടക്കയം തിലകന്റെ വിപ്ലവഗാനാലാപനം പതിവായിരുന്നു. അവ നോട്ടീസിൽ പ്രത്യേകം അച്ചടിക്കുകയും ചെയ്യും. മറ്റൊരു.അഭിനയപ്രതിഭയായിരുന്ന പി.ജെ.ആന്റണിയുടെ ഞങ്ങളുടെ മണ്ണാണ് എന്ന നാടകം സംവിധാനം ചെയ്തുകൊണ്ടാണ് തിലകൻ നാടക സംവിധായനത്തിലേക്ക് കടക്കുന്നത്.1 966 വരെ കേരള പീപ്പിള്‍സ് ആര്‍ട്‌സ് ക്ലബ്ബുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. കാളിദാസ കലാ കേന്ദ്ര, ചങ്ങനാശ്ശേരി ഗീത എന്നീ ട്രൂപ്പുകളും പ്രവര്‍ത്തിച്ചു. 18 ഓളം പ്രൊഫഷണൽ ‘നാടകസംഘങ്ങളിലെ മുഖ്യ സംഘാടകനായിരു ന്നു. 10,000 ത്തോളം വേദികളിൽ വിവിധ നാടകങ്ങളിൽ അഭിനയിച്ചു. 43 നാടകങ്ങൾ സംവിധാനം ചെയ്തു.
1973-ലാണ് തിലകൻ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. 1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് തിലകൻ ചലച്ചിത്ര രംഗത്തേക്ക് പ്രവേശിച്ചത് 1981-ൽ കോലങ്ങൾ എന്ന ചിത്രത്തിൽ മുഴുക്കുടിയനായ കള്ളുവർക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം പ്രധാനവേഷങ്ങളിലേക്കു കടന്നു.
തിലകന്‍ ചെയ്ത കഥാപാത്രങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു പെരുന്തച്ചന്‍ എന്ന ചിത്രത്തിലെ ടൈറ്റില്‍ റോള്‍. ഈ ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നതായി തിലകന്‍ പിന്നീട് വ്യക്തമാക്കിയിരുന്നു. അമിതാഭ് ബച്ചനു വേണ്ടിയുള്ള ലോബിയിങ് കാരണമാണ് തനിക്ക് അവാര്‍ഡ് നഷ്ടമായതെന്നും ഒരു അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
Image result for thilakanആദ്യകാലങ്ങളില്‍ വില്ലന് വേഷങ്ങളില്‍ തിളങ്ങിയ തിലകന്‍ പിന്നീട് ക്യാരക്ടര് റോളുകളിലേക്കും അച്ഛന് വേഷങ്ങളിലുമെത്തി. പത്മരാജനും ജോര്ജിനും ലോഹിതദാസിനും പ്രിയദര്ശനുമെല്ലാം ഒഴിവാക്കാന് കഴിയാത്ത നടനവൈഭവമായിരുന്നു തിലകന്റേത്. കെ.ജി.ജോര്ജിന്റെ ഏതാണ്ടെല്ലാ ചിത്രങ്ങളിലും മികച്ച വേഷങ്ങളാണ് തിലകന് അതരിപ്പിച്ചത്.Related image
അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിലെ നാഴികകല്ലായിരുന്നു കിരീടത്തിലെ കോണ്‍സ്റ്റബില്‍ അച്യുതന്‍ നായര്‍. മോഹന്‍ലാല്‍ അവതരിപ്പിച്ച സേതുമാധവന്‍ എന്ന കഥാപാത്രത്തിന്റെ വിധിയില്‍ നിസഹായനായി നോക്കി നില്‍ക്കേണ്ടി വരുന്ന പിതാവിന്റെ വേഷമായിരുന്നു അദ്ദേഹം ചെയ്തത്.ചെറുമകനെ താലോലിച്ചും അവന്‍റെ നഷ്ടത്തില്‍ സ്വയം കടലിനു സമര്‍പ്പിക്കുകയും ചെയ്ത മൂന്നാം പക്കത്തിലെ അപ്പൂപ്പനും, പഞ്ചാഗ്നിയിലെ പല്ലുകൊഴിഞ്ഞ സിംഹമായ വിപ്ളവകാരിയും, യവനികയിലെ നാടകക്കമ്പനി ഉടമയും, ലഗ്ന പിശകുതീര്‍ക്കാന്‍ മകന്‍റെ ഭാര്യയെ കൊല്ലുന്ന ജാതകത്തിലെ അച്ഛനും, അഥര്‍വ്വത്തിലെ എല്ലുറപ്പുള്ള ദുര്‍മന്ത്രവാദിയും, മുക്തിയിലെ അമ്മാവനും, മൂക്കില്ലാരാജ്യത്തിലെ സ്വന്തക്കാരുപേക്ഷിച്ച കേശു എന്ന ഭ്രാന്തനും, നമുക്ക് പാര്ക്കാന്‍ മുന്തിരിതോപ്പിലെ പോള്‍ പൈലോക്കാരന്‍ എന്ന രണ്ടാനച്ചന്‍,പുറം പണിയ്ക്കെത്തുന്ന പെണ്ണിനെ വാര്‍ദ്ധക്യത്തിലും മോഹിക്കുന്ന കണ്ണെഴുതി പൊട്ടും തൊട്ടിലെ നടേശന്‍ മുതലാളിയും, മയില്പ്പീലിക്കാവിലെ വല്യത്താന്‍, സന്ദേശത്തിലെ രാഘവന്‍ നായര്‍, നാടോടിക്കാറ്റിലെ കള്ളക്കടത്ത് രാജാവ്‌ അനന്തന്‍ നമ്പ്യാര്‍,ഗോഡ്ഫാദറിലെ അഞ്ഞൂറാന്റെ മൂത്തമകനായ ബലരാമന്‍, രഞ്ജിത് ചിത്രം ഇന്ത്യന്‍ റുപ്പിയിലെ അച്യുതമേനോന്‍ ഉസ്താദ്‌ ഹോട്ടലിലെ കരീമിക്ക എന്നിങ്ങനെ നൂറുകണക്കിന് മികച്ച വേഷങ്ങള്‍ തിലകന് അഭിനയിച്ച് അമ്പരപ്പിച്ചിട്ടുണ്ട്.
തിലകന്‍-മോഹന്‍ലാല്‍ ടീം ചെയ്ത അച്ഛന്‍ മകന്‍ കൂട്ടുകെട്ട് ചിത്രങ്ങള്‍ മിക്കതും ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടിയവയായിരുന്നു. മിന്നാരം, കിരീടം, സ്ഫടികം, നരസിംഹം, ഇവിടം, പവിത്രം, ചെങ്കോല്‍ തുടങ്ങിയ ചിത്രങ്ങള്‍ ഈ ലിസ്റ്റില്‍പ്പെട്ടവയാണ്. സംഘം, ദ ട്രൂത്ത്, നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്, പല്ലാവൂര്‍ ദേവനാരായണന്‍ തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ അച്ഛനായും വീണ്ടും ചില വീട്ടുകാര്യങ്ങള്‍, സന്ദേശം എന്നീ ചിത്രങ്ങളില്‍ ജയറാമിന്റെ അച്ഛനായും വേഷമിട്ടിരുന്നു.കിലുക്കം,ചിന്താവിഷ്ടയായ ശ്യാമള, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, പെരുന്തച്ചന്‍ , സസ്‌നേഹം, അനിയത്തിപ്രാവ്, ചിന്താമണി കൊലക്കേസ് അങ്ങനെയങ്ങനെയൊരു പാട് സിനിമകളില്‍ അപ്പനായി തിളങ്ങി വില്ലന്‍ കഥാപാത്രങ്ങളിലൂടെയും അദ്ദേഹം കഴിവ് തെളിയിച്ചിരുന്നു. രണ്ടാം ഭാവം, കര്‍മ, കാലാള്‍ പട എന്നീ ചിത്രങ്ങള്‍ ഇതിനുദാഹരണമായിരുന്നു. നാടോടിക്കാറ്റ്, പട്ടണപ്രവേശം, കുട്ടേട്ടന്‍, നാടുവാഴികള്‍ എന്നീ ചിത്രങ്ങളിലൂടെ ഹാസ്യസാധ്യതയുള്ള വേഷങ്ങളും ചെയ്തിരുന്നു.
താരസംഘടനയായ അമ്മയുടെ കണ്ണിലെ കരടായിരുന്നു തിലകന്‍. തിലകന് നിരവധി തവണ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ അമ്മ അദ്ദേഹത്തെ സംഘടനയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ അമ്മക്കെതിരെ പരസ്യവിമര്‍ശനവുമായി തിലകന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരുന്നു. മറ്റ് ചലച്ചിത്ര സംഘടനകളായ ഫെഫ്ക, മാക്ട എന്നിവയുമായും തിലകന് അഭിപ്രായഭിന്നതയുണ്ടായിരുന്നു.Image result for thilakan
2010 ഫെബ്രുവരിയിലാണ് തിലകനും സംഘടനകളും തമ്മിലുള്ള പോര് തുടങ്ങിയത്. ഫെഫ്കയുടെ നിര്‍ദേശ പ്രകാരം ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തില്‍ നിന്നും തിലകനെ പുറത്താക്കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചതിനാണിതെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതില്‍ പ്രതിഷേധിച്ച് 2010 ഫെബ്രുവരി മൂന്നിന് തിലകന്‍ പരസ്യമായി രംഗത്തെത്തി. തനിക്കെതിരെയുള്ള ഫെഫ്കയുടെ അപ്രഖ്യാപിത വിലക്കിന് പിന്നില്‍ മുന്‍നിര നടന്‍മാരുടെ കൈകടത്തലുണ്ടെന്നായിരുന്നു തിലകന്റെ ആരോപണം. ഈ പ്രസ്താവനയ്‌ക്കെതിരെ അമ്മ തിലകന് കാരണം കാണിക്കല്‍ നോട്ടീസയച്ചു.
ഇതോടെ അമ്മയെ പരസ്യമായി കുറ്റപ്പെടുത്തി തിലകന്‍ പ്രസ്താവനകളിറക്കി. 2010 ഫെബ്രുവരി 20ന് തിലകന് പിന്തുണ പ്രഖ്യാപിച്ച് സി.പി.ഐയുടെ ട്രേഡ് യൂണിയന്‍ എ.ഐ.ടി.യു.സി രംഗത്തെത്തിയതോടെ വിവാദത്തിന് രാഷ്ട്രീയമാനം കൈവന്നു. ഇതോടെ തിലകന്‍ മാപ്പ് പറയണമെന്ന ആവശ്യവുമായി അമ്മ രംഗത്തെത്തി. ഇതിന് തയ്യാറാവാതിരുന്നതോടെ അമ്മ തിലകനെ പുറത്താക്കി. ക്രിസ്റ്റിയന്‍ ബ്രദേഴ്‌സില്‍ നിന്നും തന്നെ ഒഴിവാക്കാനുണ്ടായ സാഹചര്യം ബോധ്യപ്പെടുത്താതെ മാപ്പു ചോദിക്കില്ലെന്നായിരുന്നു തിലകന്റെ നിലപാട്.
Image result for thilakanപിന്നീട് 2011 ല്‍ പുറത്തിറങ്ങിയ ഡാം 999 എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ തിലകനെ പരിഗണിച്ചിരുന്നു. എന്നാല്‍ ഫെഫ്കയുടെ നോട്ടീസീനെ തുടര്‍ന്ന് അദ്ദേഹത്തെ മാറ്റി. തിലകന്‍ അഭിനയിച്ചാല്‍ ഫെഫ്ക ചിത്രത്തെ ബഹിഷ്‌കരിക്കുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് തിലകന് പകരം രജിത് കപൂറിനെ കാസ്റ്റ് ചെയ്തു. തിലകനെ മാറ്റിയതില്‍ അമ്മയുടെ ഇടപെടലുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് തിലകനും അദ്ദേഹത്തിന്റെ അനുയായികളും മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.

2011ല്‍ ഇന്ത്യന്‍ റുപ്പിയിലെ ശക്തമായ കഥാപാത്രത്തിലൂടെ തിലകന്‍ മലയാള സിനിമയില്‍ തിരിച്ചെത്തിയപ്പോള്‍ അദ്ദേഹത്തെ പുറത്താക്കിയ തീരുമാനം പുന:പരിശോധിക്കാന്‍ അമ്മ തീരുമാനിച്ചിരുന്നു.

മലയാളത്തിന് പുറമേ തമിഴിലും തിലകന്‍ വേഷമിട്ടിരുന്നു. അലിബാബ, വില്ലന്‍, ചാട്രിയന്‍, മെട്ടുകുഡി തുടങ്ങിയ തമിഴ് ചിത്രങ്ങളുടെ ഭാഗമായിരുന്നു തിലകന്‍. ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത “സീന്‍ ഒന്ന് നമ്മുടെ വീട്” ആണ് അവസാനം അഭിനയിച്ച ചിത്രം.
തിലകന്റെ അഭിനയത്തിന് 1982ല്‍ സംസ്ഥാനസര്‍ക്കാര്‍ അംഗീകാരം നല്‍കി – മികച്ച സഹനടനുള്ള പുരസ്കാരം. യവനികയിലെ അഭിനയത്തിന്. പിന്നീട് 1985 മുതല്‍ തുടര്‍ച്ചായി നാല് തവണയും മികച്ച സഹനടനുള്ള പുരസ്കാരം തിലകനിലേക്ക് എത്തി. യാത്ര, പഞ്ചാഗ്നി, തനിയാവര്‍ത്തനം, മുക്തി, ധ്വനി എന്നീ ചിത്രങ്ങളിലൂടെ. 1998ല്‍ കാറ്റത്തൊരു പെണ്‍പൂവ് എന്ന ചിത്രത്തിലൂടെയും മികച്ച സഹനടനായി. 1990ലാണ് തിലകന്‍ സംസ്ഥാനത്തെ മികച്ച നടനാകുന്നത് – പെരുന്തച്ചനിലൂടെ. കഥാപാത്രത്തില്‍ മാത്രമല്ല അഭിനയത്തിലും പെരുന്തച്ചനെന്ന് തെളിയിച്ച തിലകന് 1994ല്‍ ഗമനം, സന്താനഗോപാലം എന്നീ ചിത്രങ്ങളിലൂടെ വീണ്ടും മികച്ച നടനുള്ള സംസ്ഥാനപുരസ്കാരം ലഭിച്ചു.
ദേശീയതലത്തിലും തിലകന്റെ അഭിനയം ശ്രദ്ധപിടിച്ചുപറ്റി. 1988ല്‍ ഋതുഭേദം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയപുരസ്കാരം തിലകന് ലഭിച്ചു. 1986ല്‍ ഇരകള്‍ എന്ന ചിത്രത്തിനും 1990ല്‍ പെരുന്തച്ചനും മികച്ച നടനുള്ള അവാര്‍ഡിന് തിലകന്‍ പരിഗണിക്കപ്പെട്ടിരുന്നെങ്കിലും അവസാനഘട്ടത്തില്‍ കൈവിട്ടുപോകുകയായിരുന്നു.

2006ല്‍ ഏകാന്തത്തിലെ അഭിനയത്തിന് പ്രത്യേക ജൂറിപുരസ്കാരം ലഭിച്ച തിലകനെ 2009ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 2012ല്‍ ഉസ്താദ് ഹോട്ടലിലെ അഭിനയത്തിനും ദേശീയതലത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. മരണശേഷവും ദേശീയ അംഗീകാരം ലഭിച്ചത് ആ അഭിനയത്തികവിനെ കാലത്തിനും മായിക്കാനാകില്ലെന്നതിന്റെ സാക്ഷ്യപത്രമായി മാറി. അഞ്ചുതവണ ഫിലിം ക്രിട്ടിക്സ് അവാര്ഡും ലഭിച്ചിട്ടുണ്ട്. 1998 ല് തിക്കൊടിയന് പുരസ്കാരവും തേടിയെത്തി. 2002 – ബഹദൂർ പുരസ്കാരം, 2005ല്‍ ഫിലിം ഫെയര്‍ തിലകനെ ദക്ഷിണേന്ത്യയിലെ അപൂര്‍വ പ്രതിഭയായി ആദരിച്ചിരുന്നു..

ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തിലകൻ 2012 സെപ്റ്റംബർ 24-അം തീയതി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു ഷമ്മി തിലകന്‍, ഡബ്ബിങ് ആര്‍ടിസ്റ്റായ ഷോബി തിലകന്‍, ഷാജി, ഷിബു, സോണിയ, സോഫിയ എന്നിവര്‍ ഉള്‍പ്പെടെ ആറ് മക്കളുണ്ട്.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.