ലോകത്തിലെ വലിയ രണ്ടാമത്തെ വൻന്മതിൽ ഇന്ത്യയിൽ

756

 

Kumbhalgarh Fort – Rajasthan

 

ലോകാത്ഭുതമായ ചൈനയിലെ വൻന്മതിൽ നമുക്കെല്ലാം സുപരിചിതമാണ് എന്നാൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വൻന്മതിൽ ഇന്ത്യയിൽ കുംബള്ഘർ വൻന്മതിലാണ് എന്ന് എത്രപേർക്ക് അറിയാം??

വാസ്തുശൈലിയുടെ കാര്യത്തിലും സുരക്ഷാക്രമീകരണത്തിലും ചൈനാ വൻന്മതിലിനെ വെല്ലുന്നതാണ്
ഇന്ത്യയിലെ കുംബള്ഘർ വൻന്മതിൽ.
പക്ഷെ പുറംലോകത്തിന് അത്രയങ്ങ് പരിചിതമല്ലാതെ ഒരു രഹസ്യമായി നിലകൊള്ളുകയാണ്

ഈ വൻന്മതിൽ രാജസ്ഥാനിലെ കുംബള്ഘർ ഗ്രാമത്തിൽ ഒരു കോട്ടയെ വളഞ്ഞുനിൽക്കുന്ന ഭീമൻ ഒറ്റമതിലാണ് കുംബള്ഘർ വൻന്മതിൽ. ഇതിനെ ഇന്ത്യാ വൻന്മതിൽ എന്നും അറിയപ്പെടുന്നു.

ചൈനാ വൻന്മതിൽ കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ ഒറ്റമതിൽ നിർമ്മിതിയാണ് കുംബള്ഘർ കോട്ടമതിൽ
അഞ്ഞൂറ് വർഷങ്ങൾക്ക് മുൻപാണ് ഇന്ത്യാ വൻന്മതിൽ നിർമ്മിച്ചത്.

കുംബള്ഘറിലെ മുന്നൂറിലധികം ദേവാലയങ്ങൽ അടങ്ങുന്ന കോട്ട സംരക്ഷിക്കുന്നതിനായാണ് മതിൽ നിർമ്മിക്കുന്നത്. കോട്ടയെ ഉള്ളിലാക്കികൊണ്ട് 36 കിലോമീറ്റർ ചുറ്റളവിലാണ് വന്മതിൽ നിലകൊള്ളുന്നത്. കാഴ്ചയിൽ ചൈന വൻന്മതിലിനോട് സാദൃശ്യംതോന്നുന്ന രീതിയിലാണ് ഇതിന്റെ രൂപം.

താഴ്വരകൽക്കും മലനിരകൽക്കും മുകളിലൂടെ ഒരു സർപ്പം പിണഞ്ഞുകിടക്കുന്നത് പോലെ കോട്ടയെ ചുറ്റികിടക്കുകയാണ് കുംബള്ഘർ വൻന്മതിൽ. കൂടാതെ പ്രതിഭനിറഞ്ഞ വാസ്തുശൈലിയുടെ യഥാർത്ഥ ഉദാഹരണമാകുന്നു ഇത്.
ആയിരത്തോളം കല്ലുകളിൽ തീർത്ത മനോഹര കൊത്തുപണികളുള്ള ഈ ഭീമൻ മതിലിന്റെ ഏറ്റവും വീതിയേറിയ ഭാഗത്തിന്റെ വ്യാപ്തി 15 മീറ്ററാണ്. ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്നും കോട്ടയെ രക്ഷിക്കുന്നതിനായി പണികഴിപ്പിച്ചത്കൊണ്ട് തന്നെ നിരവധി പ്രാജീനകാല സുരക്ഷാക്രമീകരണങ്ങളും സമന്വയിപ്പിച്ചതാണ് കുംബള്ഘർ കോട്ടമതിൽ.

ഇപ്പോൾ സഞ്ചാരികൽക്കായി തുറന്നുകൊടുത്തിരിക്കുന്ന ഈ വൻന്മതിൽ സന്ദർശകരെ അത്ഭുതപെടുത്തും .

കടപ്പാട് ഫെയിസ് ബുക്ക്

Advertisements
Previous articleമനുഷ്യൻ ദൈവങ്ങളെ സൃഷ്ടിക്കുന്നതെങ്ങനെ ?
Next articleഓഷോ വചനങ്ങൾ
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.