നീന്തുന്നതിനിടയില്‍ കൊമ്പന്‍ സ്രാവിന്റെ “ക്ലോസ് അപ്പ്‌” ഫോട്ടോ എടുത്ത ടെറി..

269

Untitled-2

ഒരു ഗോപ്രൊ ക്യാമറയും ആയി വെള്ളത്തില്‍ ചാടിയതാണ് ഇയാള്‍. ടെറി ടഫര്‍സന്‍ എന്ന ഈ ഓസ്ട്രേലിയക്കാരന്‍ സിഡ്നി നഗരത്തില്‍ ഉള്ള ജംബ് റോക്കില്‍ നിന്നുമാണ് ഈ ചാട്ടം നടത്തിയത്.

നേരെ വെള്ളത്തിന്റെ അടിയില്‍ പോയ ടെറിയുടെ മുന്നില്‍ ആദ്യം വന്നത് ഒരു കൊമ്പന്‍ സ്രാവ്..!!! ക്യാമറയും കൊണ്ട് ചാടിയ ടെറിയുടെ മുന്നില്‍ വന്നു പെട്ട സ്രാവ് ആദ്യം ഒന്ന് അമ്പരന്നു..!!! കിട്ടിയ സമയം കൊണ്ട് ടെറി ക്ലിക്ക് അടിച്ചു, ഒന്ന്,രണ്ടു,മൂന്ന്. സ്രാവിന്റെ ഉഗ്രന്‍ ക്ലോസ് അപ്പ്‌ ഫോട്ടോകള്‍ റെഡി..!!!

മുന്‍പ് സിനിമകളില്‍ വിശ്വപ്രസിദ്ധ സംവിധായകന്‍ സ്റ്റിഫന്‍ സ്പില്‍ബര്‍ഗ് സ്രാവിന്റെ ക്ലോസ് അപ്പ്‌ എടുത്തിട്ടുണ്ട്. പക്ഷെ അതൊക്കെ സിനിമയ്ക്ക് വേണ്ടി സ്പില്‍ തന്നെ ഉണ്ടാക്കി എടുത്ത സ്രാവുകള്‍ ആയിരുന്നു. ഇവിടെ ഒര്‍ജിനല്‍ സ്രാവാണ് ടെറിയുടെ ഗോപ്രൊ ക്യാമറയ്ക്ക് മുന്നില്‍ വന്നു പെട്ടത്.ആണോ??? ഒര്‍ജിനല്‍ ആണ് എന്നു ചിലര്‍ ഉറപ്പിച്ചു പറയുന്നുണ്ടെങ്കിലും , സംഗതി വ്യജമാണ് എന്നു ചിലര്‍ പറയുന്നു. ഗോപ്രൊ കമ്പനിക്കാര്‍ ആവരുടെ പരസ്യത്തിനു വേണ്ടി ഉണ്ടാക്കിയ ഒരു നമ്പര്‍ മാത്രമാണ് ഈ സ്രാവ് ക്ലോസ് അപ്പ്‌ എന്നു അവര്‍ വാദിക്കുന്നു.

ടെറി ചാടി നിമിഷങ്ങള്‍ക്ക് അകം വെള്ളത്തില്‍ സ്രാവ് പ്രത്യക്ഷപ്പെടുന്നതും പിന്നീട് ടെറിയുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് ഫോട്ടോ എടുത്ത ശേഷം അത് കടലിലേക്ക് മടങ്ങുന്നതും എല്ലാം സംശയത്തോടെ ആണ് പലരും നോക്കി കാണുന്നത്.

സംഭവം സത്യമാണെന്ന് വിശ്വസിക്കുന്നവര്‍ക്കും കുറവ് ഒന്നും ഇല്ല.ആരുടെയോക്കെയോ ഭാഗ്യം കൊണ്ടാണ് ടെറി ജീവനും കൊണ്ട് രക്ഷപ്പെട്ടത് എന്നു അവര്‍ പറയുന്നു.