Raghu Balan

വെറും 10 മിനിറ്റ് 53 sec

ലോകസിനിമനിരൂപകർ ഒന്നടങ്കം വാഴ്ത്തിയ ഒരു മികച്ച ആക്ഷൻ സീനിന്റെ ഉദയമായിരുന്നു ഈ റൺടൈമിൽ കൊണ്ടാടിയത്.. പറഞ്ഞുവരുന്നത് “Bullitt “(1968) എന്ന ചിത്രത്തിലെ ആ കാർ ചേസ് സീനിനെ പറ്റിയാണ്.പിന്നീട് വന്ന ആക്ഷൻ സിനിമകൾക്കും സീരിയസുകൾക്കും ഒരു വൻ പ്രചോദനം തന്നെയായിരുന്നു ഇതിലെ ആ കാർ ചേസ് സീൻ.ഒരുപക്ഷേ ഈ സീൻ ഇല്ലായിരുന്നെങ്കിൽ ഒരു സാധാ Steve McQueen ചിത്രമായി ഇത് ഒതുങ്ങിയേനെ. ഇപ്പോഴും സിനിമാപ്രേമികൾ ഈ ചിത്രം ഓർക്കുന്നുണ്ടെങ്കിൽ അത് ഈ സീനിന്റെ പേരിലായിരിക്കും .To date, the most intense car chase in movie history…അതൊക്കെ പകർത്തിയ കാമറാ വർക്കും എടുത്ത് പറയേണ്ട മറ്റൊരു പ്രധാന സംഗതിയാണ്.അത് കാണുമ്പോൾ നിങ്ങൾക്ക് മനസിലാവും..

Greatest Hollywood Car Chase of All Time – Bullitt (1968)

ഇതിലെ കാർ ചേസിനു വേണ്ടി McQueen ഉപയോഗിച്ച കാറിന്റെ പേരാണ് “Ford Mustang GT”.കാറിന്റെ പോപ്പുലാരിറ്റിക്ക് ഈ സീൻ വഹിച്ച പങ്ക് അത്ര ചെറുതൊന്നുമല്ല. ഈ സിനിമ കാരണം Bullitt വേർഷനുള്ള പല മുസ്താങ് കാറുകളും പിന്നീട് ഫോർഡ് കമ്പനി ഇറക്കുകയുണ്ടായി.കിങ് ഓഫ് കൂൾ, Steve McQueen-ന്റെ ഒരു കടുത്ത ആരാധകനാണ് നിങ്ങളെങ്കിൽ തീർച്ചയായും ഈ ചിത്രം കണ്ടറിയുക. പ്ലോട്ട് വൈസ് ഇതൊരു “neo-noir crime-mystery action thriller ജോണറിൽ പെടുന്ന ഒരു ചിത്രമാണ്.ഇതിന്റെ കഥ എന്താണെന്ന് പറയുന്നില്ല.. അത് കണ്ടറിയുക. Robert L. Fish ന്റെ “Mute Witness” എന്ന നോവലാണ് ചിത്രത്തിന്റെ ആധാരം.

പതിഞ്ഞ താളത്തിലാണ് ചിത്രം സഞ്ചരിക്കുന്നത്… അത് പ്രത്യേകം ഓർമ്മപ്പെടുത്തുകയാണ്… ചിലർക്ക് അത് ഇഷ്ടമാവില്ല എന്നറിയാം..so,അത് മനസ്സിൽ കരുതിയിട്ട് വേണം നിങ്ങൾ ഈ ചിത്രം കാണാൻ…നമ്മുടെ Dirty Harry ഒക്കെ പോലെയുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനാണ് ഈ ചിത്രത്തിന്റെ നായകൻ.. പേര് “Lt. Frank Bullitt”…. ഈ പേര് ഇനി മറക്കാൻ പാടില്ല ..Steve McQueen-ന്റെ മികച്ച വേഷങ്ങളിൽ ഒന്നാണിത്…He had said that Frank Bullitt is one of his favorite roles.

Robert Vaughn,Jacqueline Bisset,Pat Renella,Don Gordon എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.Jazz music തീമിലുള്ള ചിത്രത്തിന്റെ soundtrack അതിഗംഭീരമായിട്ടുണ്ട്..San Francisco സിറ്റിയുടെ മനോഹരമായ ലൊക്കേഷനുകൾ ഈ ചിത്രത്തിന്റെ മറ്റൊരു ആകർഷണമാണ്. ക്രിറ്റിക്കലിയും കൊമേഴ്സ്യലിയും സക്സസ് ആയ ചിത്രം ആ വർഷത്തെ മികച്ച എഡിറ്റിങ്ങിനുള്ള ഓസ്കാർ വരെ നേടുകയുണ്ടായി. ഇപ്പോഴും മികച്ച ഹോളിവുഡ് ചിത്രങ്ങളുടെ ഒരു നിരയിലാണ് Bullitt-യുടെ സ്ഥാനം.വൈകാതെ സ്റ്റീവൻ സ്പിൽബർഗ് , Lt. Frank Bullitt എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് ഒരു സിനിമ ചെയ്യുന്നതായിരിക്കും. എന്നാൽ അത് റീമേക് ആയിരിക്കില്ല പകരം ഒരു ഒറിജിനൽ കഥയായിരിക്കും.ബ്രാഡ്‌ലി കൂപ്പർ ആയിരിക്കും ഫ്രാങ്ക് ബുള്ളിറ്റായി വേഷമിടുന്നത്.

Leave a Reply
You May Also Like

പോളി വത്സൻ , അനിൽ കെ ശിവറാം , ജോസഫ് ചിലമ്പൻ എന്നിവർ ഒന്നിക്കുന്ന ‘അച്യുതന്റെ അവസാന ശ്വാസം’; ആദ്യ ഗാനം റിലീസായി

പോളി വത്സൻ , അനിൽ കെ ശിവറാം , ജോസഫ് ചിലമ്പൻ എന്നിവർ ഒന്നിക്കുന്ന ‘അച്യുതന്റെ…

“അന്യവൽക്കരിക്കപ്പെടുന്ന മുഖങ്ങൾ ” – അന്യർ

ശരിക്കും ഇതൊരു മികച്ച സിനിമയാവേണ്ടുന്ന സിനിമയായിരുന്നു എന്നിപ്പോൾ തോന്നുന്നു.അത് കാര്യഗൗരവമുള്ള വിഷയം തെരഞ്ഞെടുത്തു എന്നത് കൊണ്ട് മാത്രമല്ല. വർഗ്ഗീയ ധ്രുവീകരണമായിരുന്നു ഈ പടത്തിൻ്റെ തീം.

സിത്താര എന്റെർറ്റൈൻമെന്റ്സ് ദുൽഖർ സൽമാനെ നായകനാക്കി ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു

പി ആർ ഓ പ്രതീഷ് ശേഖർ സിത്താര എന്റെർറ്റൈൻമെന്റ്സ് ദുൽഖർ സൽമാനെ നായകനാക്കി ഒരുക്കുന്ന പാൻ…

സെപ്റ്റംബർ 23, പട്ടുനൂൽ അറ്റ നാൾ

സെപ്റ്റംബർ 23 – പട്ടുനൂൽ അറ്റ നാൾ…. Nishadh Bala ആന്ധ്രയിലെ എളൂരു എന്ന ഗ്രാമത്തില്‍…