എഴുതിയത് : Rajesh C

രണ്ടാം ലോകമഹായുദ്ധം അവസാനിച്ച വാർത്ത അറിയുമ്പോൾ ജോർജ് മെൻഡോൺസ എന്ന അമേരിക്കൻ നാവികൻ ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലുള്ള ഒരു പബ്ബിലിരുന്നു ലഹരി നുണയുകയായൊരുന്നു. അതെ സമയത്താണ് ഉച്ചഭക്ഷണം കഴിഞ്ഞു ദന്താശുപത്രിയിലെ നേഴ്സിങ് അസിസ്റ്റന്റ് ആയ ഗ്രെറ്റ സിമ്മെർ ടൈംസ് സ്ക്വയറിലേക്കിറങ്ങിയത്. യുദ്ധം അവസാനിച്ചതിൽ സന്തോഷിക്കുന്ന ആളുകളുടെ ചിത്രങ്ങൾ എടുക്കാനായി ലൈഫ് മാഗസിന്റെ ഫോട്ടോഗ്രാഫർ ആൽഫ്രഡ് ഐസെൻസ്റ്റേഡ് തന്റെ ക്യാമറയും കയ്യിൽ വെച്ചു കാത്തുനിന്നതും അവിടെ തന്നെ ആയിരുന്നു.

ജോർജ് മെൻഡോൺസയും ഗ്രെറ്റ സിമ്മെറും

യുദ്ധം അവസാനിച്ചതിൽ തുള്ളിച്ചാടി പുറത്തിറങ്ങിയ നാവികൻ കണ്ടത് നമ്മുടെ നഴ്സമ്മയെ! ഒന്നും നോക്കാൻ പോയില്ല, പിടിച്ചു ഒരു കിസ്സാ വെച്ച് കൊടുത്തു. താൻ യുദ്ധത്തിൽ പരിക്ക് പറ്റി കിടന്നപ്പോൾ ശുശ്രൂഷിച്ച നഴ്സിനെ ഓർമ വന്നു എന്നാണ് പുള്ളിക്കാരൻ പറയുന്നത്. ദൈവത്തിനറിയാം! ഫോട്ടോഗ്രാഫർക്ക് കാത്തിരുന്ന നിമിഷം കണ്മുന്നിൽ. ക്ലിക്ക്, ക്ലിക്ക്…സംഗതി ക്യാമെറയിലായി. പിന്നീട് ഇറങ്ങിയ ലൈഫ് മാസികയിൽ ഈ ഫോട്ടോ പ്രസിദ്ധീകരിച്ചു വന്നപ്പോൾ, അത് യുദ്ധമില്ലാത്ത ലോകം സ്വപ്നം കാണുന്നവരുടെ പ്രതീക്ഷയായി. മുൻപരിചയമില്ലാത്ത മൂന്നുപേർ ലോക പ്രസിദ്ധരായി. ഫോട്ടോയിലെ യുവമിഥുനങ്ങൾ ആണെന്ന് പലരും അവകാശപ്പെട്ടു. പിന്നീടാണ് മുകളിൽ അത് പരസ്പരം അറിയാത്ത ജോർജും ഗ്രെറ്റയുമാണെന്നു ലോകത്തിനു മനസ്സിലായത്.

2016-ഇൽ ഗ്രെറ്റ മരിച്ചു. 2019-ഇൽ ജോർജും. ജോർജ് മരിച്ച അന്ന്, ആ ഫോട്ടോയെ ആസ്പദമാക്കി ഉയർത്തിയ പ്രതിമയിൽ ഏതോ വിരുതന്മാർ #metoo എന്ന് സ്പ്രേ പെയിന്റ് ചെയ്തിരുന്നു.

Image may contain: 2 people, people sitting and indoorഇത് വരെയുള്ള കഥ ഒരു പക്ഷെ നിങ്ങൾ മുൻപ് വായിച്ചതായിരിക്കും. ഇതിലുള്ള ഒരു ചെറിയ ട്വിസ്റ്റ് ആണ് ഇനി.

ടൈംസ് സ്‌ക്വയറിലെ ജോർജ്-ഗ്രെറ്റ നിമിഷം മറ്റൊരു ഫോട്ടോഗ്രാഫർകൂടി തന്റെ ക്യാമെറയിലാക്കിയിരുന്നു. നേവി ഫോട്ടോഗ്രാഫർ ആയ വിക്ടർ ജോർഗെൻസൺ മറ്റൊരു ആംഗിളിൽ നിന്ന് എടുത്ത ഫോട്ടോ പിറ്റേ ദിവസം തന്നെ സാക്ഷാൽ ന്യൂയോർക് ടൈംസിൽ പ്രസിദ്ധീകരിക്കപ്പെട്ടെങ്കിലും അത്രയ്ക്ക് ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ ആൽഫ്രഡ്‌ എടുത്ത ഫോട്ടോ അങ്ങ് വൈറലായി. ആ യുവമിഥുനങ്ങളെ ലോകം തിരഞ്ഞു. ഒരുപാട് പേർ തങ്ങളാണ് ആ ഫോട്ടോയിലുള്ളത് എന്ന് അവകാശപ്പെട്ടു വന്നെങ്കിലും ഏറ്റവും വസ്തുതാപരമായി അവകാശപ്പെട്ടത് ജോർജും ഗ്രെറ്റയും തന്നെയായിരുന്നു. അതിനാൽ അവർ തന്നെയാണ് ഫോട്ടോയിൽ ഉള്ളത് എന്ന് പരക്കെ വിശ്വസിക്കുന്നു

Victor’s Photo.
Victor’s Photo.
Alfred’s Photo.
Alfred’s Photo.
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.