Connect with us

Featured

“ഹൗ ഡേർ യൂ?” തലയുയർത്തിപിടിച്ച് വിതുമ്പിക്കൊണ്ട് അവൾ ചോദിച്ചത് തലകുമ്പിട്ടു കേൾക്കണം നമ്മൾ !

യു എന്നിലെ കാലാവസ്ഥഉച്ചകോടിയിൽ പതിനാറുകാരിയായ ” ഗ്രേറ്റ എർമാൻ തുൻബർഗ്” എന്ന സ്വീഡിഷ് പെൺകുട്ടി ചോദിച്ച ചോദ്യം ” ഹൗ ഡേർ യൂ?” തലയുയർത്തിപിടിച്ച് വിതുമ്പിക്കൊണ്ട് അവൾ ചോദിച്ചത് തലകുമ്പിട്ടു കേൾക്കണം ഓരോ ലോകനേതാക്കളും നമ്മളോരുരുത്തരും!

 44 total views

Published

on

എഴുതിയത് : രാജേഷ് വെളിയത്ത് 

യു എന്നിലെ കാലാവസ്ഥഉച്ചകോടിയിൽ പതിനാറുകാരിയായ ” ഗ്രേറ്റ എർമാൻ തുൻബർഗ്” എന്ന സ്വീഡിഷ് പെൺകുട്ടി ചോദിച്ച ചോദ്യം ” ഹൗ ഡേർ യൂ?” തലയുയർത്തിപിടിച്ച് വിതുമ്പിക്കൊണ്ട് അവൾ ചോദിച്ചത് തലകുമ്പിട്ടു കേൾക്കണം ഓരോ ലോകനേതാക്കളും നമ്മളോരുരുത്തരും!

“കാലാവസ്ഥ വ്യതിയാനത്തിനെ ചെറുക്കാൻ, തകർന്നുകൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥയെ സംരക്ഷിക്കാൻ നടപടിയെടുക്കുന്നതിൽ നിങ്ങൾ പരാജയപ്പെട്ടിരിക്കുന്നു. പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങൾ പത്തുവർഷത്തിനിടെ പകുതിയായി കുറയ്ക്കുകയെന്നത് കേവലം 50 ശതമാനം സാധ്യതയാണ് നമുക്ക് നല്കുന്നത്. ഈ അൻപതുശതമാനം നിങ്ങൾക്കു സ്വീകാര്യമായിരിക്കും. എന്നാൽ വായുമലിനീകരണം സംബന്ധിച്ച സുപ്രധാനമായി നിരവധി കാര്യങ്ങൾ വിട്ടുകളയുന്നുണ്ട്. അതിനാൽ ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങൾ അനുഭവിച്ചു ജീവിക്കേണ്ട ഞങ്ങൾക്ക് ഈ അൻപതുശതമാനമെന്ന സാഹസം സ്വീകാര്യമല്ല.”

അവൾആവർത്തിക്കുന്നു
” എന്റെ ബാല്യവും സ്വപ്നങ്ങളും നിങ്ങൾ നിങ്ങളുടെ പൊള്ളയായ വാക്കുകളാൽ കവർന്നെടുത്തിരിക്കുന്നു.ഈ പ്രതിസന്ധിഘട്ടത്തിലും നിങ്ങൾ പണത്തെക്കുറിച്ചും സാമ്പത്തികവളർച്ചയെക്കുറിച്ചും കെട്ടുകഥകൾ പറയുന്നു. നിങ്ങൾക്കെങ്ങനെയാണിതിന് ധൈര്യം വരുന്നത്?
ആഗോളതാപനത്തിനിടയാക്കുന്ന ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനത്തെ നിയന്ത്രിക്കാൻ സാധിക്കാത്ത നിങ്ങൾ എന്റെ തലമുറയെ വഞ്ചിക്കുകയായിരുന്നു. നിങ്ങളുടെ ചതി യുവതലമുറ തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ട്. ഭാവിതലമുറയുടെ കണ്ണുകൾ നിങ്ങളിലാണ്. പരാജയപ്പെടുത്താനാണ് ശ്രമമെങ്കിൽ ഞങ്ങളൊരിക്കലും ക്ഷമിക്കില്ല. ഇത്തരത്തിൽ രക്ഷപ്പെടാൻ അനുവദിക്കില്ല. നിങ്ങൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ലോകം ഉണരുകയും മാറ്റത്തിലേക്ക് നീങ്ങുകയുമാണ്.”

പരിസ്ഥിതിസംരക്ഷണപ്രവർത്തങ്ങൾക്കായി ഒരു വർഷം സ്ക്കൂളിൽ നിന്നും അവധിയെടുത്ത ഗ്രേറ്റ തന്റെ മുന്നിലൂടെ നടന്നുപോകുന്ന അമേരിക്കൻ പ്രസിഡന്റിനെ രൂക്ഷമായി നോക്കുന്ന കണ്ണുകൾ തുറന്നുപിടിച്ചിരിക്കുന്നത് ആവാസവ്യവസ്ഥയെ തകർക്കാൻ കൂട്ടുനിൽക്കുന്ന, അല്ലെങ്കിൽ സംരക്ഷിക്കാൻ തങ്ങളാലാവുന്നതുപോലും ചെയ്യാൻ മടിക്കുന്ന സമൂഹത്തിനുനേരെത്തന്നെയാണ്.
ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനായി സത്വരനടപടികളാവശ്യപ്പെട്ട് തെരുവിൽ പ്രക്ഷോഭംനയിക്കുന്ന ദശലക്ഷക്കണക്കിനാളുകൾ നമുക്കുകൂടി വേണ്ടിയാണ് ശബ്ദംമുഴക്കുന്നതെന്ന് മറക്കാതിരിക്കാം. ഇനിയൊരു തലമുറയ്ക്കുകൂടി ഇല്ലാത്തതരത്തിൽ നശിച്ചുകൊണ്ടിരിക്കുന്ന ഭൂമി സംരക്ഷിക്കുവാൻ അടഞ്ഞകണ്ണുകൾ തുറക്കുമെന്ന് പ്രത്യാശിക്കാം.
” ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്നമൃതിയിൽ നിനക്കാത്മശാന്തി” എന്ന് വർഷങ്ങൾമുൻപേ എഴുതിവച്ച കവിവചനം മറക്കാതിരിക്കാം.

 45 total views,  1 views today

Advertisement
Advertisement
Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement