Vani Jayate

ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് എന്നെ ഏറ്റവും അധികം ഭയപ്പെടുത്തിയിട്ടുള്ള മനുഷ്യൻ ഗ്രിസെൽഡ എന്ന സ്ത്രീയാണ് എന്ന പാബ്ലോ എസ്കോബാറിന്റെ വചനത്തിൽ നിന്നാണ് തുടക്കം.

ഫിക്ഷനും അതിനേക്കാൾ വിചിത്രമായ സത്യവും ഇടകലർത്തി നെറ്ഫ്ലിക്സിൽ നാർക്കോസിന്റെ അണിയറ ശിൽപ്പികൾ ആറ് എപ്പിസോഡുകളിലായി പറയുന്ന ഗ്രിസെൽഡ ബ്ലാങ്കോയുടെ കഥ അതിവിചിത്രവും നാടകീയവുമാണ്. 70കളിലും 80കളിലും അമേരിക്കയിൽ ഏറ്റവുമധികം വരുമാനം നേടിയിരുന്ന മയക്കുമരുന്ന് കടത്തുകാരിൽ ഒരാൾ. കൊളംബിയയിൽ നിന്നും മയാമിയിൽ എത്തപ്പെട്ട ഭാഗ്യാന്വേഷികളിൽ ഒരാളായ, അവിടെ ദീർഘകാലം ഭീതി വിതച്ച വലിയൊരു സംഘത്തെ നയിച്ച, ഗ്രിസെൽഡ ബ്ലാങ്കോയുടെ യഥാർത്ഥ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഗ്രിസെൽഡ എന്ന മിയാമി കാർട്ടൽ മേധാവിയായി അഭിനയിച്ചത് സോഫിയ വെർഗാര (അവർ തന്നെയാണ് സീരീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ)യാണ്. ഗ്രിസെൽഡ ഒരു ബിഞ്ച് വാച്ചിന് അനുയോജ്യമായ ലിമിറ്റഡ് സീരീസ് ആണ്.

ഭർത്താവിന്റെ പീഢനത്തിൽ നിന്നുള്ള ഏക മാർഗ്ഗമായി അയാളെ കൊലപ്പെടുത്തി, തന്റെ മൂന്ന് ആണ്മക്കളെയും മാറത്തടുക്കിപ്പിടിച്ച്, ഒരു കിലോ കൊക്കെയിനും ബാഗിലാക്കി അമേരിക്കയിലേക്ക് പലായനം ചെയ്ത അവരുടെ മുന്നിൽ നിലനിൽപ്പ് എന്നത് മാത്രമായിരുന്നു ലക്‌ഷ്യം.. എന്നാൽ അവിടെ നിന്നും ഒരു സാഹചര്യത്തിൽ നിന്നും മറ്റൊരു സാഹചര്യത്തിലേക്ക് ചെന്ന് പെടുമ്പോൾ, കൈവരുന്ന ലോകത്തിന്നുള്ളതിൽ വെച്ച് ഏത് മയക്കുമരുന്നിനേക്കാളും ലഹരിദായകമായ അധികാരവും ശക്തിയും, അവരെ അടക്കി നിർത്താൻ കഴിയാത്ത അപകടകാരിയായ ഒരു കൊടും ക്രിമിനൽ ആയി രൂപാന്തരം പ്രാപിക്കുകയാണ്. നാർക്കോസ്‌ (മൂന്ന് ഭാഗങ്ങളും, മെക്സിക്കോ സീരീസും) ക്രോസ് റെഫർ ചെയ്യുന്ന ചില സംഭവങ്ങളും കഥാപാത്രങ്ങളും കടന്ന് പോവുന്നുണ്ട്.

ഗ്രിസെൽഡയുടെ കഥ പറയുന്നതിന് സമാന്തരമായി അന്വേഷണ ഉദ്യോഗസ്ഥയായ ജൂൺ ഹോക്കിൻസിന്റെ കഥയും പറയുന്നുണ്ട്. അന്ന് (ഇന്നും) സമൂഹത്തിൽ നില നിന്നിരുന്ന പ്രീജുഡീസിനെ മറികടന്ന് കൊണ്ട് അവർ കേസിൽ നിർണ്ണായകമായ വഴിത്തിരിവുകൾ ഉണ്ടാക്കുന്നതും. ഗ്രിസെൽഡ ഏകദേശം 250 ലേറെ കൊലപാതകങ്ങൾക്ക് ഉത്തരവാദിയാണ് എന്ന് മീഡിയ റിപ്പോർട്ടുകൾ ഉണ്ടെങ്കിലും 45 ഓളം മാത്രമാണ് അവരെ ബന്ധപ്പെടുത്തി റിക്കാർഡ് ചെയ്യപ്പെട്ടിട്ടുള്ളത്. നാർക്കോസ്‌ സീരീസുകളിൽ നിന്നും വ്യത്യസ്തമായി ഗ്രിസെൽഡയിൽ ഉള്ളത് ഏകദേശം മുഴുവനായി തന്നെ അമേരിക്കൻ മണ്ണിലാണ് എല്ലാ സംഭവവും നടന്നിട്ടുള്ളത് എന്നാണ്. പാബ്ലോ എസ്കോബാറിന്റെ കഥ പറഞ്ഞപ്പോൾ ഉണ്ടായിരുന്ന ഒരു നോവൽറ്റി ഫാക്ടർ ഇവിടെ ഇല്ലെങ്കിലും ഒറ്റയിരുപ്പിൽ കണ്ടിരിക്കാവുന്ന ഒരു സീരീസ് തന്നെയാണ് ഗ്രിസെൽഡ ഗ്രിസെൽഡ നെറ്ഫ്ലിക്സിൽ സ്ട്രീം ചെയുന്നു. കണ്ടെന്റ് വാർണിങ് : കുടുംബ സമേതം കാണാൻ ബുദ്ധിമുട്ടുള്ള രംഗങ്ങൾ ഉണ്ട്.

You May Also Like

യാഷിനു ഇനി ചെറിയ സിനിമകൾ സാധ്യമല്ലെന്നു ഹോംബാലെ ഫിലിംസ് സ്ഥാപകൻ വിജയ് കിരഗന്ദൂർ

തെന്നിന്ത്യൻ റോക്കിംഗ് സ്റ്റാർ യഷിന്റെ കെജിഎഫിന്റെ രണ്ട് ഭാഗങ്ങളും ബോക്സോഫീസിൽ തരംഗം സൃഷ്ടിച്ചു. ഇപ്പോൾ അതിന്റെ…

വൃത്തികെട്ട മൂഡിലാണ് ഈ ഗാനം ചിത്രീകരിച്ചതെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര

പത്താൻ എന്ന ചിത്രത്തിൽ നടി ദീപിക പദുകോണിനെ ഗ്ലാമറസായി അഭിനയിച്ച ഗാനത്തെ അപലപിച്ച് മധ്യപ്രദേശ് ആഭ്യന്തര…

‘ഭാര്‍ഗ്ഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ 2023 ജനുവരി റിലീസ് ചെയുന്നു

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാര്‍ഗ്ഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന…

സൈജു കുറുപ്പിനെ നായകനാക്കി നൗഷാദ് സാഫ്റോൺ സംവിധാനം ചെയ്യുന്ന “പൊറാട്ട് നാടകം” ടീസർ

സൈജു കുറുപ്പിനെ നായകനാക്കി നൗഷാദ് സാഫ്റോൺ സംവിധാനം ചെയ്യുന്ന “പൊറാട്ട് നാടകം” ടീസർ പുറത്തിറങ്ങി. ഗാന്ധി…