ഗുളികൻ തെയ്യത്തിന്‍റെ മുഖംമൂടിയണിഞ്ഞ് ദേവനന്ദ! അമ്പരപ്പിച്ച് ‘ഗു’ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക്.!!

മന്ത്രമൂർത്തികളിൽ പ്രധാനിയും സർവ്വവ്യാപിയുമായ ഗുളികൻ തെയ്യത്തിന്‍റെ മുഖം മൂടിയണിഞ്ഞ്, മുടിയഴച്ചിട്ട്, കുട്ടിയുടുപ്പുമിട്ട് ദേവനന്ദ. കരിങ്കൽ പടവുകൾക്കരികിൽ ഗുളിക ശിൽപങ്ങൾ, ചുറ്റും അഭൗമമായൊരു പ്രകാശം… മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമ്മിക്കുന്ന ‘ഗു’ എന്ന ഫാന്‍റസി ഹൊറർ ചിത്രത്തിന്‍റേതായെത്തിയിരിക്കുന്ന സെക്കൻഡ് ലുക്ക് പോസ്റ്റർ സോഷ്യൽമീഡിയയിൽ വിസ്മയവും ഒപ്പം കൗതുകവും ജനിപ്പിച്ചിരിക്കുകയാണ്.

നവാഗതനായ മനു രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. അതിനുപിന്നാലെ ഇപ്പോൾ ഈ പോസ്റ്ററും തരംഗമായിരിക്കുകയാണ്. സൂപ്പർ ഹിറ്റ് ചിത്രം ‘മാളികപ്പുറ’ത്തിലൂടെ ശ്രദ്ധേയായ ദേവനന്ദയാണ്‌ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. നിരവധി കുട്ടികളും സിനിമയുടെ ഭാഗമായെത്തുന്നുണ്ട്.
മലബാറിലെ ഉൾനാടൻ ഗ്രാമത്തിലുള്ള തങ്ങളുടെ തറവാട്ടിൽ അവധിക്കാലം ആഘോഷമാക്കാനായി അച്ഛനും അമ്മയ്ക്കും ഒപ്പമെത്തുന്ന മിന്ന എന്ന കുട്ടിക്കും സമപ്രായക്കാരായ മറ്റ് കുട്ടികള്‍ക്കും നേരിടേണ്ടി വരുന്ന അസാധാരണമായ ഭീതിപ്പെടുത്തുന്ന അനുഭവങ്ങളാണ് സിനിമയുടെ പ്രമേയം. ചിത്രത്തിൽ മിന്നയായാണ് ദേവനന്ദ എത്തുന്നത്. സൈജു കുറുപ്പാണ് മിന്നയുടെ അച്ഛൻ കഥാപാത്രമായെത്തുന്നത്. നടി അശ്വതി മനോഹരൻ മിന്നയുടെ അമ്മയായെത്തുന്നു. പട്ടാമ്പിയിലും പരിസരപ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

ബി.ഉണ്ണികൃഷ്ണനോടൊപ്പം സഹ സംവിധായകനായിരുന്ന മനു രാധാകൃഷ്ണന്‍റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭം കൂടിയാണ് ‘ഗു’. നിരഞ്ജ് മണിയൻ പിള്ള രാജു, മണിയൻ പിള്ള രാജു, രമേഷ് പിഷാരടി, നന്ദിനി ഗോപാലകൃഷ്ണൻ, ലയാ സിംസൺ എന്നിവരും മറ്റ് പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സംഗീതം: ജോനാഥൻ ബ്രൂസ്, ഛായാഗ്രഹണം: ചന്ദ്രകാന്ത് മാധവൻ, എഡിറ്റിംഗ്‌: വിനയൻ എം.ജെ, കലാസംവിധാനം: ത്യാഗു തവന്നൂ‍ർ, മേക്കപ്പ്: പ്രദീപ് രംഗൻ, കോസ്റ്റ്യും ഡിസൈൻ: ദിവ്യാ ജോബി, പ്രൊഡക്ഷൻ കൺട്രോളർ‍: എസ്.മുരുകൻ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്സിംഗ്: എൻ ഹരികുമാർ‍, വിഎഫ്എക്സ്: കൊക്കനട്ട് ബഞ്ച്, സ്റ്റിൽസ്: രാഹുൽ രാജ് ആർ, പി ആർ ഓ ഹെയിൻസ്, മാർക്കറ്റിംഗ് ആൻഡ് ഡിസൈൻസ്: സ്നേക്ക്പ്ലാന്‍റ്.

You May Also Like

പേരിൽ തന്നെ തീയറ്റിലേക്ക് ആളെ എത്തിക്കാനുള്ള എല്ലാ ടെക്‌നിക്കുകളും ഒളിഞ്ഞു കിടപ്പുണ്ട്

Hisham Anwar മനുഷ്യർക്ക് മാത്രമല്ല, മൃഗങ്ങൾക്കും ചോദിക്കാനും പറയാനും ആരെങ്കിലുമൊക്കെ ഉണ്ടാകും. മലയാള റിയലിസ്റ്റിക് സിനിമകളുടെ…

രാഘവ ലോറൻസും കങ്കണ റണാവത്തും പ്രധാന വേഷത്തിലെത്തുന്ന ‘ചന്ദ്രമുഖി 2’, കങ്കണയുടെ ഫസ്റ്റ്ലുക്ക്

പിആർഒ: ശബരി രാഘവ ലോറൻസും കങ്കണ റണാവത്തും പ്രധാന വേഷത്തിലെത്തുന്ന ‘ചന്ദ്രമുഖി 2’ൽ കങ്കണയുടെ ഫസ്റ്റ്ലുക്ക്…

അയാളോടുള്ള ഇഷ്ടത്തിന് അതൊക്കെ തന്നെ തന്നെ ധാരാളം, ഹാപ്പി ബർത്ത് ഡേ തലൈവാ…

Vishnu Vijayan : വിജയ്…. തമിഴ് സിനിമയുടെ ചരിത്രം നോക്കുമ്പോൾ ഒരേ സമയം സാമൂഹിക പരിവർത്തനത്തിനായി…

പൊന്നിയിൻ സെൽവൻ കാണാൻ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് ചെറിയൊരു കഥ സംഗ്രഹം

പൊന്നിയിൻ സെൽവൻ കാണാൻ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് ചെറിയൊരു കഥ സംഗ്രഹം ( Spoiler Alert )…