ഉഗ്രരൂപിയെ കണ്ട് ഭയചകിതരായി അവർ അഞ്ചുപേർ! ഭീതി വിതച്ച് ആകാംക്ഷയുണർത്തി ‘ഗു’ പുതിയ പോസ്റ്റർ

മുന്നിൽ കണ്ട ഉഗ്രരൂപിക്ക് നേരെ ഒരൊറ്റ നോട്ടമേ അവർ നോക്കിയുള്ളൂ. അവരുടെ കണ്ണുകളിൽ ഭീതിയുടെ കരിമ്പടം വീണു. ഉൾക്കിടിലത്താൽ അവർ അലറി വിളിച്ചു. ചുറ്റും പരന്ന നിലാവെട്ടത്തിൽ സർവ്വവ്യാപിയുമായ ഗുളികൻ തെയ്യത്തിന്‍റെ രൂപം… മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമ്മിക്കുന്ന ‘ഗു’ എന്ന ഫാന്‍റസി ഹൊറർ ചിത്രത്തിന്‍റേതായെത്തിയിരിക്കുന്ന പുതിയ പോസ്റ്റർ സോഷ്യൽമീഡിയയിൽ തരംഗമായിരിക്കുകയാണ്.

നവാഗതനായ മനു രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയിൽ സൂപ്പർ ഹിറ്റ് ചിത്രം ‘മാളികപ്പുറ’ത്തിലൂടെ ശ്രദ്ധേയായ ദേവനന്ദയാണ്‌ പ്രധാന വേഷത്തിലെത്തുന്നത്. നിരവധി കുട്ടികളും സിനിമയുടെ ഭാഗമായെത്തുന്നുണ്ട്. സിനിമയുടേതായി പുറത്തിറങ്ങിയ ടൈറ്റിൽ പോസ്റ്ററും ഫസ്റ്റ് ലുക്കും ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഈ പുതിയ പോസ്റ്ററും ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായ നിരഞ്ജ് മണിയൻ പിള്ള രാജു, ആൽവിൻ മുകുന്ദ്, പ്രയാൻ പ്രജേഷ്, ആദ്യാ അമിത് തുടങ്ങിയവരും പോസ്റ്ററിലുണ്ട്.

മലബാറിലെ ഉൾനാടൻ ഗ്രാമത്തിലുള്ള തങ്ങളുടെ തറവാട്ടിൽ അവധിക്കാലം ആഘോഷമാക്കാനായി അച്ഛനും അമ്മയ്ക്കും ഒപ്പമെത്തുന്ന മിന്ന എന്ന കുട്ടിക്കും സമപ്രായക്കാരായ മറ്റ് കുട്ടികള്‍ക്കും നേരിടേണ്ടി വരുന്ന അസാധാരണമായ ഭീതിപ്പെടുത്തുന്ന അനുഭവങ്ങളാണ് സിനിമയുടെ പ്രമേയം. ചിത്രത്തിൽ മിന്നയായാണ് ദേവനന്ദ എത്തുന്നത്. സൈജു കുറുപ്പാണ് മിന്നയുടെ അച്ഛൻ കഥാപാത്രമായെത്തുന്നത്. നടി അശ്വതി മനോഹരൻ മിന്നയുടെ അമ്മയായെത്തുന്നു. പട്ടാമ്പിയിലും പരിസരപ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

ബി.ഉണ്ണികൃഷ്ണനോടൊപ്പം സഹ സംവിധായകനായിരുന്ന മനു രാധാകൃഷ്ണന്‍റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭം കൂടിയാണ് ‘ഗു’. മണിയൻ പിള്ള രാജു, രമേഷ് പിഷാരടി, നന്ദിനി ഗോപാലകൃഷ്ണൻ, ലയാ സിംസൺ എന്നിവരും മറ്റ് പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സംഗീതം: ജോനാഥൻ ബ്രൂസ്, ഛായാഗ്രഹണം: ചന്ദ്രകാന്ത് മാധവൻ, എഡിറ്റിംഗ്‌: വിനയൻ എം.ജെ, കലാസംവിധാനം: ത്യാഗു തവന്നൂ‍ർ, മേക്കപ്പ്: പ്രദീപ് രംഗൻ, കോസ്റ്റ്യും ഡിസൈൻ: ദിവ്യാ ജോബി, പ്രൊഡക്ഷൻ കൺട്രോളർ‍: എസ്.മുരുകൻ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്സിംഗ്: എൻ ഹരികുമാർ‍, വിഎഫ്എക്സ്: കൊക്കനട്ട് ബഞ്ച്, സ്റ്റിൽസ്: രാഹുൽ രാജ് ആർ, മാർക്കറ്റിംഗ് ആൻഡ് ഡിസൈൻസ്: സ്നേക്ക്പ്ലാന്‍റ്. പി.ആർ.ഓ. ഹെയിൻസ്.

You May Also Like

തമിഴ് ചലച്ചിത്ര ഇതിഹാസം സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ സിനിമാ പ്രവേശനത്തിന് 48 വയസ്സ്

Bineesh K Achuthan തമിഴ് ചലച്ചിത്ര ഇതിഹാസം സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ സിനിമാ പ്രവേശനത്തിന് 48…

ക്രിക്കറ്റ് ഒരു ജീവശ്വാസം പോലെ കൊണ്ടുനടന്നിരുന്നവർക്ക് അവരുടെ ജീവിതം തന്നെയല്ലേ ഈ സിനിമ ?

ഹരിപ്പാട് സജിപുഷ്ക്കരൻ 1983 എന്ന സിനിമയിൽ നിവിൻ പോളി അവതരിപ്പിച്ച രമേശൻ എന്ന കഥാപാത്രം ഫ്രഡ്ഡിയെ…

ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും വേർപിരിയുകയാണോ, രാജ് കുന്ദ്രയുടെ പോസ്റ്റ് ഇങ്ങനെ

ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയാണ് ഈ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. ഇരുവരും ബോളിവുഡിന്റെ…

അസീസിയിലെ വിശുദ്ധ ഫ്രാൻ‌സിസിന്റെയും ക്ലാരയുടെയും ജീവിതം ഇങ്ങനെ കണ്ടോണ്ടിരിക്കാൻ തന്നെ ഒരു വല്ലാത്ത അനുഭൂതിയാണ്.

Lawrence Mathew 2007 ഇൽ ഇറ്റലിയിൽ റിലീസ് ആയ ഒരു ടെലിഫിലിം ആണിത്.16 വർഷമായി ഈ…