മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ‘ഗു’ വരുന്നു; ഹൊറർ ഫാന്‍റസി ചിത്രത്തിൽ പ്രധാന വേഷത്തിൽ ദേവനന്ദ

മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമ്മിക്കുന്ന ‘ഗു’ എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി. നവാഗതനായ മനു രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. ഹൊറർ ഫാന്‍റസി ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ‘മാളികപ്പുറ’ത്തിലൂടെ ശ്രദ്ധേയായ ദേവനന്ദയാണ്‌ പ്രധാന വേഷത്തിലെത്തുന്നത്. നിരവധി കുട്ടികളും സിനിമയിൽ അഭിനയിക്കുന്നുണ്ട്.

മലബാറിലെ ഉൾനാടൻ ഗ്രാമത്തിലുള്ള തങ്ങളുടെ തറവാട്ടിൽ അവധിക്കാലം ആഘോഷമാക്കാനായി അച്ഛനും അമ്മയ്ക്കും ഒപ്പമെത്തുന്ന മിന്ന എന്ന കുട്ടിക്കും സമപ്രായക്കാരായ മറ്റ് കുട്ടികള്‍ക്കും നേരിടേണ്ടി വരുന്ന അസാധാരണമായ ഭീതിപ്പെടുത്തുന്ന അനുഭവങ്ങളാണ് സിനിമയുടെ പ്രമേയം. ചിത്രത്തിൽ മിന്നയായെത്തുന്നത് ദേവനന്ദയാണ്. സൈജു കുറുപ്പാണ് മിന്നയുടെ അച്ഛൻ കഥാപാത്രമായെത്തുന്നത്. നടി അശ്വതി മനോഹരൻ മിന്നയുടെ അമ്മയായെത്തുന്നു.

ബി.ഉണ്ണികൃഷ്ണനോടൊപ്പം സഹ സംവിധായകനായിരുന്ന മനു രാധാകൃഷ്ണന്‍റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭം കൂടിയാണ് ‘ഗു’. ഓഗസ്റ്റ് പത്തൊമ്പതിന് പട്ടാമ്പിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. നിരഞ്ജ് മണിയൻ പിള്ള രാജു, മണിയൻ പിള്ള രാജു, രമേഷ് പിഷാരടി, നന്ദിനി ഗോപാലകൃഷ്ണൻ, ലയാ സിംസൺ എന്നിവരും മറ്റ് പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സംഗീതം: ജോനാഥൻ ബ്രൂസ്, ഛായാഗ്രഹണം: ചന്ദ്രകാന്ത് മാധവൻ, എഡിറ്റിംഗ്‌: വിനയൻ എം.ജെ, കലാസംവിധാനം: ത്യാഗു തവന്നൂ‍ർ, മേക്കപ്പ്: പ്രദീപ് രംഗൻ, കോസ്റ്റ്യും ഡിസൈൻ: ദിവ്യാ ജോബി, നിർമ്മാണ നിർവ്വഹണം: എസ്.മുരുകൻ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്സിംഗ്: എൻ ഹരികുമാർ‍, വിഎഫ്എക്സ്: ദ്രാവിഡ ക്രിയേഷൻസ്, സ്റ്റിൽസ്: രാഹുൽ രാജ് ആർ, ഡിസൈൻസ്: ആർട്ട് മോങ്ക്, പി.ആർ.ഓ. ഹെയിൻസ്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.

Leave a Reply
You May Also Like

ആരാണ് വജ്ര മോട്ടോഴ്‌സിനെതിരെ പ്രവർത്തിക്കുന്ന ആ ചാരൻ

കലക തലൈവന്‍ (തമിഴ്) Muhammed Sageer Pandarathil റെഡ് ജയന്റ് മൂവീസിന്റെ ബാനറില്‍ ഉദയനിധി സ്‌റ്റാലിൻ…

അവളെ കാണാൻ എന്തൊരു ഭംഗിയാണ്. എനിക്ക് അവളോട് ഇഷ്ടം തോന്നുന്നു. അപർണയെക്കുറിച്ച് ജാസ്മിൻ.

വളരെ മികച്ച പ്രതികരണങ്ങളുടെ ബിഗ്ബോസ് സീസൺ ഫോർ മുന്നിട്ടു പോവുകയാണ്. മറ്റു സീസണുകളിൽ നിന്നും വളരെയധികം വ്യത്യസ്തമാണ് ഈ സീസൺ. അതിലേറ്റവും എടുത്തുപറയാനുള്ളത് രണ്ട് ലെസ്ബിയൻസിന് അവസരം നൽകി എന്നതാണ്.

‘ഇന്നും തുടരുന്ന ആ സ്‌നേഹത്തിന്റെ കഥ’- ആരാധികയുടെ വീഡിയോ പങ്കുവച്ച് ജയസൂര്യ

2002 ൽ വിനയൻ സംവിധാനം ചെയ്ത ഊമപെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തിലൂടെയാണ് ജയസൂര്യ നായകനടനായി…

കാമറൂണിൽ നിന്നും പ്രതീക്ഷിക്കാത്തത് കൊണ്ടാവാം അത് അവതാറിന്റെ ഏറ്റവും വലിയ പോരായ്മ ആയി മുഴച്ചു നിൽക്കുന്നത്

ജെയിംസ് കാമറൂണിന്റെ അവതാർ Rithin Calicut ഈ ഒരു വിശേഷണത്തിന് പകരം വെയ്ക്കാൻ ഒരു സാഹിത്യത്തിനും…