‘ഗാർഡിയൻ ഏഞ്ചൽ’ വ്യത്യസ്തമായ ഓഡിയോ ലോഞ്ച്

ഭദ്ര ഗായത്രി പ്രൊഡക്ഷൻസിന്റെ ബാനറിൽ സർജന്റ് സാജു എസ്‌ ദാസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന *ഗാർഡിയൻ ഏഞ്ചൽ* എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് അമല ഹോസ്പിറ്റലിൽ വച്ച് നടന്നു.
സിനിമയുടെ അണിയറ പ്രവർത്തകർ, ശാരീരികമായ വൈകല്യങ്ങളുള്ള 15 ഓളം നിർധനരായ കുട്ടികൾക്ക് Artificial Limbs കൊടുത്തു കൊണ്ടാണ് വ്യത്യസ്തമായ രീതിയിൽ ഓഡിയോ ലോഞ്ച് നടത്തിയത്. പ്രശസ്ത സിനിമ പിന്നണി ഗായകരായ ശ്രീമതി നഞ്ചിയമ്മയും സന്നിദാനന്ദനും ചേർന്നാണ് കുട്ടികൾക്കുള്ള സഹായങ്ങൾ വിതരണം ചെയ്തത്. ഇത് ആദ്യമായാണ് ഇത്തരത്തിൽ ഒരു നന്മയുള്ള പ്രവർത്തി നടത്തികൊണ്ട് സമൂഹത്തിനു തന്നെ മാതൃകയായ ഒരു ഓഡിയോ ലോഞ്ച് നടക്കുന്നത് എന്ന് അമല ഹോസ്പിറ്റൽ ഡയറക്ടർ ഫാദർ ജൂലിയസ് അഭിപ്രായപ്പെട്ടു.

സിനിമകളുടെ ഓഡിയോ ലോഞ്ചുകൾ സ്റ്റാർ ഹോട്ടലിൽ വച്ചോ മാളുകളിൽ വച്ചോ ആണ് സാധാരണയായി ചെയ്യാറുള്ളതെന്നും എന്നാൽ നന്മയുടെ ഒരു സഹായ ഹസ്തം നീട്ടികൊണ്ടായിരിക്കണം Guardian Angel ന്റെ ഏതൊരു പ്രവർത്തിയും ചെയ്യുന്നത് എന്നത് പ്രൊഡക്ഷൻ ടീമിന്റെ തന്നെ ആഗ്രഹമായത് കൊണ്ടാണ് ഇങ്ങനൊരു ചടങ്ങ് പ്ലാൻ ചെയ്തത് എന്ന് സംവിധായകൻ പറഞ്ഞു. എല്ലാത്തിനും കൂടെ നിന്ന അമല ഹോസ്പിറ്റൽ അധികൃതരോട് നന്ദിയും കടപ്പാടും അദ്ദേഹം രേഖപ്പെടുത്തി.തങ്ങളുടെ ജീവിതത്തിലെ ഏറ്റവും ധന്യമായ മൂർത്തമാണ് ഇതെന്നു ഗായകൻ സന്നിദാനന്ദനും ഗായിക നഞ്ചിയമ്മയും പറഞ്ഞു. കുഞ്ഞുകുട്ടികൾ തങ്ങൾക്കുള്ള സഹായങ്ങൾ മാതാപിതാക്കൾക്കൊപ്പം ഏറ്റുവാങ്ങിയത് കണ്ടു നിന്നവരുടെ കണ്ണിൽ ഈറൻ അണിയിച്ചു.

ഈ അവസരത്തിൽ ജ്യോതിഷ് കാശി എഴുതി റാം സുരേന്ദർ സംഗീത സംവിധാനം ചെയ്ത് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഫ്രാൻകോ, ദുർഗാ വിശ്വനാഥ് എന്നിവർ ചേർന്ന് ആലപിച്ച “ഡും ടക്കടാ” എന്ന് തുടങ്ങുന്ന ഗാനത്തിന്റെ lyrical version east coast ഓഡിയോസിലൂടെ ലോഞ്ച് ചെയ്തു.സർജന്റ് സാജു എസ് ദാസ് നായകനായി എത്തുന്ന ഈ ചിത്രത്തിൽ രാഹുൽ മാധവ്, മേജർ രവി, നഞ്ചിയമ്മ, ലക്ഷ്പ്രിയ, ഗിന്നസ് പക്രു, ഷാജു ശ്രീധർ, ശോബിക ബാബു, ലത ദാസ്, ദേവദത്തൻ, ,ജോൺ അലക്സാണ്ടർ,ലക്ഷ്മി പ്രിയ,തുഷാര പിള്ള,മായ സുരേഷ് തുടങ്ങിയവരോടൊപ്പം അമ്പതോളം പുതുമുഖങ്ങളും അഭിനയിക്കുന്നു.സര്‍ജന്റ് സാജു എസ് ദാസ് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വേലു നിർവ്വഹിക്കുന്നു.എഡിറ്റർ അനൂപ് എസ് രാജ്, രാം സുരേന്ദർ. ചന്ദ്രദാസ് എന്നിവരുടെ സംഗീതം, പി ആർ ഒ വാഴൂർ ജോസ്

You May Also Like

ദിലീപിന്റെ പുതിയ സിനിമയ്ക്ക് ആസ്പദമായ, കേരളത്തിന് നാണക്കേടായി മാറിയ തങ്കമണി സംഭവം എന്താണ് ?

ദിലീപിൻറെ ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘തങ്കമണി’ എന്നാണ് ചിത്രത്തിന്റെ പേര്. ഒരു മോഷൻ…

മമ്മൂക്കയെ പേടി, ലാലേട്ടനോട് അടുപ്പം; എന്നാൽ ഇക്കാര്യത്തിൽ അദ്ദേഹത്തെ വെല്ലാൻ കഴിയില്ല- ചന്ദു നാഥ്

ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ശ്രദ്ധ നേടിയ യുവനടനാണ് ചന്തു നാഥ്. കരിയറിന്റെ തുടക്കത്തിൽ മമ്മൂട്ടി,…

പങ്കജാക്ഷന്റെ പ്രണയ ദർശനങ്ങൾ

(എന്റെ സിനിമാനുഭവങ്ങൾ ) ദീപു പങ്കജാക്ഷന്റെ പ്രണയ ദർശനങ്ങൾ… “പ്രേമിക്കണ സമയത്ത് ഇമ്മള് സ്നേഹിക്കണ പെണ്ണായിരിക്കും…

ബീഫ് ഇഷ്ടമെന്ന് പറഞ്ഞു, രൺബീർ കപൂറിന്റെ ബ്രഹ്മാസ്ത്രയ്‌ക്കെതിരെ ബഹിഷ്കരണാഹ്വാനം

ബോയ്‌കോട്ട് കാമ്പയിനുകൾ കാരണം ഇൻഡസ്ട്രി അടച്ചുപൂട്ടേണ്ടിവരുമോ എന്ന ഗതികേടിലാണ് ബോളിവുഡ്. ഒടുവിലിറങ്ങിയ ആമിർ ഖാൻ ചിത്രവും…