“ഗാർഡിയൻ ഏഞ്ചൽ” ഓഡിയോ ലോഞ്ച്

ഭദ്ര ഗായത്രി പ്രൊഡക്ഷൻസിന്റെ ബാനറിൽ സർജന്റ് സാജു എസ്‌ ദാസ് സംവിധാനം ചെയ്യുന്ന *ഗാർഡിയൻ ഏഞ്ചൽ* എന്ന സിനിമയുടെ ഓഡിയോ പ്രകാശനം തൃശ്ശൂരിലെ അമല ഹോസ്പിറ്റലിൽ വച്ച് നിർവ്വഹിച്ചു. ശാരീരികമായ വൈകല്യങ്ങളുള്ള പതിനഞ്ചോളം നിർധനരായ കുട്ടികൾക്ക് ആർട്ടിഫിഷ്യൽ ലിംസ് കൊടുത്തു കൊണ്ടാണ് ഏറേ വ്യത്യസ്തമായ രീതിയിൽ ഓഡിയോ പ്രകാശന ചടങ്ങ് നിർവ്വഹിച്ചത്.പ്രശസ്ത സിനിമ പിന്നണി ഗായകരായ നഞ്ചിയമ്മ സന്നിദാനന്ദൻ എന്നിവർ ചേർന്നാണ് കുട്ടികൾക്കുള്ള സഹായങ്ങൾ വിതരണം ചെയ്തത്.

“ആദ്യമായാണ് ഇത്തരത്തിൽ ഒരു നന്മയുള്ള പ്രവർത്തി നടത്തികൊണ്ട് സമൂഹത്തിനു തന്നെ മാതൃകയായ ഒരു സിനിമയുടെ ഓഡിയോ ലോഞ്ച് നടക്കുന്നതെന്ന് അമല ഹോസ്പിറ്റൽ ഡയറക്ടർ ഫാദർ ജൂലിയസ് അഭിപ്രായപ്പെട്ടു.തുടർന്ന് ജ്യോതിഷ് കാശി എഴുതിയ വരികൾക്ക് റാം സുരേന്ദർ സംഗീതം പകർന്ന് ഫ്രാങ്കോ, ദുർഗാ വിശ്വനാഥ് എന്നിവർ ചേർന്ന് ആലപിച്ച “ഡും ടക്കടാ” എന്ന് ആരംഭിക്കുന്ന ഗാനം ഈസ്റ്റ് കോസ്റ്റ് ഓഡിയോസിലൂടെ റിലീസ് ചെയ്തു.സർജന്റ് സാജു എസ് ദാസ് നായകനായി എത്തുന്ന ഈ ചിത്രത്തിൽ രാഹുൽ മാധവ്,മേജർ രവി, നഞ്ചിയമ്മ, ലക്ഷ്പ്രിയ, ഗിന്നസ് പക്രു,ഷാജു ശ്രീധർ,ശോഭിക ബാബു,ലത ദാസ്, ദേവദത്തൻ,,ജോൺ അലക്സാണ്ടർ,ലക്ഷ്മി പ്രിയ,തുഷാര പിള്ള,മായ സുരേഷ് തുടങ്ങിയവരോടൊപ്പം അമ്പതോളം പുതുമുഖങ്ങളും അഭിനയിക്കുന്നു.

സെര്‍ജന്റ് സാജു എസ് ദാസ് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വേലു നിർവ്വഹിക്കുന്നു.ജ്യോതിഷ് കാശി, ശ്രീജിത്ത് രാജേന്ദ്രന്‍, സ്വപ്ന റാണി, ഷീന മഞ്ജൻ എന്നിവരുടെ വരികൾക്ക് രാം സുന്ദർ,ചന്ദ്രദാസ് എന്നിവർ സംഗീതം പകരുന്നു.എഡിറ്റർ-അനൂപ് എസ് രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളർ-സതീഷ് നമ്പ്യാര്‍,ആർട്ട്‌-അർജുൻ രാവണ, വസ്ത്രാലങ്കാരം-സുരേഷ് ഫിറ്റ്‌വെല്‍, മേക്കപ്പ്-വിനീഷ് മഠത്തിൽ,സിനുലാൽ സ്റ്റില്‍സ്-ശാന്തൻ, അഫ്സൽ റഹ്‌മാൻ, പബ്ലിസിറ്റി, പ്രൊമോഷൻ ഡിസൈനർ- അജയ് പോൾസൺ, പ്രോജക്ട് ഡിസൈൻ-എന്‍ എസ് രതീഷ്, അസോസിയേറ്റ് ഡയറക്ടർ-സലീഷ് ദേവ പണിക്കര്‍, കൊറിയോഗ്രഫി- മനോജ്‌ , ഡിഐ കളറിസ്റ്റ്-മുത്തുരാജ്, ആക്ഷൻ – അഷ്‌റഫ്‌ ഗുരുക്കൾ,ലോക്കേഷന്‍ മാനേജർ-ബാബു ആലിങ്കാട്, പി ആർ ഒ- എ എസ് ദിനേശ്

You May Also Like

രണ്ടാം ഭാഗം ഒക്കെ ചെയ്യുന്നുണ്ടേൽ ഇങ്ങനെ ചെയ്യണം, ഇങ്ങനെ ആവണമെടാ രണ്ടാം വരവ്

സിനിമാപരിചയം Top Gun: Maverick 2022/English Vino ഈ ചിത്രത്തെ കുറിച്ച് ഒരു ആമുഖം വേണമെന്ന്…

ഹിറ്റ് സംവിധായകൻ ബോയപതി ശ്രീനുവും രാം പൊതിനേനിയും ഒന്നിക്കുന്ന “ബോയപതിരാപോ”; മോഷൻ ടീസർ

ഹിറ്റ് സംവിധായകൻ ബോയപതി ശ്രീനുവും രാം പൊതിനേനിയും ഒന്നിക്കുന്ന “ബോയപതിരാപോ”; മോഷൻ ടീസർ പുറത്ത് രാം…

ആറാട്ടിന് ശേഷം ഹിപ്പോ പ്രൈം മീഡിയയുടെ ബാനറിൽ പുതുമുഖങ്ങളുടെ പുതിയ ചിത്രം ഒരുങ്ങുന്നു

ആറാട്ടിന് ശേഷം ഹിപ്പോ പ്രൈം മീഡിയയുടെ ബാനറിൽ പുതുമുഖങ്ങളുടെ പുതിയ ചിത്രം ഒരുങ്ങുന്നു.. ചിത്രത്തിൻ്റെ ഗ്രൂമിങ്…

മനസേ ഇറങ്ങി വാടാ നിന്നെ ഞാൻ ഒന്ന് കാണട്ടെ …

മനസേ ഇറങ്ങി വാടാ നിന്നെ ഞാൻ ഒന്ന് കാണട്ടെ … Drvipin Kumar Geethamandirum Rorschach…