ദുബായില്‍ ഷവര്‍മ്മയ്ക്ക് ഗുഡ്ബൈ !

0
334

shawarma

ദുബായ് മുനിസിപ്പാലിറ്റിയുടെ പുതിയ ശുചിത്വ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത ഷവര്‍മ്മ കടകള്‍ ഇന്ന് മുതല്‍ അടച്ചു പൂട്ടിതുടങ്ങിയതോടെ ദുബായിലെ മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്ക് തങ്ങളുടെ സ്വന്തം ഷവര്‍മ്മ കഴിക്കല്‍ അപൂര്‍വ്വ സംഭവമാകും. നവംബര്‍ 1 മുതല്‍ നിയമം പാലിക്കാത്ത ഏകദേശം 45% കടകള്‍ ആണ് അടച്ചു പൂട്ടുന്നത്. മലയാളികള്‍ ഉള്‍പ്പടെയുള്ളവരുടെ കടകള്‍ ഇതില്‍ ഉള്‍പ്പെടും.

ദുബായില്‍ ആകെയുള്ള ഏകദേശം 572 ഷവര്‍മ്മ സ്റ്റാളുകള്‍ക്ക് നല്‍കിയ ആറു മാസത്തെ അന്ത്യശാസനം ആണ് ഇന്നത്തോടെ അവസാനിച്ചത്. പ്രതിദിനം 4 ഔട്ട്‌ലെറ്റുകള്‍ എന്ന നിലക്കായിരുന്നു ദുബായില്‍ ഷവര്‍മ്മ സ്റ്റാളുകള്‍ വന്നിരുന്നത്. ഈ സാഹചര്യത്തിലാണ് ദുബായ് ഗവണ്മെന്റ് നടപടി കര്‍ക്കശമാക്കിയത്.

സ്ഥലപരിമിതി, ഉപകരണം, ഭക്ഷണം സൂക്ഷിക്കുന്ന ഏരിയയുടെ വൃത്തിയും സുരക്ഷയും എന്നിവ അടിസ്ഥാനമാക്കിയാണ് പുതിയ നിയമം വന്നിരിക്കുന്നത്. ഈ 572 ഷവര്‍മ്മ സ്റ്റാളുകളില്‍ 318 എണ്ണം ഗവണ്മെന്റ് ഉത്തരവ് ശിരസാവഹിച്ചുകൊണ്ട് മാറ്റങ്ങള്‍ വരുത്തി തീരുകയോ ആരംഭിക്കുകയോ ചെയ്തതായി ഗവണ്മെന്റ് വൃത്തങ്ങള്‍ അറിയിച്ചു.

എന്നാല്‍ 45% ത്തോളം വരുന്ന സ്റ്റാളുകള്‍ തങ്ങളുടെ ബിസിനസ് പൂര്‍ണമായും നിര്‍ത്തി വെക്കുകയോ ഒന്നും ചെയ്യാതെ ഇരിക്കുകയോ ചെയ്യുകയാണെന്നാണ് ഗവണ്മെന്റ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ പൂട്ടേണ്ടി വരുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്.

ഇങ്ങനെ നിയമം പാലിക്കാതെ യാതൊന്നും ചെയ്യാതെ ഇരിക്കുന്ന സ്റ്റാളുകള്‍ക്ക് ഇനി മേലാല്‍ ഷവര്‍മ്മ വില്‍ക്കാന്‍ കഴിയില്ലെന്ന് ദുബായ് വൃത്തങ്ങള്‍ അറിയിച്ചു. അവര്‍ക്കിനി ഒരു ഗ്രേസ് പീരീഡ്‌ നല്‍കില്ലെന്നും എത്രയും പെട്ടെന്ന് ഷവര്‍മ്മ കച്ചവടം അവസാനിപ്പിക്കണം എന്നുമാണ് അവര്‍ക്ക് കിട്ടിയിരിക്കുന്ന ഉത്തരവ്. എന്നാല്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് മറ്റു സാധനങ്ങള്‍ വില്‍ക്കാം.