ലോകത്തിലെ ഏറ്റവും വലിയ ബിരിയാണി ഉണ്ടാക്കിയത് ആരാണ്?
ലോകത്തിലെ ഏറ്റവും നീളം കൂടിയ തലപ്പാവിന്റെ ഉടമയാര്?
ഏറ്റവും നീളം കുറഞ്ഞ സ്ത്രീ ഏത് നാട്ടുകാരിയാണ്?
ഇതെല്ലാം നമ്മള് ഇന്ത്യക്കാര്‍ കയ്യടക്കി വച്ചിരിക്കുന്ന ഗിന്നസ് നേട്ടങ്ങള്‍ തന്നെയാണ്…നമ്മുടെ ചില അപൂര്‍വ്വ നേട്ടങ്ങള്‍ ഇവിടെ പരിചയപ്പെടാം…
നീളം കൂടിയ തലപ്പാവ്
ലോകത്തിലെ ഏറ്റവും വലിയ തലപ്പാവ് ധരിയ്കുന്ന ആള് ഇന്ത്യക്കാരനാണ്. പഞ്ചാബിലെ പാട്യാല സ്വദേശി അവതാര്‍ സിംഗ് മൗനി. 645 മീറ്ററാണ് തലപ്പാവിന്റെ നീളം. തൂക്കം 100 പൗണ്ട്. ദിവസവും രാവിലെ ആറ് മണിക്കൂറോളം എടുക്കും ഇതൊന്ന് തലയില്‍ കെട്ടിവയ്ക്കാന്‍.
ഏറ്റവും ചെറിയ സ്ത്രീ
23 കാരിയായ ജ്യോതി ആംഗേയാണ് ലോകത്തിലെ ഏറ്റവും നീളം കുറഞ്ഞ സ്ത്രീ. 61.95 സെന്റീമീറ്റര്‍ മാത്രമാണ് ഇവരുടെ നീളം. വെറും രണ്ട് അടി മാത്രം.
മീശക്കാരന്
മീശയുടെ കാര്യത്തിലും ലോക റെക്കോര്‍ഡ് ഇന്ത്യക്ക് തന്നെ. ജയ്പൂരുകാരനായ രാം സിംഗ് ചൗഹാന്റെ മീശയുടെ നീളം 14 അടിയാണ്. 32 വര്‍ഷമായി ഇയാള്‍ മീശ വളര്‍ത്തുന്നു.
ഏറ്റവും വലിയ ചപ്പാത്തി
ഭക്ഷണക്കാര്യത്തില്‍ നമ്മള് അത്ര മോശക്കാരൊന്നും അല്ലല്ലോ. ലോകത്തിലെ ഏറ്റവും വലിയ ചപ്പാത്തി എന്ന റെക്കോര്‍ഡും ഇന്ത്യക്ക് സ്വന്തം. ജാംനഗറിലെ ശ്രീ ജലാം മന്ദിര്‍ ജീര്ണോദ്ധാര് സമിതിയുടെ നേതൃത്വത്തിലാണ് 63.99 കിലോ തൂക്കമുള്ള ചപ്പാത്തിയുണ്ടാക്കിയത്.
സെല്‍ഫിക്കൂട്ടം
ഒരേ സമയം ഏറ്റവും അധികം പേര് ഒരുമിച്ച് നിന്ന് സെല്‍ഫികളെടുത്ത റെക്കോര്‍ഡ് നമ്മുടെ കൊച്ചു കേരളത്തിന് സ്വന്തം. അങ്കമാലിയിലെ ഫിസാറ്റിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്നാണ് ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്. ആയിരം സെല്‍ഫികള്‍.
വിവാഹ റെക്കോര്‍ഡ്
ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹത്തിന്റെ റെക്കോര്‍ഡും ഇന്ത്യക്കാരുടെ പേരില്‍ തന്നെ. ലക്ഷ്മി മിത്തലിന്റെ മകളുടെ വിവാഹമാണിത്. ആറ് കോടി അമേരിക്കന്‍ ഡോളറാണ് കല്യാണത്തിന്റെ ചെലവ്.
ഏറ്റവും വലിയ ബിരിയാണി
ലോകം കണ്ട ഏറ്റവും വലിയ ബിരിയാണിച്ചെമ്പും ബിരിയാണിയും നമ്മള് ഇന്ത്യക്കാര്‍ക്ക് തന്നെ സ്വന്തം. 60 പാചകക്കാര്‍ ചേര്‍ന്നാണ് ഈ ബിരിയാണി ഉണ്ടാക്കിയത്. 12,00 കിലോ അരിയാണ് ഉപയോഗിച്ചത്.
മൂക്ക് കൊണ്ട് ടൈപ്പിംഗ്
ഈ ഗിന്നസ് ലോക റെക്കോര്‍ഡുകളുടെ കാര്യം വളരെ രസകരമാണ്. മൂക്ക് കൊണ്ട് അതിവേഗത്തില്‍ കീബോര്‍ഡില്‍ ടൈപ്പ് ചെയ്തതിന്റെ റെക്കോര്‍ഡും ഇന്ത്യക്കാരനാണ്. ഖുര്‍ഷിദ് ഹുസൈന്.