ഗുലാബി ഗ്യാങ്

Sreekala Prasad

സമ്പത്ത് പാല്‍ ദേവി എന്ന സ്ത്രീരത്‌നത്തിന്റെ നേതൃത്വത്തില്‍ 2006ലാണ് ‘ ഗുലാബി ഗ്യാങ് ‘ എന്ന സംഘടനയ്ക്ക് രൂപം നല്‍കുന്നത്. സ്വന്തം അനുഭവത്തിന്റെ തീച്ചൂളയില്‍നിന്നും വളര്‍ന്നുവന്ന ധീരവനിത. 18 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകളാണ് ഈ ഗ്രൂപ്പിലുള്ളത്. 2010 മുതൽ ഇത് ഉത്തരേന്ത്യയിലുടനീളം തെരുവുകളിലും പ്രാദേശിക രാഷ്ട്രീയത്തിലും സജീവമാണ് .

  ബാന്ദ ജില്ലയില്‍ 1958-ല്‍ ഒരു ദരിദ്ര കുടുംബത്തിലാണ് സമ്പത്പാല്‍ ജനിച്ചത്. .ഒരു ആട്ടിടയന്റെ മകളായിരുന്നു സമ്പത്ത് പാല്‍ ദേവി ചെറുപ്പത്തിലേ വീട്ടുകാര്‍ ചെയ്തിരുന്ന തൊഴിലായ കാലിമേക്കല്‍ ഏറ്റെടുക്കാന്‍ നിര്‍ബന്ധിതയായി. പഠിക്കാന്‍ അതിയായ മോഹം ഉണ്ടായിരുന്നെങ്കിലും പെണ്ണായതിനാല്‍ വീട്ടുകാര്‍ സ്കൂളില്‍ പറഞ്ഞു വിട്ടില്ല. സ്‌കൂളില്‍ വിടാന്‍വിസമ്മതിച്ച മാതാപിതാക്കളോട് തന്നെയായിരുന്നു അവളുടെ ആദ്യ രോഷപ്രകടനം. ചുമരുകളിലും തറകളിലും ഗ്രാമത്തിലെ പൊടിമണ്‍പാതകളിലും അവള്‍ അക്ഷരങ്ങള്‍ കോറിയിട്ടു. പഠനത്തോടുള്ള അതിയായ താല്‍പ്പര്യം മനസിലാക്കിയ അമ്മാവന്‍ സമ്പത്‌പാലിനെ യും സ്കൂളില്‍ ചേര്‍ത്തു. പക്ഷെ നാലാം ക്ലാസ് വരെ തുടരാനേ സാധിച്ചുള്ളൂ.

ബാല്യവിവാഹം വളരെ സാധാരണമായിരുന്ന അക്കാലത്ത് ദേവിയുടെ എതിര്‍പ്പുകളെ മുഖവിലക്കെടുക്കാതെ മാതാപിതാക്കള്‍ 12-ാം വയസ്സില്‍ അവളെ വിവാഹം കഴിപ്പിച്ചയച്ചു. 13-ാമത്തെ വയസ്സില്‍ ദേവി ആദ്യകുഞ്ഞിന് ജന്മം നല്‍കി. പക്ഷേ വെറുതെയിരിക്കാന്‍ അവര്‍ തയ്യാറായില്ല. സര്‍ക്കാര്‍ നിയോഗിച്ച ആരോഗ്യ പ്രവര്‍ത്തകരിലോരാളായി ദേവി വീണ്ടും സമൂഹത്തിലേക്കിറങ്ങി. മദ്യപിച്ച് വന്ന ഭർത്താവിനെ എതിർത്തുകൊണ്ടായിരുന്നു സമ്പത് പാൽ ദേവി തന്റെ പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടത്.
ജാതിവ്യവസ്ഥയുടെയും ദാരിദ്ര്യത്തിന്റെയും നിരക്ഷരതയുടെയും എല്ലാം ഈറ്റില്ലമാണ് ഉത്തർപ്രദേശ്. അതിനൊപ്പം ശൈശവ വിവാഹവും ബാലവേലയും ഇവിടെ അനുദിനം വർദ്ധിച്ചു വരുന്നു. മേൽപ്പറഞ്ഞ എല്ലബുദ്ധിമുട്ടുകളും ഒന്നിച്ചു കൈകോർക്കുന്ന ഗ്രാമമാണ് ബാന്ദ. അതിനാൽ തന്നെയാണ് അനീതി കാണിക്കുന്നവർക്ക് നേരെ ഒരു തടയിടാൻഇവിടുത്തെ പെൺസംഘം സ്വയം തീരുമാനിച്ചതും.

സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ സ്ത്രീകള്‍ തന്നെ രംഗത്തെത്തുക. അങ്ങനെയായിരുന്നു ഗുലാബി ഗ്യാങ്ങ് രൂപം കൊള്ളുന്നത്. പിങ്ക് വര്‍ണത്തിലുള്ള ചേല ചുറ്റി കൈകളില്‍ നീളമുള്ള വടികളുമേന്തി അവര്‍ ഒരുമിച്ചു. സ്ത്രീകളെ ആക്രമിക്കുന്നവരെ തങ്ങളുടെ കയ്യിലെ മുളവടികൊണ്ട് അവര്‍ നേരിട്ടു. അങ്ങനെ സമൂഹത്തില്‍ കാണുന്ന അനിതീകള്‍ക്കെതിരെ അവര്‍ പോരാടി. ഒരു പക്ഷേ ഇതെല്ലാം നീതിന്യായ വ്യവസ്ഥകള്‍ക്കെതിരായിരിക്കാം. പാവപ്പെട്ടവര്‍ക്ക് അരി നല്‍കുന്നത് നിഷേധിച്ചപ്പോള്‍ 2007 ൽ ബി.പി.എല്‍ അരി പൊതുവിപണിയിലേക്ക് മറിച്ചുവില്‍ക്കുന്ന റേഷന്‍ കടയുടമക്കെതിരെ തെളിവടക്കം പരാതി നൽകി, അയാളെ പിടിച്ച് പോലീസിൽ ഏൽപ്പിച്ചതാണ് ഗുലാബി ഗാങ് രാജ്യശ്രദ്ധ നേടിയത്.
ആദ്യം ഇരുപതിനായിരം അംഗങ്ങളുമായി തുടങ്ങിയ ഗുലാബി ഗ്യാങില്‍ ഇന്ന് നാലുലക്ഷത്തിലധികം അംഗങ്ങളാണ് ഉളളത്. ബാന്ദയില്‍ നിന്നും മറ്റു ജില്ലകളിലേക്കും പിങ്ക് നിറം തൂവി സംഘം വളര്‍ന്നു. സമ്പത്ത് പാല്‍ ദേവിയെന്ന സര്‍വ്വസേനാപതിയുടെ കീഴില്‍ അണിനിരന്ന സംഘത്തിലെ ഭൂരിഭാഗം സ്ത്രീകളും ഇന്ത്യയിലെ പിന്നാക്ക സമുദായത്തില്‍ നിന്നുമുളളവരാണ്. ഇന്ന് ധാരാളം പുരുഷന്മാരും സംഘത്തില്‍ അംഗങ്ങളായിട്ടുണ്ട്.

വടിത്തല്ല് മാത്രമല്ല ഗുലാബി ഗാങ്, സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി വനിതകൾക്ക് പല വിധചെറുകിട വ്യവസായങ്ങളിൽ ഗുലാബി ഗാങ് പരിശീലനം നൽകുന്നു. ജൈവവളം, ആയുര്‍വേദ മരുന്നു നിര്‍മാണം, അച്ചാര്‍ നിര്‍മാണം, മെഴുകുതിരി നിര്‍മാണ യൂനിറ്റുകള്‍, എന്നിവ അവയിൽ ചിലതുമാത്രം. ഇതിനുപുറമെ ഗുലാബി ഗാങ്ങിന്റെ ഇടപെടലിനെത്തുടർന്ന് കുടിവെള്ള പദ്ധതി, വികസന പദ്ധതികള്‍, ആരോഗ്യ പദ്ധതികള്‍ എന്നിവ ഗ്രാമത്തിൽ വിജയകരമായി നടപ്പാക്കപ്പെട്ടു. 210 രൂപയാണ് ഗുലാബി ഗാങ്ങിൽ അംഗമാകാനുള്ള ഫീസ്. ഇത് സാരിയുടെ തുകയാണ്. ന്യായവിലയ്ക്ക് ഗ്രാമവാസികൾക്ക് ഭക്ഷ്യവസ്തുക്കൾ സർക്കാർ ലഭ്യമാക്കുന്നുണ്ട് എന്ന് ഗുലാബി ഗാങ് ഉറപ്പു വരുത്തുന്നു.

Gulabi Gang

സ്ത്രീത്വത്തിന്റെ പ്രതീകമായി ലോകം അംഗീകരിച്ച നിറമാണ് പിങ്ക്. സ്‌നേഹത്തിന്റേയും പ്രണയത്തിന്റേയും ആര്‍ദ്രതയുടേയും സഹാനുഭൂതിയുടേയും കാല്പനികതയുടേയും നിറം. പക്ഷേ അവരെ സംബന്ധിച്ച് പിങ്ക് കരുത്തിന്റെ, ഒത്തുചേരലിന്റെ, ചെറുത്തുനില്‍പിന്റെ, അതിലുപരി പോരാട്ടത്തിന്റെ നിറമാണ്.

You May Also Like

നമ്മുടെ നിശാഗന്ധി വിദേശീയരുടെ ഡച്ച് മാൻ പൈപ്പ്, നിശാഗന്ധി ഒരു ചെറിയ പുഷ്പം അല്ല

നമ്മുടെ നിശാഗന്ധി വിദേശീയരുടെ ഡച്ച് മാൻ പൈപ്പ് നിശാഗന്ധി ഒരു ചെറിയ പുഷ്പം അല്ല. വലിയ…

സ്പർശിക്കാതെ വായിക്കാവുന്ന സംഗീതോപകരണം ഏതാണ് ?

സ്പർശിക്കാതെ വായിക്കാവുന്ന സംഗീതോപകരണം ഏതാണ് ? അറിവ് തേടുന്ന പാവം പ്രവാസി തെറമിൻ (Theremin) എന്ന…

അമ്മയുടെ വയറ്റിൽ വച്ചുതന്നെ സഹോദരങ്ങളെ കൊന്നുതിന്നുന്ന ജീവി ഏത് ?

ഗർഭപാത്ര ത്തിലെ മറ്റു കുട്ടികളൊക്കെ എവിടെപ്പോയി എന്നതിന്റെ കാരണം തിരഞ്ഞപ്പോഴാണ് ഒരു കാര്യം ഗവേഷകർ കണ്ടെത്തിയത്

ഇതുവരെ പേരില്ലാത്ത ഒരു റെയിൽവേ സ്റ്റേഷൻ ഇന്ത്യയിലുണ്ട്, അതിന്റെ കാരണം ഇതാണ് …

പേരില്ലാത്ത റെയിൽവേ സ്റ്റേഷൻ ⭐ അറിവ് തേടുന്ന പാവം പ്രവാസി ????ട്രെയിനുകൾ വരുന്നുണ്ട്. ഇവിടെ സ്റ്റോപ്പുമുണ്ട്.…