മഹേഷ് ബാബു നായകനാവുന്ന പുതിയ തെലുങ്ക് ചിത്രം ഗുണ്ടൂര്‍ കാരത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ത്രിവിക്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുണ്ടൂര്‍ കാരം. കുടുംബ പശ്ചാത്തലത്തിലുള്ള ആക്ഷന്‍ ചിത്രമായിരിക്കും ഗുണ്ടൂര്‍ കാരം എന്നാണ് ട്രെയിലറില്‍ നിന്നും മനസിലാകുന്നത്.

അത്തഡു, ഖലീജ എന്നീ ചിത്രങ്ങള്‍ക്കുശേഷം ത്രിവിക്രമും മഹേഷ് ബാബുവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മലയാളികളുടെ പ്രിയതാരം ജയറാമും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശ്രീലീലയാണ് ചിത്രത്തിലെ നായിക. ഈ മാസം 12-ന് ചിത്രം തിയേറ്ററിലെത്തും. ഹാരിക ആന്‍ഡ് ഹാസിനി ക്രിയേഷന്‍സിന്റെ ബാനറില്‍ എസ്. രാധാകൃഷ്ണയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മീനാക്ഷി ചൗധരി, പ്രകാശ് രാജ്, ജഗപതി ബാബു, റാവു രമേഷ്, രമ്യാ കൃഷ്ണന്‍, വെണ്ണെലാ കിഷോര്‍ എന്നിവരാണ് മറ്റുവേഷങ്ങളില്‍. മനോജ് പരമഹംസയാണ് ഛായാഗ്രഹണം. എസ്. തമന്‍ സംഗീതസംവിധാനവും എഡിറ്റിങ് നവീന്‍ നൂലിയും നിര്‍വഹിക്കുന്നു.

You May Also Like

വിക്രമുമായുള്ള ചുംബനരംഗത്തിൽഛര്‍ദ്ദിക്കാനാണ് തോന്നിയതെന്ന് ഐശ്വര്യ, വീഡിയോ കാണാം

ഇതിഹാസ നടി ലക്ഷ്മിയുടെ മകളായ ഐശ്വര്യ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.1989ൽ…

അനൂപ് മേനോനെ നായകനാക്കി കൃഷ്ണ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘ഒരു ശ്രീലങ്കൻ സുന്ദരി’ എന്ന ചിത്രത്തിന്റെ ടീസർ

അനൂപ് മേനോനെ നായകനാക്കി കൃഷ്ണ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘ഒരു ശ്രീലങ്കൻ സുന്ദരി’ എന്ന ചിത്രത്തിന്റെ…

ഓണം വിന്നർ ആരായിരിക്കും?

Vijay Raveendran ഓണം വിന്നർ ആരായിരിക്കും? Any guesses? ഇറങ്ങുന്ന പടങ്ങൾ: 1. ഒറ്റ് (September…

പൂവൻ സിനിമയിലെ ‘ചന്തക്കാരി’ വീഡിയോ സോങ് റിലീസ് ചെയ്തു

സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിൽ ക്യാമ്പസ് വില്ലനായെത്തിയ അജിത് മേനോനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ വിനീത്…