പൃഥ്വിരാജ് നായകനായി വേഷമിട്ട ഗുരുവായൂര്‍ അമ്പലനടയില്‍ വൻ വിജയമായിരിക്കുകയാണ്.. ചിത്രം 80 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ രസകരമായ മേക്കിങ് വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.

കേരളത്തില്‍ നിന്ന് 2024ലെ ഓപ്പണിംഗ് കളക്ഷനില്‍ ഗുരുവായൂര്‍ അമ്പലനടയില്‍ മൂന്നാം സ്ഥാനത്താണെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പൃഥ്വിരാജ് നായകനായ ആടുജീവിതം 5.83 കോടി രൂപ നേടി കേരളത്തില്‍ രണ്ടാമതുണ്ടെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ 5.85 കോടിയുമായി റിലീസിന് കേരളത്തില്‍ ഒന്നാം സ്ഥാനത്തുമുണ്ട്. സംവിധായകൻ വിപിൻ ദാസിന്റെ ചിത്രത്തിന്റെ ഷോകള്‍ ഹൗസ്‍ഫുളായാണ് പ്രദര്‍ശനം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഗുരുവായൂര്‍ അമ്പലനടയില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഗുരുവായൂര്‍ അമ്പലനടയില്‍ കോമഡി എന്റര്‍ടെയ്‍നര്‍ ചിത്രമായിട്ടാണ് പ്രിയങ്കരമാകുന്നത്. കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ബേസിലും പ്രധാന വേഷമിട്ട ഒരു ചിത്രമാണ് ഗുരുവായൂര്‍ അമ്പലനടയില്‍.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിനി ദിവാകര്‍, സംഗീതം അങ്കിത് മേനോന്‍, മേക്കപ്പ് സുധി സുരേന്ദ്രന്‍, ആര്‍ട്ട് ഡയറക്ടര്‍ സുനില്‍ കുമാര്‍. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം. അരുണ്‍ എസ് മണി ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍. പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍ സെക്കന്റ് യൂണിറ്റ് ക്യാമറ അരവിന്ദ് പുതുശ്ശേരി, വിനോഷ് കൈമള്‍, സ്റ്റില്‍സ്‌ ജസ്റ്റിന്‍, ഓൺലൈൻ മാർക്കറ്റിംഗ് ടെൻ ജി.

 

You May Also Like

കേശവൻ നായരെ നോക്കി കുമ്പിടി ഒരു ശ്ലോകം പറയുന്നുണ്ട്. ഈ ശ്ലോകത്തിന്റെ അർത്ഥം എന്ത്, അതിനു പിന്നിലൊരു കഥയുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി നന്ദനം എന്ന മലയാള സിനിമയിൽ കുമ്പിടിയെ കയ്യോടെ പൊക്കിയ വിവരം…

‘തീരൻ’ സിനിമയെ വെല്ലും എന്നൊക്കെ ആയിരുന്നു കമന്റ്‌, പക്ഷെ..

അജയ് പള്ളിക്കര 2013 ൽ അന്നയും റസൂലും,2014 ൽ ഞാൻ സ്റ്റീവ് ലോപ്പസ്, 2017 ൽ…

രവിയണ്ണനെ കാണാൻ നാടുവിട്ട ജലജ (ട്രോൾ)

‘വിരാടപർവ്വം’ ട്രോൾ Na Vas 1973 ലെ ഒരു കൂരാകൂരിട്ടുള്ള രാത്രിയിൽ പൂർണ്ണ ഗർഭിണിയായ ഊഷ്മളവല്ലിയെയും…

“ഏവരും ബഹുമാനിക്കുന്ന മമ്മൂട്ടിയെ പോലൊരാളില്‍ നിന്ന് ഇതുപോലുള്ള വാക്കുകള്‍ വരാന്‍ പാടില്ലാത്തത്, നാക്കുപിഴ ആണെന്ന വാദമൊന്നും അംഗീകരിക്കാന്‍ കഴിയില്ല ” – കുറിപ്പ്

മമ്മൂട്ടിയും കലോത്സവവേദിയും സിജിന്‍ കൂവള്ളൂര്‍ മമ്മൂട്ടി സ്കൂൾ കലോത്സവ ചടങ്ങിൽ പ്രസംഗിച്ചത് മുഴുവൻ കേട്ടു.. മമ്മൂട്ടിയോടുള്ള…