‘‘ഗുരുവായൂർ അമ്പലനടയിൽ’’ മൂന്നാം ഷെഡ്യൂൾ പൂർത്തിയായി.
ജയ ജയ ജയ ജയഹേ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനു ശേഷം പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂർ അമ്പലനടയിൽ’ എന്ന പുതിയ ചിത്രത്തിന്റെ മൂന്നാംഘട്ട ചിത്രീകരണം പൂർത്തിയായി. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നിഖില വിമൽ, അനശ്വര രാജൻ, യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്,സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ്‌ കെ യു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
ഛായാഗ്രഹണം നീരജ് രവി നിർവഹിക്കുന്നു. ‘കുഞ്ഞിരാമായണ’ത്തീനു ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രമാണ് “ഗുരുവായൂർ അമ്പലനടയിൽ”. ലൈൻ പ്രൊഡ്യൂസർ-ഹാരിസ് ദേശം,എഡിറ്റർ- ജോൺ കുട്ടി,സംഗീതം അങ്കിത് മേനോൻ,പ്രൊഡക്ഷൻ കൺട്രോളർ-റിനി ദിവാകർ, ആർട്ട് ഡയറക്ടർ- സുനിൽ കുമാർ, കോസ്റ്റ്യൂം ഡിസൈനർ- അശ്വതി ജയകുമാർ, മേക്കപ്പ്-സുധി സുരേന്ദ്രൻ, സൗണ്ട് ഡിസൈനർ- അരുൺ എസ് മണി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ശ്രീലാൽ, സെക്കന്റ് യൂണിറ്റ് ക്യാമറ-അരവിന്ദ് പുതുശ്ശേരി, ഫിനാൻസ് കൺട്രോളർ-കിരൺ നെട്ടയിൽ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- അനീഷ് നന്ദിപുലം, വിനോഷ് കൈമൾ, സ്റ്റിൽ ജസ്റ്റിൻ, പി ആർ ഒ-എ എസ് ദിനേശ്.
You May Also Like

കഴിഞ്ഞ ദിവസം വിവാഹിതയായ പ്രിയരാമന്റെ ഭർത്താവിനെ നിങ്ങളറിയും, മനസിലായില്ലേ ?

സിനിമയിൽ ഭാഗ്യക്കേടുള്ള നായികാ എന്ന ദുഷ്‌പേര് സമ്പാദിച്ച നടിയായിരുന്നു വിമലാരാമൻ. അത് താരത്തിന് അഭിനയിക്കാൻ അറിയാത്തതുകൊണ്ടോ…

‘IN’ ഒഫീഷ്യൽ ട്രെയിലർ

മനോരമ മാക്സ് ഒറിജിനൽ മൂവി ‘IN’ ഒഫീഷ്യൽ ട്രെയിലർ. July 8 മുതൽ സ്ട്രീം ചെയ്യും.…

ലോകത്തിന്റെ ആ അന്തകനെപറ്റി ഒരു ഡീറ്റൈൽഡ് ആയ ബ്ലൂപ്രിന്റ് കിട്ടുമെന്ന് തീർച്ച

Ryan Antonio E E ‼️OPPENHEIMER 2023‼️ എത്ര ഇംഗ്ലീഷ് അറിയാവുന്ന മലയാളിയായാലും ആദ്യ കാഴ്ച്ചയിൽ…

വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മീരാ ജാസ്മിൻ -നരേൻ കോംബോ ഒന്നിക്കുന്ന എം.പത്മകുമാർ ചിത്രം ക്വീൻ എലിസബത്ത് പ്രദർശനത്തിനൊരുങ്ങുകയാണ്

പി ആർ ഒ – ശബരി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മീരാ ജാസ്മിൻ-നരേൻ കോംബോ ഒന്നിക്കുന്ന…