10,000-ലധികം പുരുഷന്മാരുടെ കൂടെയാണ് താൻ ഉറങ്ങിയതെന്ന് ഗ്വിനെത്ത് മോണ്ടിനെഗ്രോ പറയുന്നു.
ഒരു മണിക്കൂർ ജോലിക്ക് $1000 വരെ സമ്പാദിക്കാമെന്ന പ്രതീക്ഷയിൽ ആകൃഷ്ടയായാണ് 21-ാം വയസ്സിൽ അവൾ ആദ്യമായി വേശ്യാവൃത്തി തിരഞ്ഞെടുത്തത് . തന്റെ 12 വർഷത്തെ ലൈംഗികത്തൊഴിലിൽ അവൾ ഖേദിക്കുന്നില്ലെങ്കിലും, ഇപ്പോൾ അതിൽ നിന്ന് പുറത്തുപോകുന്നതിൽ സന്തോഷമുണ്ടെന്ന് 39 കാരിയായ മോണ്ടിനെഗ്രോ പറയുന്നു.12 വർഷത്തോളം ഓസ്‌ട്രേലിയയിൽ എസ്‌കോർട്ട് സർവീസിലായിരുന്നു ഗെയ്‌നത്ത് പ്രവർത്തിച്ചിരുന്നത്. ലൈംഗിക വ്യവസായത്തിന്റെ ഭാഗമായ ഗെയ്‌നത്തിനെ തേടി അവളുടെ ഇളംപ്രായത്തിൽ നിറയെ പുരുഷന്മാർ ആണ് എത്തിയിരുന്നത് . മണിക്കൂറിന് 1000 ഡോളർ വരെ ഈടാക്കാൻ ഗെയ‌്നത്ത് നിർബന്ധിതയായി. ഒരു മാസം 56 പുരുഷന്മാരുമായി താൻ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ വച്ച് ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഇവർ പറയുന്നു. എന്നാൽ കുറച്ചു കാലം കഴിഞ്ഞപ്പോഴേക്കും പൈലറ്റ് ആകുക എന്ന മോഹം ഉടലെടുത്തു. കൊമേർഷ്യൽ ലൈസൻസ് സ്വന്തമാക്കിയെങ്കിലും, ആകസ്‌മികമായി കരളിനെ ബാധിച്ച രോഗം ജോലി തുടരാൻ അനുവദിച്ചില്ല. തുടർന്ന് പഴയ തട്ടകത്തിലേക്ക് ഗെയ്‌നത്ത് മടങ്ങി.
ഇപ്പോൾ, ജനപ്രിയമായ അമേരിക്കൻ മോട്ടിവേഷണൽ സ്പീക്കർ ടോണി റോബിൻ വ്യക്തിത്വ വികസനത്തിനും സൈക്കോതെറാപ്പിക്കുമുള്ള ന്യൂറോ-ലിംഗ്വിസ്റ്റിക് പ്രോഗ്രാമിംഗിൽ (എൻഎൽപി) അവൾ പരിശീലനം നേടിയിട്ടുണ്ട്. പുരുഷന്മാരെ “മനസ്സിലാക്കാനും” അവരുടെ ബന്ധങ്ങളിൽ നിന്ന് പരമാവധി പ്രയോജനപ്പെടുത്താനും അവൾ സ്ത്രീകളെ പഠിപ്പിക്കുന്നു. ലൈംഗിക ജോലിയുടെ യാഥാർത്ഥ്യത്തെക്കുറിച്ചും പുരുഷന്മാർക്ക് ശരിക്കും എന്താണ് വേണ്ടതെന്നതിനെക്കുറിച്ചും ഉള്ള എല്ലാ ചോദ്യങ്ങൾക്കും അവൾ ഇവിടെ ഉത്തരം നൽകുന്നു.
എങ്ങനെയാണ് നിങ്ങൾ ആദ്യമായി ലൈംഗിക ജോലിയിൽ പ്രവേശിച്ചത്?
“ഞാൻ ഒരിക്കലും ലൈംഗിക വ്യവസായത്തിലേക്ക് പ്രവേശിക്കാൻ ആഗ്രഹിച്ചിരുന്നില്ല. എനിക്ക് 18 വയസ്സായിരുന്നു, ഞാൻ ഒരു നൈറ്റ്ക്ലബിലേക്ക് പോയി, എന്റെ മദ്യപാനം വർദ്ധിച്ച കാലമായിരുന്നു , എന്നെ കൊണ്ടുപോയി കുറച്ചു പുരുഷന്മാർ കൂട്ടബലാത്സംഗം ചെയ്തു – ഞാൻ നല്ല ഫിറ്റായതിനാൽ എത്ര പേരുണ്ടെന്ന് കൃത്യമായി ഓർമ്മയില്ല.
“ആ സംഭവം എന്നെക്കുറിച്ചുള്ള എന്റെ അഭിപ്രായത്തെ തന്നെ മാറ്റിമറിച്ചു . ഞാൻ മാന്യമായൊരു ജീവിതത്തിനു യോഗ്യനല്ലെന്ന് എനിക്ക് തോന്നി, ഞാൻ ഒരു ക്രിസ്ത്യൻ കുടുംബത്തിൽ നിന്നാണ് വന്നത്, ഏതൊരു പെണ്ണിനേയും പോലെ വിവാഹജീവിതം ആഗ്രഹിക്കുകയും എന്റെ ശുദ്ധി നിലനിർത്തുന്നതിൽ ശ്രദ്ധിക്കുകയും ചെയ്തുപോന്നു. തുടർന്നാണ് ഞാൻ ബലാത്സംഗത്തിന് ഇരയായത് . അങ്ങനെ ഞാൻ മറ്റൊരു വഴിക്ക് പോയി , അതാകട്ടെ വേശ്യാവൃത്തിയായിരുന്നു. എനിക്ക് 19 വയസ്സുള്ളപ്പോൾ ഞാൻ ടേബിൾ ടോപ്പ് നൃത്ത വ്യവസായത്തിൽ എത്തി.
മാന്യമായി വസ്ത്രം ധരിക്കുന്ന ജീവിതത്തിൽ നിന്നും ലൈംഗികതയ്ക്ക് പണം വാങ്ങുന്നതിലേക്ക് നിങ്ങൾ എങ്ങനെയാണ് മാറിയത്?
“ഞാൻ ആദ്യമായി വസ്ത്രം ഉരിഞ്ഞപ്പോൾ എനിക്ക് എനിക്കിഷ്ടമല്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ഇതിൽ നിന്നും പുറത്തിറങ്ങി പോകാം എന്ന് ചിന്തിച്ചു .അത് തികച്ചും അബദ്ധധാരണ ആയിരുന്നു. ഒരിക്കൽ ലൈംഗികതയ്‌ക്ക് പണം വാങ്ങിക്കഴിഞ്ഞാൽ നിങ്ങൾക്ക് നിങ്ങളുടെ ശുദ്ധി തിരിച്ചെടുക്കാൻ കഴിയില്ല. പണം ശരിക്കും നല്ലതായിരുന്നു, ആ പണമാണ് ആ വർഷങ്ങളിലെല്ലാം എന്നെ വ്യവസായത്തിൽ നിലനിർത്തിയത്. എന്നാൽ ഈ മേഖലയിൽ വരാൻ ആരോടും ഞാൻ ശുപാർശ ചെയ്യുന്നില്ല. ”
നിങ്ങൾ എത്ര തുക ഈടാക്കി?
“ഞാൻ മണിക്കൂറിന് $500-$1000 ഈടാക്കും – അത് വിവിധതരം സേവനങ്ങളെ ആശ്രയിച്ചിരിക്കുന്നു. സാധാരണഗതിയിൽ, ഞാൻ ഈ പ്രൊഫഷൻ ആരംഭിക്കുമ്പോൾ വളരെ ചെറുപ്പവും നിഷ്കളങ്കയുമായിരുന്നു. ഞാൻ നല്ല നാടൻ പെണ്ണായിരുന്നു. ലൈംഗികതയ്‌ക്കായി ആദ്യമായി ഒരാൾ പണം നൽകിയപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. ഞാൻ അത്ര പരിചയസമ്പന്നയല്ലായിരുന്നു എന്നിട്ടും അയാൾ എന്നിൽ വളരെ തൃപ്തനാണ് എന്ന് എന്നെ അഭിനന്ദിച്ചു. ‘ഞങ്ങളുടെ അടിസ്ഥാന ജോലികൾ ലൈംഗികതയും മസാജും ആണ്’ഇതിൽ പരിചയ സമ്പത്തുള്ള സ്ത്രീകൾ ചില ‘എക്‌സ്‌ട്രാ’ രീതികളെ കുറിച്ചും എന്നോട് പറഞ്ഞു. പുരുഷനിൽ നിന്നും കൂടുതൽ പണം നേടാനുള്ളതാണു ആ ‘എക്സ്ട്രാ’ എന്ന് എനിക്കറിയിലായിരുന്നു. കാലക്രമേണ, ഞാൻ എല്ലാത്തിനോടും പൊരുത്തപ്പെടുകയായിരുന്നു .”
“പുരുഷന്മാരിൽ പലർക്കും ഈ ഹാർഡ്‌കോർ കിങ്കി സെക്‌സ് ആവശ്യമില്ല . ഞാൻ ഈ വ്യവസായത്തിൽ ഉണ്ടായിരുന്ന 12 വര്ഷം – അത് വളരെ വലിയ കാലമാണ്. എന്നാൽ ഈ ‘അസുഖകരമായ’ ഫാന്റസികൾ ഉള്ള പുരുഷന്മാരെ ഞാൻ അധികം കണ്ടില്ല. അതിൽ ഭൂരിഭാഗവും സാധാരണ ലൈംഗികത ആഗ്രഹിക്കുന്നവർ മാത്രമായിരുന്നു.
ഇത് എല്ലായ്പ്പോഴും ലൈംഗികതയെക്കുറിച്ചായിരുന്നോ അതോ പുരുഷന്മാർക്കും വൈകാരിക സുഖം വേണമായിരുന്നോ?
“ഇത് ലൈംഗികത മാത്രമല്ല. ലൈംഗികതയ്ക്ക് എപ്പോഴും ഒരു മാനസിക പ്രേരണയുണ്ട്, അത് ഒരു ശാരീരിക പ്രേരണ മാത്രമല്ല. ഞാൻ കാണുന്ന പല ക്ലയന്റുകൾക്കും ഒരു മണിക്കൂർ തന്നെ കൂടുതലായിരിക്കും, അവർക്ക് സെക്‌സ് മാത്രം വേണമായിരുന്നു, എന്നാൽ ചില സന്ദർഭങ്ങളിൽ എന്റെ ജോലിയുടെ വലിയൊരു ഭാഗം അവരോടു സംസാരിക്കുക മാത്രമായിരുന്നു. അതിൽ എപ്പോഴും ഒരുതരം മാനസികമായ ഗെയിം ഉണ്ടായിരുന്നു. ലോകത്ത് മിക്ക പുരുഷന്മാരും സെക്‌സിലൂടെ തന്റെ ഇണയെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണെന്ന് ഗെയ‌്നത്ത് പറയുന്നു. ഇണ തന്റെ വേഴ്‌ചയിൽ സംതൃപ്‌തയാണെന്ന് അറിഞ്ഞാൽ അതിൽപരം സന്തോഷം പുരുഷന് കിട്ടാനില്ലെന്നും ഇവർ പറയുന്നു.
എന്തുകൊണ്ടാണ് പുരുഷന്മാർ ലൈംഗികത്തൊഴിലാളികളെ അന്വേഷിക്കുന്നതെന്ന് നിങ്ങൾ കരുതുന്നു?
“ചില പുരുഷന്മാർ തങ്ങളുടെ ബന്ധത്തിൽ വിരക്തി അനുഭവിക്കുന്നതിനാൽ, അവർ വീണ്ടും ‘പുരുഷത്വം’ അനുഭവിക്കാൻ ആഗ്രഹിക്കുന്നു. അവർ തങ്ങളുടെ പുരുഷത്വത്തിന് സാധുത തേടുന്നു. പുരുഷന്മാർക്ക് പുരുഷത്വം വളരെ പ്രധാനമാണ്. ലൈംഗികതയിൽ വ്യത്യസ്തമായ ഗെയിമുകൾ കളിക്കാൻ ആഗ്രഹിക്കുന്ന ഒരു കൂട്ടം പുരുഷന്മാരുമുണ്ട്. സ്ത്രീകളെ നിയന്ത്രിക്കുന്നതിൽ അവർക്ക് തീവ്രമായ ആനന്ദം ലഭിക്കുന്നു. അവർ ഞങ്ങളെ നിയന്ത്രിക്കുന്നു എന്ന തോന്നലിൽ നിന്ന് അവർക്ക് യഥാർത്ഥ ലൈംഗികതയെക്കാൾ കൂടുതൽ കിക്ക് ലഭിക്കും. അതിനാൽ അതിൽ പലതും ഒരു മാനസിക പ്രേരണയിൽ നിന്നാണ്. ”
“നിങ്ങൾ ഏറ്റവും ഹോട്ടായ സ്ത്രീ ആകണമെന്നില്ല, എന്നാൽ നിങ്ങൾ ഇതിൽ നന്നായി പക്വത പ്രാപിച്ചിരിക്കുന്നിടത്തോളം, നിങ്ങളുടെ സ്വന്തം പ്രവർത്തിയിൽ ആത്മവിശ്വാസവും ഉള്ളിടത്തോളം, ഒരു മികച്ച വൈബും ഊർജ്ജസ്വലതയുമുള്ള നിങ്ങൾ ഒരു നല്ല പ്രൊഫഷണലുമാണ്…,” അവൾ പറയുന്നു. “നിങ്ങൾക്ക് അവ (വലിയ മുലകൾ) ലഭിച്ചിട്ടുണ്ടെങ്കിൽ അതിഷ്ടപ്പെടുന്നവരുടെ ഒരു വിപണിയുണ്ട്. നിങ്ങൾക്കു അത് ഇല്ലെങ്കിലും ഒരു വിപണിയുണ്ട്. വലിയ മുലകൾ ഇല്ലാത്തതിന്റെ പേരിൽ നിങ്ങൾക്ക് അധികം ടെന്ഷനടിച്ചു ഉറക്കം നഷ്ടപ്പെടില്ല. പ്രായപൂർത്തിയാകാത്ത സ്ത്രീകളെ മാത്രമല്ല, പ്രായമായ.. കൂടുതൽ പക്വതയുള്ള സ്ത്രീകളെയാണ് ചിലർ ഇഷ്ടപ്പെടുന്നത്. എല്ലാ പ്രായത്തിലുമുള്ള സെക്സ് വർക്കേഴ്സ് സാമ്പത്തികമായി വിജയിക്കുമ്പോൾ പുരുഷന്മാർക്ക് പ്രായം കുറഞ്ഞ സ്ത്രീകളിൽ മാത്രമേ താൽപ്പര്യമുള്ളൂ എന്ന ധാരണ ശരിയല്ലെന്ന് മോണ്ടിനെഗ്രോ പറയുന്നു.
ഇക്കാര്യങ്ങൾ തന്റെ പുസ്‌തകത്തിലൂടെ ഗെയ്‌നത്ത് വെളിപ്പെടുത്തിയിട്ടുള്ളതാണ്. ‘10000 മെൻ ആന്റ് കൗണ്ടിംഗ്’ എന്നാണ് പുസ്‌തകത്തിന്റെ പേര്. ലൈംഗിക വ്യവസായത്തെക്കുറിച്ചുള്ള മോണ്ടിനെഗ്രോയുടെ ഉൾക്കാഴ്ചകൾ സ്ത്രീകളെ ശാക്തീകരിക്കാൻ ഉദ്ദേശിച്ചുള്ളതാകാം, എന്നാൽ പുരുഷന്മാരെ പ്രീതിപ്പെടുത്തുന്നതിനും പണം സമ്പാദിക്കുന്നതിനുമായി തങ്ങൾക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ചെയ്യാൻ പുസ്തകം സ്ത്രീകളെ പ്രോത്സാഹിപ്പിക്കുമെന്ന് പലരും ഭയപ്പെടുന്നു.
**