സൗദികളുടെ ഇഷ്ടവിഭവമായ ഫഖഅ (ഫക്ക) പഴം എന്താണ് ?

അറിവ് തേടുന്ന പാവം പ്രവാസി

സൗദികൾ ഏറെ ഇഷ്ടപ്പെടുന്ന വിഭവമാണ് ഫഖഅ (ഫക്ക). തണുപ്പ് കാലത്ത് ആണ് മരുഭൂ വിഭവം ആയ ഫഖഅയുടെ കാലത്തിനും തുടക്കമാവുന്നത്. സൗദിയിലെ ഉത്തര പ്രവിശ്യകളിലുള്ളവർക്ക് മരുഭൂമിയിൽ നിന്ന് ലഭിക്കുന്ന ഈ വിഭവത്തോട് വലിയ താൽപര്യമാണ്. തുറൈഫിൽ ഫഖഅയുടെ കാലങ്ങളിൽ പ്രത്യേകം മാർക്കറ്റ് തന്നെ ഉണ്ടാകും. നഗരസഭ ഇതിനായി പ്രത്യേക സ്ഥലവും ഇതര സൗകര്യങ്ങളും ഒരുക്കും.

തണുപ്പ് കാലമായാൽ ആദ്യ മഴയും, ഇടിയും ഉണ്ടായതു മുതൽ നാൽപത് ദിവസം ആയിക്കഴിഞ്ഞാൽ സാധാരണ മരുഭൂമികളുടെ വിവിധ സ്ഥലങ്ങളിൽ ഇത് കണ്ടു തുടങ്ങും. അറേബ്യൻ ദ്വീപായ സൗദിക്ക് പുറമെ ഇത് ലിബിയ, ടുണീഷ്യ, മൊറോക്കോ, ജസാഇർ, മൗാറിത്താനിയ തുടങ്ങിയ രാജ്യങ്ങളിലും കാണപ്പെടുന്നു.
ചെറിയ ചെടിയോട് കൂടി ഭൂമിയിൽ പുറത്തേക്ക് ചെറുതായി പുറംതള്ളി നിൽക്കുന്ന ഇതിന് അഞ്ച് സെന്റിമീറ്റർ മുതൽ പതിനഞ്ച് സെന്റിമീറ്റർ വരെ ആഴത്തിലേക്ക് വലിപ്പം ഉണ്ടാകും. മുപ്പത് മുതൽ മുന്നൂറ് ഗ്രാം വരെ ഒരെണ്ണത്തിന് തൂക്കമുണ്ടാകും. അധികവും ഉരുളക്കിഴങ്ങിന്റെ കളറായിരിക്കുമെങ്കിലും വിവിധയിനം ഫഖഅ ഉണ്ട്.

ഫഖഅയിൽ പ്രധാനമായും മൂന്ന് ഇനങ്ങളാണ്.
⚡ഫഖഅ ഖുലാസി,
⚡ഫഖഅ സുബൈദി,
⚡ഫഖഅ ജുബാഈ എന്നിവയാണ് അവ.

ഫഖഅ ഖുലാസിക്ക് നല്ല ചുവപ്പ് നിറവും , കട്ടിയുള്ള തൊലിയുമായിരിക്കും. ഫഖഅ സുബൈദിക്ക് വെളുത്ത നിറവും , നല്ല മണവുമുണ്ടായിരിക്കും. ഫഖഅ ജുബാഈ നേരിയ കറുപ്പ് നിറമായിരിക്കും. സൗദികൾക്ക് ആൺ-പെൺ വ്യത്യാസമില്ലാതെ വലിയ ഇഷ്ടമാണ് ഫഖഅ. വൈകുന്നേരം ഫഖഅയുമായി ആളുകൾ എത്തിയാൽ മാർക്കറ്റിൽ നല്ല തിരക്കായിരിക്കും. പലപ്പോഴും ലേലം വിളിയിലൂടെ ഫക്കയുടെ വില റോക്കറ്റു പോലെ കുതിക്കാറുണ്ട്.

നിലവിൽ ഫക്ക എണ്ണമൊന്നിനു വലിപ്പത്തിന്റെയും , ഇനത്തിന്റെയും വ്യത്യാസമനുസരിച്ച് 200 മുതൽ അഞ്ച് കിലോഗ്രാം ഉള്ള ഒരു കീസിന് മുവായിരം റിയാൽ വരെ വിലയുണ്ട്. സുലഭമായി ലഭിക്കുന്ന സമയങ്ങളിൽ വില കുറയും. വെറുതെ വേവിച്ചു കഴിക്കാമെങ്കിലും ഉച്ച ഭക്ഷണം, രാത്രി ഭക്ഷണം എന്നിവക്കായി കബ്‌സയിലും മൻസാഫിലും ഇത് ധാരാളമായി ഉപയോഗിക്കുന്നു.

സ്ത്രീ, പുരുഷന്മാർക്ക് ലൈംഗികശേഷി വർധദ്ധിപ്പിക്കുമെന്നതാണ് ഇതിന്റെ അനേകം പ്രയോജനങ്ങളിൽ മുഖ്യമായത്. കൊളസ്‌ട്രോൾ കുറയും, രക്ത സമ്മർദം കുറയും എന്നിവയും ഇതിന്റെ ഗുണങ്ങളിൽ പ്രധാനമാണ്.കമഅ എന്ന പേരിലും അറിയപ്പെടുന്ന ഇവ കൂണുകൾ പോലെ മരുഭൂമിയിൽ സ്വയം മുളച്ചുണ്ടാകുന്ന ഫലങ്ങളാണ്. നെല്ലിക്കയുടെ വലിപ്പം മുതൽ വലിയ ഓറഞ്ചിന്റെ വലിപ്പം വരെയുള്ള ഫക്കയുണ്ടാകും. വെളുപ്പും കറുപ്പും കലർന്നതാണ് ഇവയുടെ നിറം. തണുപ്പു കാലത്തെ ഇടിമിന്നലോടു കൂടിയ മഴക്കു ശേഷമാണ് സൗദിയുടെ വടക്കൻ പ്രദേശങ്ങളിൽ ഇവയുണ്ടാകാറുള്ളത് . ആഫ്രിക്കൻ മരുഭൂമിയിലും ഇവയുണ്ടാകാറുണ്ട്.

You May Also Like

ശ്രീനാഥ് ഭാസിക്കെതിരെയുള്ള പരാതി അവതാരക പിൻ‌വലിക്കുന്നു

സിനിമാ പ്രമോഷന്‍ അഭിമുഖത്തിനിടെ അവതാരകയെ അസഭ്യം വിളിച്ച സംഭവത്തിൽ ശ്രീനാഥ് ഭാസിക്കെതിരെ അവതാരക നല്‍കിയ പരാതി…

നമ്മുടെ ചിന്തകളുടെ അതിർവരമ്പുകളെ പിളർത്തുന്ന ഒരു സൈ ഫൈ ഡ്രാമ ചിത്രം

Vino John സിനിമാപരിചയം Womb ???? 2010/English നമ്മുടെ ചിന്തകളുടെ അതിർവരമ്പുകളെ പിളർത്തുന്ന ഒരു സൈ…

മുഖ്യധാരാ സംവിധായകർ തന്നെ അകറ്റി നിർത്തുന്നതിന്റെ കാരണം വ്യക്തമാക്കി അനൂപ് മേനോൻ

സീരിയൽ ആണ് പല താരങ്ങളെയും സിനിമയിൽ എത്തിച്ചത് എന്ന് വേണമെങ്കിൽ പറയാം. എന്നാൽ സീരിയലിൽ നിന്നും…

കോട്ടയം നസീർ, സണ്ണി ജോസഫ്, പ്രമോദ് വെളിയനാട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ജെറി’ എന്ന ചിത്രത്തിലെ ‘കലപില’ എന്ന വീഡിയോ സോങ്

കോട്ടയം നസീർ, സണ്ണി ജോസഫ്, പ്രമോദ് വെളിയനാട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ജെറി’ എന്ന…