പോരാട്ടങ്ങൾക്ക് ഊർജ്ജമാവുന്ന നല്ലൊരു ദിനം, നമ്മൾ പൊരുതും നമ്മൾ മറികടക്കും

135

Hafis Mohd

പൗരത്വ നിയമഭേദഗതിക്കെതിരായ കേരളസർക്കാറിന്റെ ഹരജിയിൽ കേന്ദ്രസർക്കാറിന് ഇപ്പോൾ സുപ്രീംകോടതി സമൻസ് അയച്ചു.രാജ്യത്തുടനീളം പൗരത്വരജിസ്റ്റർ നടപ്പാക്കാൻ ഇത് വരെ തീരുമാനിച്ചിട്ടില്ലെന്ന് സഖാവ് കെ കെ രാകേഷ് എം പി രാജ്യസഭയിൽ നൽകിയ നോട്ടീസിൽ കേന്ദ്രത്തിനു രേഖാമൂലം വ്യക്തമാക്കേണ്ടി വന്നു.

മറ്റെല്ലാ വിഷയങ്ങളും നിർത്തിവച്ചുകൊണ്ട് പൗരത്വഭേദഗതി നിയമവും, പൗരത്വ രജിസ്റ്ററും , ജനസംഖ്യാ രജിസ്റ്ററും സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ന് സിപിഐഎം എം പി സഖാവ് കെ കെ രാഗേഷ് രാജ്യസഭയിൽ നോട്ടീസ് നൽകിയിരുന്നു. ഇതേത്തുടർന്ന് ഇന്ന് സഭയിൽ കേന്ദ്രസർക്കാർ എഴുതി നൽകിയ മറുപടി പ്രകാരമാണ് രാജ്യത്ത് പൂർണമായും പൗരത്വ രജിസ്റ്റർ നടപ്പിലാക്കാൻ ഇതുവരെ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് മറുപടി ലഭിച്ചത് .സിപിഐഎമ്മിന് പുറമെ ഡിഎംകെ,സിപിഐ അടക്കമുള്ള പ്രതിപക്ഷ പാർടികളും ഈ വിഷയത്തിൽ സഭയിൽ നോട്ടീസ് നൽകിയിരുന്നു

പൗരത്വനിയമം ഗാന്ധിജിയുടെ സ്വപ്നമാണെന്ന് രാഷ്ട്രപതി ലോക്സഭയിൽ തെറ്റായി ന്യായീകരിച്ചത് ഗാന്ധിയെ വെടിവെയ്ക്കും മുൻപെ കാലിൽ വീണു വന്ദിച്ച ഗോഡ്സെയുടെ ഭീകര നിന്ദ പോലെയെന്ന് സഭയിൽ എം എം ആരിഫ് എം പി വിശദീകരിച്ച് തുറന്നടിച്ചു.

ഇടയിൽ ലൗ ജിഹാദ് കുത്തിത്തിരിപ്പുമായി ഭിന്നത ഉണ്ടാക്കാൻ നോക്കിയവരുടെ മോന്തക്കടിച്ച് കേരളത്തിൽ ലൗജിഹാദില്ലെന്ന കേന്ദ്രത്തിന്റ് തന്നെ റിപ്പോർട്ടും സഭയിൽ വയ്ക്കേണ്ടി വന്നു. പോരാട്ടങ്ങൾക്ക് ഊർജ്ജമാവുന്ന നല്ലൊരു ദിനം.നമ്മൾ പൊരുതും നമ്മൾ മറികടക്കും.

**