എല്ലാ രേഖകളും സേഫാക്കി വെച്ചൊ , ഇല്ലേച്ചാൽ എൻപിആർ വരുമ്പോൾ തൂക്കി എടുത്ത് വെളിയിൽ കളയുമെന്ന്

0
141

Hafis Mohd

“എല്ലാ രേഖകളും സേഫാക്കി വെച്ചൊ , ഇല്ലേച്ചാൽ എൻപിആർ വരുമ്പോൾ തൂക്കി എടുത്ത് വെളിയിൽ കളയുമെന്ന്, ‘മേത്തച്ചികൾ’ ഡെൽഹിയിൽ ഇലക്ഷൻ വോട്ട് ചെയ്യുന്ന ഫോട്ടൊ ഇട്ട് നിശ്ചയമായും ഭീഷണി പറഞിരിക്കുന്നത് കർണാടക ബിജെപി ഔദ്യോഗിക ട്വിറ്റർ ഐഡിയാണു. യൂഡിഎഫുകാരോട് ചോദിക്കട്ടെ.കേരളത്തിൽ എൻ പി ആറുമായി യാതൊരു ബന്ധവുമില്ലാതെ വേറെ ഘട്ടമായി നടത്തുന്ന പത്ത് കൊല്ലം കൂടിയ സെൻസസ് പോലും സംശയിക്കാൻ ആവശ്യപ്പെടുന്ന കോൺഗ്രസുകാരും ലീഗുകാരും, അവരും സഖ്യകക്ഷികളും ഭരിക്കുന്ന ഏത് സ്റ്റേറ്റിൽ എൻ പി ആർ നിർത്തി വെച്ചു ?

എത്ര സംസ്ഥാനങ്ങളോട് മുനീറും ചെന്നിത്തലമാരും ആവശ്യപ്പെടുക എങ്കിലും ചെയ്തു. ?സീ എ എ പോലും നടപ്പിലാക്കണമെന്ന് പറയുന്ന, സമരങ്ങൾക്ക് രാജ്യദ്രോഹം ചുമത്തുന്ന ശിവസേനയുമായി കൂടിയിരുന്ന് ഭരിക്കുകയല്ലെ നിങ്ങൾ.?.മധ്യപ്രദേശിൽ രാജസ്ഥാനിൽ മഹാരാഷ്ട്രയിൽ പോണ്ടിച്ചേരിയിൽ പഞ്ചാബിൽ തുടങ്ങി എവിടെയും കോൺഗ്രസ് ഭരണകൂടങ്ങൾ എൻ പിആർ നിർത്തി വെച്ചതായി അറിവില്ല. കർശനമായി തന്നെ എൻ പി ആർ ഒഴിവാക്കിയകേരളവും പേരിനെങ്കിലും നിർത്തി വെച്ചിട്ടുള്ള ബംഗാളും രണ്ടേ രണ്ട് സംസ്ഥാനങ്ങൾക്കൊപ്പം അവരും കൂടി ഉണ്ടെങ്കിൽ എൻ പി ആറിനെതിരായ ഏറ്റവും വലിയ പ്രതിരോധമാവുമായിരുന്നു അത്. സ്റ്റേറ്റുകൾ സഹകരിക്കണമെന്നിരിക്കെ സംഘ്പരിവാർ സമ്മർദ്ദത്തിലാവുമായിരുന്നു.

നിയമത്തെ എതിർക്കുന്നെന്ന വെറും ഗിമ്മിക്കു മാത്രമല്ലാതെ എൻ പി ആർ പോലും നിർത്തി വെയ്ക്കാതെ സമരമനുഷ്യരെ ചതിക്കുകയാണു കോൺഗ്രസുകാർ ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നത്. കേരളത്തിൽ നിന്ന് തന്നെ ഒരു പാട് ദേശീയ നേതാക്കളില്ലേ യൂഡി എഫുകാരേ നിങ്ങൾക്ക്. ആരെങ്കിലും ആവശ്യപ്പെട്ട് കൂടായിരുന്നൊ.ഇവിടെ ജീവിക്കുന്ന മനുഷ്യരുടെ നെഞ്ചിൽ ചൂണ്ടി അപമാനിതരാക്കി സംഘ് പരിവാരിങ്ങനെ ഭയപ്പെടുത്തി അട്ടഹാസം മുഴക്കുന്നത് കാണുന്നില്ലേ നിങ്ങൾ.