ഇന്ത്യയിലെ കോവിഡ് നിരക്കും വർഗീയതയുടെ പ്രഭവകേന്ദ്രങ്ങളും

59
Hafis Mohd
ഇന്ത്യയിലെ കോവിഡ് നിരക്കും വർഗീയതയുടെ പ്രഭവകേന്ദ്രങ്ങളും
തമിഴ് നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണം 235 ഉം ഡെൽഹിയിൽ അത് 200 അടുത്തും ആയിരിക്കുന്നു.അപ്പോഴും, ഇന്ത്യയിൽ കോവിഡ് സംഖ്യ യാഥാർഥ്യത്തോട് ഒട്ടും നീതി പുലർത്താത്തതാവാനെ ചാൻസുള്ളു.ആകെ കോവിഡ് കേസുകൾ 27 റിപ്പോർട്ട് ചെയ്ത ബംഗാളിൽ മരണം നാലാണു.70 അടുത്ത് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോഴെക്കും ഗുജറാത്തിലും മധ്യപ്രദേശിലും 5 വീതം മരണമുണ്ടായിരിക്കുന്നു. പോസിറ്റീവ് കേസുകൾ ശരിയാണെങ്കിൽ മരണനിരക്ക് ഇത്രയും ഭീകരമായിട്ടാണെന്ന് വിചാരീകേണ്ടി വരും.രാജ്യത്ത് മരണങ്ങൾ തന്നെ കൃത്യമായി രേഖപ്പെടുത്തപ്പെടുന്നില്ല.അനൗദ്യോഗികമായി 50 കടന്നിരിക്കുന്നു.അതിലും രാജസ്ഥാനിൽ മരണപ്പെട്ട ഇറ്റലിക്കാരൻ മുതൽ, തമിഴ് നാട്ടിൽ ന്യൂമോണിയ ആണെന്ന് പറഞ് ടെസ്റ്റ് ചെയ്യാതെ പാലിക്കാതെ ഒഴിവാക്കി വിട്ട മരണങ്ങൾ വരെയില്ല.ഡെൽഹിയിൽ ഒരാഴ്ച്ച മുന്നെ മരിച്ച മലയാളിക്ക് കൊറോണ ആയിരുന്നൊ എന്ന് സംശയിക്കുന്നത് തന്നെ ഇപ്പോഴാണു.എന്തായാലും നിലവിലെ ടെസ്റ്റുകളുടെ അപര്യാപ്തത അപകടത്തിലേക്ക് കൊണ്ട് പോവുന്നതാണു ‌.അപ്പോഴാണു നിസാമുദ്ധീൻ ഇന്ത്യയിലെ കോവിഡിന്റെ പ്രഭവകേന്ദ്രമായി നിലവിൽ വന്നിരിക്കുന്നത്. പല സ്റ്റേറ്റുകളിൽ നിന്നും സമ്മേളനത്തിൽ പങ്കെടുത്തവർ നല്ല തോതിൽ കോവിഡ് ബാധിതരായിരിക്കുന്നു. മലേഷ്യയിൽ പടർന്ന് പിടിച്ച ശേഷം, ആ സമ്മേളനത്തിൽ വന്ന വിദേശികൾ അടക്കം രാജ്യത്ത് പല ഭാഗങ്ങളിൽ സഞ്ചരിച്ചിരിക്കുന്നു. ഇനിയും ട്രേസ് ചെയ്യാൻ കിടക്കുകയാണു. തമിഴ്നാട്ടിൽ പുതിയ 160 കേസും പ്രോഗ്രാമിൽ പങ്കെടുത്തവരാണു.ബാക്കി അറിയാൻ പോവുന്നതെ ഉള്ളു.മർക്കസിൽ നിന്നല്ലാതെ തന്നെയും അധികാരികളുടെ മുൻ നിസ്സംഗത കൊണ്ട് കൂടിയും രാജ്യത്ത് കോവിഡ് വ്യാപന ഭീഷണി ഉണ്ട്. പടർന്ന് പിടിക്കുന്ന മുംബൈ ഒക്കെ മുന്നിൽ ഉണ്ട് . രാജ്യത്തെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ മരണമുണ്ടായിരിക്കുന്നു. വേണ്ട യാതൊരു ചെക്കിങും ടെസ്റ്റും നടത്താതെയാണു. ലോക് ഡൗണിനു മുന്നെ രാജ്യത്ത് തീർത്തും തെറ്റായി പരിപാടികൾ സംഘടിപ്പിച്ച ആളുകൾ വേറെയുമുണ്ട്.
എന്നാൽ തബ്ലീഗുകാരുടെ പരിപാടിയാണു നിലവിൽ വൈറസ് വാഹകമായി സ്ഥുരീകരിച്ചിട്ടുള്ളത്. അവർ ചെയ്തത് ഒട്ടും തനിയെ ന്യായീകരണമില്ലാത്ത ജാഗ്രതകളോട് പുറംതിരിഞ്ഞുള്ള കൂടിച്ചേരലുമാണു.പരിപാടി നടന്ന നിസാമുദ്ദീൻ എന്ന സ്ഥലം പ്രഭവ കേന്ദ്രമായി രാജ്യത്തിന്റെ ആരോഗ്യവകുപ്പ് തന്നെ പറഞ്ഞ് കഴിഞ്ഞു.സ്വാഭാവികമായും ആളുകൾക്ക് പ്രോഗ്രാമിന്റെ നടത്തിപ്പിനോട് അറിയുമ്പ തൊട്ട് എതിർപ്പും സങ്കടവും വരും. അത് മറ്റേതെങ്കിലും പരിപാടിവഴി ആയിരുന്നെങ്കിൽ അവരോടും വരുമായിരുന്നു.എന്നാൽ ഇതിന്റെ പേരിൽ കേന്ദ്രസർക്കാറിന്റെ പാളിച്ചകൾ മറക്കാൻ വേണ്ടിക്കൂടി കൊറോണ ജിഹാദും പ്രത്യേക വിഭാഗത്തെ പ്രതിക്കൂട്ടിലാക്കലും താലിബാനാക്കലൊക്കെയുമായി വർഗ്ഗീയത ഒണ്ടാക്കാൻ വരുന്നവരോട് ആ പരിപ്പുമായി വരേണ്ടെന്ന് മുഖ്യമന്ത്രി അർഥ ശങ്കയില്ലാതെ പറഞിട്ടുണ്ട് .കൊറോണ വരുന്നതിനു മതമില്ലെന്ന് തന്നെ.
ഇപ്പറഞ്ഞത് സംഘികളോടാണെങ്കിൽ,അത് സംഘികൾക്ക് മാത്രം ബാധകമെന്ന് മൗദൂഡാപ്പികൾ കരുതേണ്ടതില്ല.ദേശാഭിമാനിയിൽ നിസാമുദ്ദീനെന്ന സ്ഥലം പ്രഭവ കേന്ദ്രമെന്നെഴുതിയതും പൊക്കി പിടിച്ച് വർഗീയ കുത്തിത്തിരിപ്പിനു അവറ്റകളും വിഷം വമിപ്പിക്കുന്നുണ്ട്.ഊളസൂഡാപ്പീസ്, പ്രഭവമെന്നാൽ എപിസെന്റർ. ലോകത്തിനത് നിലവിൽ യൂറോപ്പാണു. യൂറോപ്പിനു ഇറ്റലി ആണു. ഇപ്പൊ ലോകത്തിനത് അമേരിക്കയായി മാറുന്നു. അമേരിക്കയുടെ പ്രഭാവ കേന്ദ്രമായി കണക്കാക്കുന്നത് ന്യൂയോർക്കും ഇന്ത്യയിൽ നിലവിലത് നിസാമുദ്ദീനും ആണു.അത് പറയരുതെന്നൊക്കെ തിട്ടൂരം വല്ല ഹീറാസെന്ററിലുമിറക്കിയാൽ മതി
Advertisements