നാടിനെ മൊത്തം ഭീതിയിലാഴ്ത്തിയ കാസർക്കോട്ടെ അമീർ എന്ന കള്ളക്കടത്തുകാരനു കോവിഡ് ബാധയില്ലെന്നും സർക്കാർ നാടകമെന്നും ലീഗ്-യുഡിഎഫ് വ്യാജപ്രചരണം

110

പ്രിയപ്പെട്ട ലീഗ്, കോൺഗ്രസ് പ്രവർത്തകർ ദയവായി ശ്രദ്ധിക്കുക. നാടിനെ മൊത്തം ഭീതിയിലാഴ്ത്തിയ കാസർക്കോട്ടെ അമീർ എന്ന കള്ളക്കടത്തുകാരനു കോവിഡ് ബാധ ഇല്ല എന്നും, രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ആളെ ഇരയാക്കുകയായിരുന്നു സർക്കാർ നാടകമാണെന്നും പറഞ്ഞ് ഇന്നലെ സന്ധ്യ മുതൽ വ്യാപകമായി കാസർക്കോട്ടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ വ്യാജവാർത്ത പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ലീഗണികളാണു പിന്നിൽ. ഇത് അത്യന്തം അപകടകരമാണു. ഒരു നാടിനെ കൊലക്കു കൊടുക്കുകയാണു. അയാൾക്ക് കോവിഡ് ബാധ ഇല്ലെന്നും റിസൾട്ട് നെഗറ്റീവാണെന്നും പറഞ്ഞു ഒരു ഉസ്താദിന്റെ വോയിസ് ക്ലിപ്പ് ആധികാരികമെന്ന പോലെ സകല ഫാമിലി ഗ്രൂപ്പുകളിലും ഓടുകയാണ് .

ഇത് വിശ്വസിക്കുന്ന ആളുകൾ സമ്പർക്കമുണ്ടാക്കുന്നത് ആലോചിച്ച് നോക്കൂ. അമീറിന്റെ പ്രൈമറി കോണ്ടാക്റ്റുകളും സെക്കൻഡ്ട്രി കോണ്ടാക്റ്റുകളും അത് വിശ്വസിച്ച് സമ്പർക്കത്തിലേർപ്പെടുന്നത് ആലോചിച്ച് നോക്കൂ.  തമിഴ് നാട്ടിലെ മധുരയുടെ അവസ്ഥയാവും കാസർക്കോഡിനു. ദയവായി നാടിനെ കൊലക്ക് കൊടുക്കാതിരിക്കൂ എന്ന് പറഞ്ഞു കരഞ്ഞു ഇന്നലെ രാത്രി വീഡിയോ ഇട്ട ബി എൻ സി മാധ്യമ പ്രവർത്തകന്റെ വാളിൽ അയാളെ തെറി വിളിക്കുകയാണു കുറെ യുഡി എഫ് പ്രവർത്തകർ.

ഒരു റിസൾട്ടും രണ്ടാമത് വന്നിട്ടില്ല എന്നത് പറഞിട്ട് മനസ്സിലാവുന്നില്ല. അയാൾ കോവിഡ് രോഗിയാണെന്നും എല്ലാവർക്കും പകരണമെന്നില്ലെന്നും ആർക്കെങ്കിലും പകർന്നിട്ടുണ്ടെങ്കിൽ അതറിയും മുന്നെ അവരും കൂടി ഇറങ്ങിയാൽ നാട് കുട്ടിച്ചോറായി തീരുമെന്നും എത്ര പറഞ്ഞു കൊടുത്തിട്ടും മനസ്സിലാവുന്നില്ല.”അവന്റെ എല്ലാ റിസൾടും” വരാനിരിക്കുന്നതെ ഉള്ളു പോസിറ്റീവാണെന്ന് ആരു പറഞ്ഞു എന്നൊക്കെയാണു ഇപ്പോൾ ചോദിക്കുന്നത്. രോഗം സ്ഥിരീകരിച്ച സർക്കാർ സംവിധാാനങ്ങളെ വിശ്വാസത്തിലെടുക്കുന്നില്ല. വൈറോളജി ലാബിലയച്ച് ടെസ്റ്റ് നടത്തി കോവിഡ് സ്ഥിരീകരിച്ച് പോസിറ്റീവെന്ന് കണ്ടെത്തിയത് കൊണ്ട് അനൗൺസ് ചെയ്തതാണെന്നത് പോലും മുഖ വിലക്കെടുക്കുന്നില്ല ഒരു വിഭാഗം. പോസിറ്റീവല്ലെന്നും എന്താണു തെളിവെന്നും ചോദിച്ച് കൊണ്ടിരിക്കുകയാണ് .

ഐ എൻ എലുമായും സീ പി എം ഉം മായും രാഷ്ട്രീയ് പ്രശ്നം കൊണ്ട് ലീഗുകാരനെ കരുവാക്കിയതാണത്രെ. വാട്സാപ്പിൽ പ്രചരിക്കുകയാണു. ഇത് വിശ്വസിക്കുന്ന കുറച്ച് പേരുണ്ടായാൽ പോരെ. അയാൾക്ക് ഇപ്പോൾ മികച്ച ചികിൽസ നൽകുകയാണ്. രോഗം മാറി അടുത്ത ടെസ്റ്റുകളിൽ അയാൾ നെഗറ്റീവായാലും ,അയാൾക്ക് രോഗമുണ്ടായിരുന്നില്ലെന്നും.14 ദിവസ ക്വാറണ്ടൈൻ പാലീക്കാതെ പുറത്താകെ ഇറങ്ങി നടന്നപ്പോഴത്തെ കോണ്ടാക്റ്റുകൾക്കും ഭയപ്പെടേണ്ടതില്ലെന്നുമായിരിക്കും പ്രചാരണം വരാൻ പോകുക. അവന്റെ കൂടെ ഗൾഫിൽ റൂമിൽ ഉണ്ടായിരുന്നവർ തന്നെ കോവിഡ് നിരീക്ഷണത്തിലായിരിക്കെയാണു ഇവിടെ ഈ ക്രിമിനൽ പ്രചാാരണ ബുദ്ധി .ആ നാട്ടിലെ നന്നായി ശ്രദ്ധിക്കുന്ന വലിയ വിഭാഗത്തെ ഈ കൂട്ടർ ചതിക്കുകയാണ്.

‘നമ്മുടെ നേതാക്കൾ ‘പറയട്ടെ എന്നിട്ട് ശ്രദ്ധിക്കാം എന്ന് പറഞ്ഞ് കുറെയെണ്ണം നുർദ്ദേശങ്ങൾ ലംഘിച്ചതിന്റെ പ്രചരിചതിന്റെ ബാക്കിയാണു പിന്നീട് ഉണ്ടായതെന്ന്. ബി എൻ സി റിപ്പോർട്ടർ പഴയ ലൈവിലും പറഞ്ഞതാണു അന്ന് , സർക്കാർ അനാവശ്യ ഭീതി ജനിപ്പിക്കുകയാണെന്നും പൊടിയും ചൂടും ഇള്ളിടത്ത് കൊറോണ വരില്ലെന്നും, ഇമ്യൂണിറ്റിയുണ്ടെന്നും മറ്റും നിങ്ങളുടെ ചില നേതാക്കൾ പറഞ്ഞു നടന്നത് അവർ വിശ്വസിച്ചു കാണും. ഇനിയെങ്കിലും നിങ്ങൾക്ക് തിരുത്താൻ പറ്റണം. ഇതൊന്ന് കൂടി വായിക്കുക.

(1. അമീറിന്റെ കൊറോണ സ്ഥിരീകരിച്ചത് വൈറോളജി ലാബിൽ 2 ഘട്ടമുള്ള ടെസ്റ്റ് നടത്തിയിട്ടാണ്.അവിടെ അവർക്ക് തോന്നിയ പോലെ റിസൾട്ട് തരാനാകില്ല.

  1. കൊറോണ പോസിറ്റീവായ ഒരാൾ കാലകാലം പോസിറ്റീവായി നിൽക്കില്ല.Isolation വാർഡിൽ ഓരോ മൂന്ന് ദിവസം കൂടുമ്പോഴും ഇവരുടെ സാമ്പിളുകൾ വൈറോളജി ലിബിലേക്ക് അയക്കും.രോഗം ഭേദമായാൽ റിസൾട്ട് Negative ആയിരിക്കും.കാസർകോട് ജില്ലയിലെ ആദ്യത്തെ കൊറോണ കേസ് ചൈനയിൽ നിന്നും വന്ന കാസർകോട് സ്വദേശിയുടെതായിരുന്നു.ചികിത്സ കഴിഞ്ഞപ്പോൾ അവരുടെ ടെസ്റ്റ് നെഗറ്റീവ് ആയി.. അതായത് അവരുടെ രോഗം ഭേദമായി എന്ന് അല്ലാതെ ആദ്യം കൊറോണ അവർക്ക് ഉണ്ടായിരുന്നില്ല എന്നല്ല.
  2. അമീറിന്റെ ഫലം നാളെ നെഗറ്റീവ് ആയാൽ അദ്ദേഹത്തിന് രോഗം ഭേദഗപ്പെട്ടു എന്നർത്ഥം. അയാൾ മുന്നെ പോസിറ്റീവ് കാലത്ത് ആർക്കും അസുഖം പരത്തിയിട്ടില്ല എന്നല്ല.അത് അറിയാൻ പോകുന്നതെ ഉള്ളു )

ഇത് പറഞ് മനസിലാക്കിക്കാൻ നിങ്ങൾക്കെ പറ്റൂ. ഇതിലെ വിമർശനം വായിക്കണ്ട. ബീവറേജൊക്കെ പൂട്ടി‌ . ഇതിൽ ശ്രദ്ധിക്കൂ.എത്ര കേസെടുത്താലും കുറച്ച് തെമ്മാടികൾ വിചാരിച്ചാൽ എന്തും പറ്റും. നിയന്ത്രിക്കാൻ പറ്റുന്നവർ നേതാക്കളാണു. നിങ്ങളുടെ നേതാക്കളോട് സംസാരിക്കാൻ പറയണം. ദയവായി