കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ കോവിഡ് ഡാറ്റ നോക്കുന്നത് ടാബ്ലൂ ആണെന്ന് പുറത്ത് വന്നിരിക്കെ കാര്യങ്ങൾ വ്യക്തമായി. ഡാറ്റയൊന്നുമല്ല കോൺഗ്രസുകാരുടെ പ്രശ്നം.അമേരിക്കൻ – ഇറ്റാലിയൻ കമ്പനിയായ ടാബ്ലൂവിനു, സൗജന്യ സേവനം ചെയ്യുന്ന സ്പ്രിങ്ക്ല്ർ ഭീഷണി ആയി എന്നതാണു. ഇറ്റാലിയൻ ബന്ധമുള്ള ടാബ്ലൂവിനു കേരളത്തിൽ അനുമതി കിട്ടാത്തതാണു. പണി മേലെ നിന്ന് വന്നതാണെന്ന്. കോൺഗ്രസിന്റെ വകയിലെ , cloudflair ന്റെ സംഗതി കൂടെ.
രാജസ്ഥാൻ സർക്കാർ അവിടെ ഡാറ്റാ മാനൃജ്മെന്റിൽ സ്റ്റേറ്റിനു സാധിക്കാത്ത കാര്യം ടാബ്ലൂവിനെ എല്പിച്ചത് കൊണ്ട് കോവിഡ് പ്രതിരോധത്തിനു സഹായകരമാവുന്നു എന്ന് മുഖ്യമന്ത്രിയുടെ തന്നെ പ്രശംസ അവരുടെ സൈറ്റിലുണ്ട്. കേരളത്തിൽ സ്പ്രിങ്ക്ല്ർ ചെയ്തതും അത് തന്നെ. രാജസ്ഥാൻ കരാർ റദ്ദാക്കണ്ടേ .അതോ കോവിഡ് പ്രതിരോധം അവിടെ മര്യാദക്ക് നടന്നോട്ടെ കുത്തുത്തിരിപ്പ് ഉണ്ടാക്കണ്ടാ എന്നാണൊ ?
സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന വിധം സ്പ്രിങ്ക്ലറും പറഞ്ഞു വിവാദ ചന്നിത്തലയുടെ നേതൃത്വത്തിൽ പ്രതിപക്ഷനേതാക്കൾ മണിക്കൂർ ഇടവിട്ട് മീഡിയാ മാനിയയും കോവിഡ് പ്രതിരോധത്തിൽ കുത്തിത്തിരിപ്പും കാണിക്കുമ്പോൾ, പുതിയ തമ്പി നാരായണന്മാരെ സൃഷ്ടിക്കുമ്പോൾ രാജസ്ഥാൻ സർക്കാറിന്റെ കാര്യം തിരിച്ച് ചോദിക്കാൻ , കോൺഗ്രസ് വിധേയരല്ലാത്ത മാധ്യമ പ്രവർത്തകർക്ക് സാധിക്കുമൊ എന്നതാണു ചോദ്യം.