ന്യൂസ് 24 ലെ അരുണിനെയടക്കം കേസെടുത്ത് ജയിലിലടക്കണമെന്ന് പോലീസിനോട് പൗരനെന്ന നിലയിൽ ആവശ്യപ്പെടുകയാണ്

1518

എഴുതിയത് : Hafis Mohd

കൂടത്തായ് കേസന്വേഷണത്തെ ബാധിക്കുന്ന തരത്തിൽ ചിലർ കേസന്വേഷണവുമായ് ബന്ധപ്പെട്ടവരെയും മറ്റും ഇന്റർവ്യൂ ചെയ്യുന്നതിനിനെയും ചോദ്യം ചെയ്യുന്നതിനെയും സൂചിപ്പിച്ച് ,അത്തരം കേസന്വേഷണത്തെ ബാധിക്കുന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറിയില്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്നറിയിച്ച് മാധ്യമങ്ങൾക്ക് ഔദ്യോഗിക കുറിപ്പ് നൽകിയിട്ടുണ്ട് കോഴിക്കോട് ജില്ലാ പോലീസ് മേധാവി.

ഇനിയും ആവർത്തിച്ചാൽ ന്യൂസ് 24 ലെ അരുണിനെയടക്കം കേസെടുത്ത് ജയിലിലടക്കണമെന്ന് പോലീസിനോട് പൗരനെന്ന നിലയിൽ ആവശ്യപ്പെടുകയാണു.ഏഷ്യാനെറ്റിലെ പ്രമുഖ കോഴിക്കോടൻ റിപ്പോർട്ടർ പോലീസിൽ നിന്നെന്ന് ആൾമാറാട്ടം നടത്തി കേസുമായി ബന്ധപ്പെട്ടവരെ വിളിക്കുന്ന സംഭവവുമുണ്ടായെന്ന്.എൻ ഐ ടിയിലെ സെക്യൂരിറ്റിക്കാരനെ ‘ചോദ്യം ചെയ്ത്’ ഇയാൾ നിരപരാധിയാണെന്ന് ചാനൽ കാണുന്ന പോലീസുകാർക്ക് മനസ്സിലായിട്ടുണ്ടാണ്ടാവുമെന്ന് പോലീസിനു മുന്നിൽ ജഡ്ജിയാവലായിരുന്നു മിനിയാന്നെന്ന് വായിച്ചു.

ഇപ്പോളത് ഞങ്ങൾക്കും ക്രൈംബ്രാഞ്ചിനും തെളിവുകൾ കിട്ടിയിട്ടില്ല. ഞങ്ങൾക്ക് നിരപരാധിയെന്ന് ബോധ്യപ്പെട്ടു, ഇയാളാണു കൊലപാതകത്തിനു സഹായിച്ചത് എന്നെല്ലാം ഓരോ ആളുകളെ ചൂണ്ടി വിധി പ്രഖ്യാപിക്കുന്നതിലും വിചാരണ ചെയ്യുന്നതിലുമെത്തിയിരിക്കുന്നു. ഇതൊക്കെ പറയാൻ ഇവറ്റകളാരാണു. ജനങ്ങളുടെ ജിജ്ഞാസയിൽ ഇക്കിളി ചാർത്തി അവതരിപ്പിക്കുന്ന ഇവറ്റകൾക്കെതിരെ ന്യൂസ് ആസ്വദിക്കുന്ന ആളുകൾ തന്നെ തെറി വിളിക്കുന്ന വിധം കാര്യങ്ങൾ അതിക്രമിച്ചിരിക്കുന്നു‌ .

എന്ത് സിലബസാണു ജേണലിസത്തിനു പഠിപ്പിക്കുന്നതാവൊ ? .നാണം തോന്നില്ലേ !!
സാംസ്കാരികമൗനപിന്തുണ കൂടിയതിന്റെയാണൊ .മാനാഭിമാനമുള്ള മീഡിയക്കാർ ചിലരെങ്കിലും എതിർപ്പ് പറഞ് രംഗത്തെത്തിയിട്ടുണ്ട് എന്നതാണൊരാശ്വാസമുണ്ട് .പോലീസ് കേസന്യേഷിക്കട്ടെ .മൂന്നറസ്റ്റ് നടക്കും വരെ മാമാധ്യമതടസ്സങ്ങളില്ലാതെ പോലീസിനത് സാധിച്ചിട്ടുണ്ട്.അല്ലാതെ കൂടത്തായിയിലെ കുടുംബാംഗങ്ങളുടെ വ്യക്തിസമൂഹജീവിതങ്ങളാകെ നിറം ചാർത്തി അവതരിപ്പിക്കുന്ന തരത്തിൽ റിപ്പോർട്ട് പോവുമ്പോൾ എല്ലാം അടങ്ങിയാൽ വ്യക്തത വന്നാൽ ഇപ്പോൾ സഹിക്കുന്ന ആ കുടുംബങ്ങളിലാരെങ്കിലും തന്നെ ചാനൽ മുറികളിൽ കൈയറി ആങ്കർമാരെ കൈകാര്യം ചെയ്താലും അൽഭുതമില്ല.

No photo description available.

.