സംഘികളെ പ്രതിരോധിക്കുന്ന കേരളത്തിൽ മൗദൂദി സുഡൂദികൾക്കും മരുന്നുണ്ട്

156

Titto Antony എഴുതുന്നു
മൗദൂദി സുഡൂദി നുണകൾ കുത്തിത്തിരിപ്പുകൾ ഭാഗം 999
1. കൊടുങ്ങല്ലൂരിൽ സംഘടിപ്പിക്കപ്പെട്ട പൗരത്വനിയമത്തിനെതിരായ സമ്മേളനം ഇടത് പക്ഷം ബഹിഷ്കരിച്ചെന്നും പിന്നെ പരിപാടിയുടെയും ജനത്തിന്റെയും തന്ത ചമഞ്ഞും നുണപ്രചാരണങ്ങളുമായി മൗദൂദികളുടെ ജാമിതമാർ മുതലുള്ളവരുടെ പോസ്റ്റൊട്ടിപ്പ്
വസ്തുത – പരിപാടി ഉൽഘാടനം ചെയ്തത് തന്നെ CPI നേതാവും LDF MLA യും ആയ ടൈസൻ മാസ്റ്റർ ആണു. പരിപാടിയെ അഭിവാദ്യം ചെയ്ത് സംസാരിച്ചത് CPI(M) ഏരിയാ നേതാവും കൊടുങ്ങല്ലൂർ മുൻസിപ്പൽ ചെയർമാനുമായ സഖാവ് ജൈത്രനാണു. എറിയാട് പഞ്ചായത്ത് അധ്യക്ഷയും CPI(M) നേതാവുമായ സഖാവ് പ്രസാദിനി മോഹനനാണു. പിന്നെയും സംസാരിച്ചത്
സുഡൂദികളല്ല, വി എസ് സുനിൽ കുമാർ MLA ആണു.
ഇവരെല്ലാം മുൻ നിരയിലിരുന്ന, പങ്കെടുക്കരുതെന്ന് കാണിച്ച് എന്തെങ്കിലും നിർദ്ദേശം സഖാക്കൾക്ക് നൽകപ്പെട്ടിട്ടില്ലാത്ത ഇപ്പരിപാടിയാണു ഒരു കൂട്ടർ നേതാക്കൾ പങ്കെടുത്തില്ലെന്നും മറ്റൊരു കൂട്ടർ അണികൾ പങ്കെടുത്തില്ലെന്നും പറഞ്ഞ് ഇടത് പക്ഷം ബഹിഷ്കരിച്ചതായ് വ്യാജപ്രചാരണം നടത്തുന്നത്. പരിപാടിയുടെ ആസാദ് പങ്കെടുക്കുന്ന ചിത്രത്തോട് കൂടിയ വാർത്ത നമ്മൾ വായിച്ചത് ദേശാഭിമാനിയിൽ തന്നെയുമാണു.
പങ്കെടുക്കാനഭ്യർഥിച്ച് സിറ്റിസൺ ഫോറത്തിന്റെ സംഘാടകനയച്ച കത്തിനെ തുടർന്നുള്ള നിർദ്ദേശമെന്ന നിലയ്ക്ക് ഫോറത്തിൽ, സംഘാടനത്തിൽ മൗദൂദി സുഡുക്കൾ ഉണ്ടെങ്കിൽ പങ്കെടുക്കേണ്ടെന്ന് കീഴ്കമ്മറ്റിക്ക് അയച്ചു എന്ന പേരിൽ പ്രചരിക്കുന്ന കത്ത് വെച്ചാണു മൗദൂൂദികളുടെ വ്യാജപ്രചാരണം. ആ കത്ത് ഒറിജിനലാണൊ എന്നറിയില്ല.
ആണെങ്കിൽ,
മതമൗലിക വാദ തീവ്രവാദങ്ങൾക്കെതിരെ അവരുടെ ഒറ്റലിലെതിരെ ഇടത് പക്ഷം നടത്തുന്ന ജാഗ്രതയാണത്., നേരത്തെ തന്നെ തുടങ്ങിയത്. മതേതരസമൂഹം ഏറ്റെടുത്തത്.
അങനെ മൗദൂദിസുഡുക്കളുടെ മേൽ നോട്ടത്തിൽ ഉള്ള പരിപാടി ആണെങ്കിൽ പങ്കെടുക്കേണ്ടതില്ലാ എന്ന് നേരത്തെ നിർദ്ദേശം പോയി. അവരുടെത് അല്ലെന്ന് കണ്ട് പങ്കെടുക്കുകയും ചെയ്തു.
സംഘാടകർക്കൊ അവുടെ കൂടിയ നൂറുകണക്കിനു പേർക്കൊ അറിയാത്ത പ്രശ്നമാണു എഫ്ബിയിൽ മൈദൂദികൾക്ക്. പ്രത്യേകിച്ച് സ്പേസൊന്നും കിട്ടാതിരുന്ന അവറ്റകളാകട്ടെ വേദിക്ക് പുറത്ത് സംഘികൾക്കെതിരെയല്ല CPI(M) നും കോൺഗ്രസിനുമെതിരെ മുദ്രാവാക്യം എഴുതി തനിക്കൊണം കാണിക്കുകയും ചെയ്തു.
2. തൃശൂരിലെ മണ്ണുത്തിയിൽ ജമീല എന്ന 65 കാരിയെ ആക്രമിച്ച ബാബുവിനെതിരെ കേസെടുക്കാതെ അറസ്റ്റ് ചെയ്യാതെ നിഷ്കളങ്കനായ സജീദ് ഖാലിനെതിരെ കേസെടുത്തു
വസ്തുത: IPC 354, 323, 341 വകുപ്പുകൾ പ്രകാരം ബാബുവിനെതിരെ പോലിസ് കേസെടുത്തത് റിമാന്റിലുള്ളത് ഇപ്പഴും ഇവറ്റകൾക്ക് അറിയാഞ്ഞിട്ടല്ല. പക്ഷെ കുത്തിത്തിരിപ്പ് ഉണ്ടാക്കണം .
സജീദ് ഖാലിദും ചെയ്തത് അതാണു. ബാബു പോലീസ് സ്റ്റേഷനിൽ അസ്വാസ്ഥ്യവും പരാക്രമവും കാണിച്ചപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു‌.
എന്നാൽ സജീദ് ചെയ്തത് ഉത്തരേന്ത്യൻ മോഡലിൽ പ്രതി മനോരോഗിയാണെന്ന് പോലീസ് പറഞ് രക്ഷപ്പെടുത്തിയെന്ന് ദുഷ്ടലാക്കോടെ നുണ ഫേസ്ബുക്കിൽ പ്രചരിപ്പിക്കുകയാണു.
ഈ സജീദ് ഖാലിദെന്ന വെൽഫയർ നേതാവാവട്ടെ കേരളത്തിലെ BJP സ്ഥാനാർഥികൾ CPI(M) അംഗങ്ങളായിരുന്നു എന്ന് വരെ പച്ചനുണ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കേസെടുക്കപ്പെടേണ്ട കൊടുംവിഷവുമാണു.
3 ബാലരാമപുരത്ത് സംഘികൾക്കെതിരെ ഫ്ലക്സ് ഉയർത്തിയതിനു സുഡാപ്പികളെ അറസ്റ്റ് ചെയ്തു എന്നു മീഡിയ വൺ.
വസ്തുത: സംഘികൾക്കെതിരെ ആയിരക്കണക്കിനു പോസ്റ്ററുകളും ബാനറുകളും മറ്റും കേരളത്തിലുണ്ട്‌ അവക്കൊന്നും കേസില്ല. അവിടെ ഉണ്ടായയത് സംഘർഷമുണ്ടാക്കാൻ BJP യുടെ പരിപാടിയുടെ വേദിയിൽ ചെന്നാ പോസ്റ്ററൊട്ടിച്ചതിനു പിടിയിലാായതാണു..
4. മഹല്ലു കമ്മറ്റികളും സമരങ്ങളും സുഡാപ്പികൾ വഴിയെന്ന് മുഖ്യമന്ത്രി പറഞെന്നാണു മറ്റൊരു സുഡൂദി നുണ.
വസ്തുത: പോപുലർ ഫ്രണ്ടുകാർ അങ്ങിങ്ങ് സമരമറവിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ നോക്കുന്നതിനെതിരെ മുഖ്യമന്ത്രി പറഞതിനു കുരു പൊട്ടിയത് ലീഗ് കോൺഗ്രസ് അംഗങ്ങൾക്കാണെന്ന് വീഡിയോയിലൂടെ നാട് കണ്ടതാണു.
മഹല്ല് കമ്മറ്റി സമരങ്ങൾ സമാധാനപരമാണെന്ന് മുഖ്യമന്ത്രി പ്രത്യേകം എടുത്ത് പറഞതുമാണു.
കുറവാണെന്ന് കരുതി സുഡാപ്പികൾ ചെയ്യുന്ന അക്രമങ്ങൾക്കും വിഷവിദ്യകൾക്കുമെതിരെ നടപടിയും ജാഗ്രതയും പുലർത്താതിരിക്കാൻ ആവില്ല. കാലത്ത് കൊടുങല്ലൂരിൽ കുറെ സംഘിവീടുകൾ സുഡാപ്പികൾ അക്രമിച്ചവരെ പൊക്കുമ്പൊ വീണ്ടും ഇരവാദവുമായി മോങ്ങരുത്. മറുതലയ്ക്കലാവട്ടെ സംഘികളുടെ ഇരവാദവും.
5. ഗുജറാത്താവർത്തിക്കുമെന്ന് മുദ്രാവാക്യം വിളിച്ചകത്ത് പോയ സംഘികൾക്കെതിരെ കേസെടുത്തില്ലെന്നാണു മറ്റൊരു വ്യാജപ്രചരണം. വസ്തുതയും ആളുകൾ അറസ്റ്റിയായതുമൊക്കെ സകല ചാനലിലും വന്നതാണു.
മുൻ കൂർ നോട്ടീസ് നൽകാത്ത ഹർത്താലുകൾക്കും അനുമതി വാങ്ങാത്ത പ്രകടനങ്ങൾക്കുമൊക്കെ എതിരെ ഹൈക്കോടതി നിർദ്ദേശപ്രകാരം ചില ഇടങ്ങളിൽ പോലീസ് കേസെടുക്കുന്നുണ്ടാവും. അത് വെച്ച് അടുത്ത പ്രചാരണവും നടക്കുന്നുണ്ട്.
6: സുഡാപ്പികളുമായി തുടരുന്ന യൂഡിഎഫ് ബന്ധത്തിന്റെ തെളിവ് ചിത്രങ്ങൾക്ക് ബദലായി ഓഖി ദുരിതാശ്വാസഫണ്ട് സമർപ്പിക്കാാൻ സുഡാപ്പിനേതാക്കൾ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയപ്പൊ എടുത്ത നസ്രുദ്ദീൻ എളമരം തന്നെ വാളിൽ ഇട്ട രാഷ്ട്രീയേതരഫോട്ടൊ ഉപയോഗിച്ച് കഷ്ടപ്പെടുന്നും ഉണ്ട്
7. UDF ന്റെ വിശ്വസ്തൻ ചെന്നിത്തലയുടെ വിശ്വസ്തൻ സെൻ കുമാറിനെതിരായ മാധ്യമപ്രവർത്തകന്റെ പരാതിയിൽ പോലീസ് കേസെടുത്തതും സെൻ കുമാർ നൽകിയ കേസ് മുഖ്യമന്ത്രിയുടെ ഇടപെലിൽ പോലീസ് പിൻ വലിച്ചതുമൊക്കെ പ്രാദേശികമായ പോലീസിന്റെ തെറ്റിനെയും സർക്കാർ തിരുത്തുന്നതിന്റെ ഉദാഹരണമാണു. ഉന്നതനായ ശ്രീറാം വെങ്കിട്ടരാമനും ഒടുവിൽ മുഖ്യമന്ത്രിയുടെ ഉറച്ച നിലപാടിൽ കുറ്റപത്രം വീണു . ഇതൊക്കെ മറച്ചും വ്യാജപ്രചാരണം.
പൗരത്വ പ്രതിഷേധം നടത്തിയതിന്റെ പേരിൽ രണ്ട് സാധുക്കളെ പച്ചക്ക് വെടിവെച്ച് കൊന്ന തൃണമൂലിന്റെ മമതയാണത്രെ ഇവറ്റകളുടെ മാതൃക.
ജമാഹത്ത് – സുടാപ്പിക്കാരും സുഡൂദിബാധിത UDF കാരും ഇൗ പച്ചകളവുകൾ പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്ന,
പിണറായി വിജയനെ സംഘിയാക്കി നിർമിക്കുന്ന, ജനം തിരക്സികരിക്കുന്ന പാളിപ്പോവുന്ന നരേറ്റിവുകൾ..
വർഗ്ഗീയത തലക്ക് കയറി ഭ്രാന്ത് മൂത്തതുകൊണ്ടും, കേരളമാണു മുഖ്യമന്ത്രിയാണു പൗരത്വപ്രതിഷേധങ്ങളുടെ മാതൃകയും നേതൃത്വവുമെന്ന് സംസ്ഥാനവും രാജ്യമുടനീളവും അഭിവാദ്യം ചെയ്യുന്ന കണ്ടും, അതാണു സത്യമെന്നു തുറന്ന് സമ്മതിച്ചവരുടെ മാധ്യമത്തിൽ ഫാഷിസത്തിനെതിരെ പോരാടാനെന്ന് പറഞ് ജയിപ്പിച്ച് വിട്ട പോരാളികൾ എങ്ങുമില്ലാത്തതിന്റെ നിരാശ എഡിറ്റോറിയലായി എഴുതേണ്ടി വന്ന കൊണ്ടും മാറ്റിനിർത്തപ്പെട്ടതിനാൽ കുത്തിത്തിരിപ്പിനുള്ള തങ്ങളുടെ ആഗ്രഹം നടക്കാത്തതിന്റെ നിരാശ കൊണ്ടുമാണ്.
രാജ്യമാകെ, തെരുവുകളും ജയിലുകളിലും ക്യാമ്പസുകളിലുമെല്ലാമായി ഇടത് പക്ഷത്തിന്റെ സാധ്യമാകുന്ന എല്ലാ പ്രതിരോധങ്ങളും തുടരുന്നത് കാണുന്ന മുതൽ മനുഷ്യമഹാശൃംഖല വന്നത് മുതൽ,
ഇന്നും കേരളസർക്കാരിന്റെ സൂട്ടിൽ കോടതി കേന്ദ്രത്തിനു സമൻസയച്ചതും കണ്ടതൊടുവിൽ, കനൽത്തരി എം പിമാരുടെയാണു പോരാട്ടങ്ങൾ കാണുന്നതൊടുവിൽ ആങനെയങ്ങനെ മൂൂർച്ഛിച്ച സുഡൂ – മൗദൂദികളുടെ ആ അസുഖം വേറെയാണ്,
അതിനെന്തായാലും സംഘികളെ പ്രതിരോധിക്കുന്ന ഇതേ കേരളത്തിൽ മരുന്നുണ്ട്.