സമരത്തിന്റെ നാലയലത്ത് പോകാത്തവർക്ക് കേരളത്തിൽ സ്വീകരണങ്ങൾ കിട്ടുമ്പോൾ കനയ്യകുമാറിനെ ചർച്ചചെയ്യാത്തത്‌ എന്തുകൊണ്ടാണ് ?

115

Hafis Mohd

സഖാവ് കനയ്യകുമാറിനു നേരെയുണ്ടായ ആക്രമണത്തിൽ നിരവധിയാളുകൾക്ക് ഗുരുതരമായ പരിക്ക് പറ്റിയത് നമ്മുടെ മലയാളിമീഡിയകൾ മാത്രം ചർച്ച ചെയ്യാത്തതെന്താണു. ബീഹാറിൽ സീ എ എ വിരുദ്ധറാലിക്കിടെ അദ്ദേഹത്തെ ലക്ഷ്യം വെച്ച് ഇന്നത്തെതും കൂടെ എട്ടാമത്തെ അറ്റാക്കാണു ഈ ദിവസങ്ങളിലുണ്ടായിരിക്കുന്നത്. ഗാർഗി കോളേജിൽ പൗരത്വ അനുകൂല പ്രകടനം വിളിച്ച് കയറി വിദ്യാർഥിനികളെ ലൈംഗികാതിക്രമം നടത്തിയ സംഘ്ഭീകരവാദികൾക്ക് ഒരു ദിവസത്തിനകം ജാമ്യം കിട്ടിയ ഇതേ ഇന്നേ ദിവസം തന്നെ, caa വിരുദ്ധ പരിപാടിയിൽ പങ്കെടുത്തതിനു അറസ്റ്റിലായ് ജയിലിൽ കിടന്ന് ജാമ്യം കിട്ടിയ ഡോക്ടർ കഫീൽ ഖാനു നേരെ ഏറ്റവും ഭീകര വകുപ്പായ nsa ചുമത്തി വീണ്ടും ജയിലിലിട്ടിരിക്കുന്നു.ജാമിയ മില്ലിയയിൽ സഖാവ് ചന്ദാ യാദവ് അടക്കമുള്ളവർ സംഘ് പോലീസിന്റെ മൂന്ന് ദിവസം മുന്നത്തെ ആക്രമണത്തിൽ ഗുരുതരമായ‌ പരിക്ക് പറ്റിക്കിടക്കമ്പോൾ, അഫ്രയെയും അബ്രീദയെയും പോലുള്ള സഖാക്കൾ ലീവിനു പോലും നാട്ടിൽ പോകാതെ സമരങ്ങളിൽ മുന്നിൽ നിൽക്കുമ്പോൾ നിരവധി വിദ്യാർഥികൾ മുന്നിൽ സമരമാവുമ്പോൾ മിനിയാന്നത്തെയും ആ പ്രൊട്ടക്ഷനിൽ പോലും നാലയലത്ത് പോകാത്തവർക്ക് കേരളത്തിൽ അമാനവ സ്വീകരണങ്ങളാണു.

മഹാരാഷ്ട്രയിൽ പ്രതിഷേധിച്ചവർക്ക് രാജ്യദ്രോഹക്കേസാണു. പൗരത്വബില്ലിനെ എതിറ്ക്കുന്ന കമ്യൂണിസ്റ്റുകാരനെന്നും പറഞ്ഞ് എഴുത്തുകാരനെ പോലീസിലേല്പിച്ച ടാക്സി ഡ്രൈവർക്ക് ബിജെപിക്കാർ അവാർഡ് പ്രഖ്യാപിച്ചിരിക്കയാണു. അതേ ശിവസേനാപോലീസ് ലാത്തിച്ചാർജും അറസ്റ്റും ചെയ്ത് ഒഴിപ്പിച്ച സമരസ്ത്രീകൾക്ക് വേണ്ടി ഹാജരായ അഡ്വക്കറ്റിനെ പോലും കസ്റ്റഡിയിലെടുത്തതവിടെയാണു.ബാംഗ്ലൂരിൽ ആയിരങ്ങളെ കുടിൽ തകർത്ത് ഓടിച്ചു. നമ്മുടെ മാധ്യമങ്ങൾ എന്താണു മിണ്ടാത്തത്. എൻ പി ആർ ഒഴിവാക്കാൻ കോൺഗ്രസടക്കം ഭരിക്കുന്ന മറ്റു സ്റ്റേറ്റുകൾ മുന്നോട്ട് വരാത്തതിനെ ആരുമെന്താണു ചോദ്യം ചെയ്യാത്തത്
ഈ നിസ്സംഗത, ആക്രമണങ്ങളുടെ ആദ്യദിനങ്ങൾ കഴിഞപ്പോൾ സോഷ്യൽ മീഡിയയിലെങ്കിലും സ്വാഭാവിക കൗതുകങ്ങളായ് മാറുന്നതാണാവൊ. അതൊ പുറത്തെ കാാര്യങ്ങൾ നമ്മൾ അറിയരുതെരുന്ന അജണ്ട പൗരത്വവിഷയത്തിൽ കേരളത്തിനെതിരെ വ്യാജപ്രചാരം നടത്തുന്നവർക്ക് വേണ്ടി ഒരുക്കുന്നതാണൊ. ബാബരി മസ്ജിദ് തകർക്കുന്നതിന്റെ ഡെമോ നാടകം കളിക്കൽ പ്രശ്നമേ അല്ലാത്ത അതേ കർണാടകയിലെ മറ്റൊരു സ്കൂളിലെ കുട്ടികൾ പൗരത്വബില്ലിനെതിരെ പ്രതിഷേധിച്ച് നാടകം കളിച്ചതിനു രക്ഷിതാക്കളെയും പ്രിൻസിപ്പാളിനെയും ജയിലിലടച്ചതും നമുക്ക് ചർച്ചയല്ല‌ . കോൺഗ്രസ് ഡീകെമാരല്ല കർണാടകയിൽ ഒന്നുമല്ലാത്ത വൃന്ദ കാരാട്ടുമാരാണു ജയിലിലായവർക്കും കുഞുങ്ങൾക്കും ആശ്വാസമായെത്തിയിരിക്കുന്നത്.തടങ്കൽ പാളയങ്ങൾ നിർത്തി വയ്ക്കാത്ത അതേ മമതാ ബാനർജിയുടെ ബംഗാളിൽ പൗരത്വസമരക്കാരായ രണ്ട് പാവങളെ വെടിവെച്ച് കൊന്ന വെടിയുണ്ടയും നമുക്ക് ചർച്ചയല്ല.

എന്തായാലും സംഘിന്റെ ഭീകര മർദ്ദനങ്ങളേറ്റ കോളേജുകളിലൊ സമരങ്ങളിലൊ അല്ലാത്തത് പോട്ടെ അറസ്റ്റൊ അക്രമണങ്ങളോ പോയിട്ട് ഷഹീൻ ബാഗടക്കം മഹാസമരവേദികളിലല്ല,ആ പരസരങ്ങളിൽ പോലും നില്ക്കാത്ത നാരിമാർ കേരളത്തിൽ അങ്ങോളമിങ്ങോളും ഡെൽഹി സമരനായികയെന്നും വിറങ്ങലിപ്പിചവളെന്നും നുണകൾ ഉളുപ്പില്ലാതെ പ്രഖ്യാപിച്ച്ജമായത്തജണ്ടകളുടെ സ്വീകരണങ്ങളേറ്റ് വാങ്ങി നടക്കുമ്പോൾ തന്നെ അക്കൂട്ടം ബ്രാഹ്മണിക്കൽ മുദ്രകുത്തിയ കനയ്യകുമാർമാർ, ദിനേന ഹിന്ദുത്വ ഭീകരവാദികളുടെ ആക്രമണങ്ങളേറ്റും തളരാതെ ഇവിടത്തെ വലത് മാാമാധ്യമക്കണ്ണുകളെത്താത്ത ബീഹാറിന്റെ കാവിപ്പാടങ്ങളിലൂടെ മതനിരപേക്ഷഇന്ത്യക്ക് വേണ്ടി ഇരകളിലൊന്നായ് മഹാസമരം തീർക്കുകയാണു. അഭിവാദ്യങ്ങൾ