സംഘപരിവാർ ആണ് കലാപത്തിന് പിന്നിലെന്നു തുറന്നുപറയാൻ ചെന്നിത്തലയ്ക്ക് എന്താണിത്ര ബുദ്ധിമുട്ട്

85
Hafis Mohd
രമേഷ് ചെന്നിത്തലയുടെ പോസ്റ്റാണ് .ഒരിടത്ത് പോലും സംഘ് പരിവാർ എന്ന് എഴുതിയിട്ടില്ല സംഘിത്തല.പകരം സമാധാന പ്രക്ഷോഭങളെ അക്രമങ്ങളിലൂടെ വഴി തിരിച്ച് വിടാൻ വർഗീയ ശക്തികൾ എന്നെഴുതിയിട്ടുണ്ട്.വായിച്ചാൽ തോന്നുക സമാധാനപ്രക്ഷോഭകാരികളിൽ ആരൊ കുഴപ്പമുണ്ടാക്കിയതാണെന്നാണു.മാത്രമല്ല, ഡൽഹിയിൽ സംഭവിച്ചത് പൗരത്വ പ്രക്ഷോഭത്തിൽ സംഭവിച്ച ‘ഏറ്റുമുട്ടൽ’ ആണെന്ന് പച്ചക്ക് നുണയെഴുതി വെച്ചിരിക്കുകയും ചെയ്തിരിക്കുന്നു.
മിസ്റ്റർ ചെന്നിത്തല – കപിൽ മിശ്ര ഞായറാഴ്ച വൈകിട്ട് പൗരത്വപ്രതിഷേധക്കാരോട് ഒഴിഞ് പോകണമെന്നും അല്ലെങ്കിൽ ഞങ്ങൾ ഒഴിപ്പിക്കുമെന്നും ആക്രോശിച്ചപ്രകാരം ഏകപക്ഷീയമായി ഡെൽഹിയിൽ ആറിടങ്ങളിലായി ഒരുമിച്ച് മുസ്ലിം വീടുകൾ _നോട്ട് ചെയ്ത് തിരഞ് പിടിച്ച് ആക്രമിക്കുകയും സമാധാനപാായി സമരം ചെയ്യുന്നവരെ സ്ത്രീകളെയും കുട്ടികളെയുമടക്കം കൊല്ലാനിടുകയുമായിരുന്നു. ഭീകരമായി ആക്രമിക്കുകയായിരുന്നു. ട്രമ്പിന്റെ പിന്നാലെ പോയ തന്റെയൊന്നും മീഡിയ റിപ്പോർട്ട് ചെയ്യാതിരുന്നതാണു. മിനിയാന്ന് രാത്രി മുതൽ എട്ട് പേർ കൊല്ലപ്പെട്ടതും സംഘികളുടെയും പോലീസിന്റെയും ആക്രമണത്തിലാണു. ആ മരിച്ചതെല്ലാം സീ എ എ വിരുദ്ധരാണു. നൂറു കണക്കിനു പേർ ഗുരുതരമായുള്ള പരിക്കിലാണു.ഇന്നലെ ഒരു പോലീസുകാരൻ കല്ലേറിൽ കൊല്ലപ്പെട്ടതും ആരുടെ ആക്രമണത്തിലെന്ന് ഇത് വരെ വ്യക്തമല്ല. ഇന്നലെ ഉച്ചക്ക് തോക്കേന്തിയ യുവാവ് വെടി വെച്ച് കൊന്നതാണെന്നത് സംഘ് ഫേക്കാണു.അവിടെ നിന്നുള്ള സംഘ് തീവ്രവാദികളുടെ അക്രമണത്തിന്റെ നൂറുകണക്കിനു വീഡൊയൊസ് ചിത്രങ്ങൾ ന്യൂസുകൾ വന്ന് കൊണ്ടൊരിക്കുന്നു. തല്ലിക്കൂട്ടുന്നതിന്റെ , ദേഹം തകർന്നതിന്റെ, കൂട്ടക്കരച്ചിലിന്റെ, കടവീടുകൾ അഗ്നിക്കിരയാക്കുന്നതിന്റെ.. ത്രിശൂലവും വാളും ദണ്ഡുമായി ഇപ്പഴും സംഘികൾ റോന്ത് ചുറ്റുന്നതിന്റ..
പുറത്ത് വരാത്തതാണു 95 % അപ്പഴും അവിടെ നടന്ന് കൊണ്ടിരിക്കുന്ന ഏകപക്ഷീയമായ അക്രമണത്തെ, മുസ്ലിം വംശഹത്യയെ ,പൗരത്വ ഏറ്റുമുട്ടലെന്ന് വളച്ചൊടിക്കാൻ,സംഘിന്റെ പേരു പോലും പരാമർശിക്കാതിരിക്കാൻ ലേശം ഉളുപ്പില്ലായ്മ പോര സംഘിത്തലേ. എന്തയാലും സംഘികൾ വളരെ ഹാപ്പിയോടെ ആ പോസ്റ്റിനു കീഴെ കമന്റുടുന്നുണ്ട് .