ഒരുപക്ഷെ ഞ്ഞൂഞ് എന്നൊരു കഥാപാത്രം ഇല്ലായിരുന്നു എങ്കിൽ ഇട്ടിയുടെ ഭാഗം പറയാൻ കുറച്ചധികം പേരിവിടെ ഉണ്ടായേനെ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
19 SHARES
224 VIEWS

Hafsal AP Moideen

പൂതികൾ തീരാതേ മരിക്കാൻ പറ്റോ ഞാഞ്ഞൂലെ !!

ജീവിതം തേടി കുടിയേറി തുടങ്ങിയ മനുഷ്യരിൽ എന്നും അവശേഷിക്കുന്ന വന്യതയുണ്ട്. എത്രയൊക്കെ മാന്യതയിൽ ജീവിച്ചാലും ഒരു തവണയെങ്കിലും മുഖമൂടി അഴിഞ്ഞു വീണു തെളിഞ്ഞു വരുന്ന വന്യത. അവിടെ ഗോത്രമോ സമൂഹമോ മതങ്ങളോ രാജ്യങ്ങളോ സൃഷ്ടിച്ച നിയമങ്ങളില്ല മറിച്ചു കാടിന്റെ നിയമം ആണ്.

ഇട്ടിയെ നിയന്ത്രിക്കുന്നത് ആ വന്യതയാണ്. മലകയറി കാട് വെട്ടി പന്നിയോടും പോത്തിനോടും പുലിയോടും പടപൊരുതി ജയിച്ചു കയറിയ ഇട്ടി. തളർന്നു വീണ ഇട്ടിയോട് യുദ്ധത്തിന് തയ്യാറായി മറ്റൊരു പട വെളിയിലിരിക്കുന്നുണ്ട്. എങ്കിലോ വീണവനോട് അക്രമം കാണിക്കാതെ “നീ കാലനക്കിയോ” എന്ന് ചോദിക്കുന്നവരും ഉണ്ട്. ഈ രണ്ടു കൂട്ടർക്കിടയിലും സമൂഹത്തിന്റെ സ്വഭാവ സർട്ടിഫിക്കറ്റ് നേടിയ ഇട്ടിയുടെ ഭാര്യയും മകനും മകന്റെ ഭാര്യയും മകളും മകളുടെ ഭർത്താവും സുഹൃത്തും നിൽപ്പുണ്ട്. പോകാൻ ഇടമില്ലാത്തത് കൊണ്ട് മാത്രം വെപ്പാട്ടിയായ ഷീലയുമുണ്ട്.

സിനിമയുടെ തുടക്കത്തിൽ വലിയൊരു പോത്തിന്റെ തല കൊമ്പോടുകൂടി കാണിക്കുന്നുണ്ട്. ഇട്ടിയോട് നേരിട്ട് നിന്ന് പൊരുതാൻ കഴിയാത്തത് കൊണ്ടായിരിക്കണം ഞ്ഞൂഞ്ഞിനെ ഉടുതുണി ഉരിയാൻ സമൂഹം ഒന്നായത്. സ്വത്തിനു വേണ്ടി ഇട്ടിയെ വിട്ടു പോകാത്ത അയാളുടെ ഭാര്യ, സ്വത്തിനു വേണ്ടി അപ്പന് കൂട്ടികൊടുക്കുന്ന മകൾ. വീണു കിടക്കുന്ന ഇട്ടിയെ അവിടെ കയറി തീർക്കാൻ തയ്യാറായ ജനം. അതെ തുടക്കത്തിൽ പറഞ്ഞ വന്യതയാണ് ഇവിടെയും. വളഞ്ഞു നിന്ന് അക്രമിക്കുന്ന ചെന്നായ്ക്കളുടെ രീതി. പൂതി ഒക്കെ തീർന്നാൽ ഇട്ടിക്ക് ഭൂമി തന്നെയാണ് സ്വർഗം. എങ്കിലോ അതിന് എതിരായി നിൽക്കുന്നത് സ്വന്തം കുടുംബവും. ഷീലയും കള്ളും കഞ്ചാവും അയാൾക്ക് വേണ്ടിയിരുന്നിട്ടും അതൊന്നും നൽകാതെ അയാളുടെ സ്വത്ത് കൈവിട്ടു പോവാതിരിക്കാൻ അയാളുടെ മരണം കാത്ത് കിടന്നവർ എങ്ങനെ മാന്യരായി മാറി എന്നുള്ളതാണ് ചോദ്യം.

ഇട്ടി ഭയപ്പെട്ടത് കുര്യനെയും ബാലൻ മാഷിനെയും ആണ്. ആയ കാലത് വാതിൽ ചവിട്ടി തുറന്നു കയറിയതിന്റെ ബാക്കിയാകണം ആ ഭയം. വർഗീസ് പറഞ്ഞത് പോലെ നാട്ടിലെ സകലരും അയാളെ വിളിച്ചു കയറ്റിയതിനു അയാളെന്ത് പിഴച്ചു. ഇട്ടിയിൽ കാടാണ് ദൈവം. ജോൺസനെ കുറിച്ച് ചോദിക്കുമ്പോൾ ഇട്ടി പറയുന്നത് അവൻ തന്റെ മകൻ ആണെങ്കിൽ എന്താ അല്ലെങ്കിൽ എന്താ. അപ്പാ എന്ന് വിളിച്ചാൽ “എന്താടാ നാറി” എന്ന് മറുപടി കൊടുക്കുന്ന ഇട്ടിയിൽ ഇനിയും കാടിറങ്ങാത്ത മനുഷ്യനെയാണ് കാണാൻ കഴിയുന്നത്. നമ്മുടെ സമൂഹത്തിൽ “ഇട്ടി” നെറികെട്ടവനാവുമ്പോൾ ഇട്ടിയുടെ കുടുംബത്തെയും അവിടുത്തെ ജനങ്ങളെയും തള്ളാൻ പാകത്തിൽ ഒരു പ്രേക്ഷക സമൂഹം ഇവിടെ ഉണ്ടാവാൻ ഇനിയും കാത്തിരിക്കേണ്ടി വരും. ഒരുപക്ഷെ ഞ്ഞൂഞ് എന്നൊരു കഥാപാത്രം ഇല്ലായിരുന്നു എങ്കിൽ ഇട്ടിയുടെ ഭാഗം പറയാൻ കുറച്ചധികം പേരിവിടെ ഉണ്ടായേനെ.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ

മനുഷ്യമനസിന്റെ നിഗൂഢമായ വഴികളെ പറ്റി ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുള്ളവർക്ക് പറ്റിയ ചായക്കപ്പാണ് ഇത്

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി