ബാബറി മസ്ജിദിനായി കരഞ്ഞവർ സോഫിയ മസ്ജിദാക്കി പ്രഖ്യാപിച്ചതിൽ ആഹ്ലാദിക്കരുത്

148

 റജദ്​ ത്വയ്യിബ് ഉർദുഗാനും നരേന്ദ്ര മോഡിയും ജനാധിപത്യത്തിന്റെ മറവിൽ മതമുപയോഗിച്ച് ഏകാധിപതികളാകാൻ ശ്രമിക്കുന്നവരാണ്. അയ സോഫിയ മസ്​ജിദാക്കി പ്രഖ്യാപിച്ചത് കയ്യൂക്കുള്ളവൻ കാര്യക്കാരൻ നിയമം നടപ്പാക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്.

ചരിത്രപ്രസിദ്ധമായ അയ സോഫിയ വീണ്ടും മസ്​ജിദാക്കി തുർക്കി പ്രസിഡൻറ്​ റജദ്​ ത്വയ്യിബ് ഉർദുഗാൻ പ്രഖ്യാപിച്ചു. അയ സോഫിയ മ്യൂസിയം ആക്കിയ 1934ലെ മുസ്​തഫ കമാൽ അത്താതുർക്കി​​െൻറ നടപടി കോടതി നിയമവിരുദ്ധമാണെന്ന്​ വ്യക്​തമാക്കി ഒരു മണിക്കൂറിനകമാണ്​ ഉർദുഗാ​​െൻറ പ്രഖ്യാപനം. അയ സോഫിയ മതകാര്യ ഡയറക്​ടറേറ്റിന്​ കൈമാറാനും പ്രാർഥനക്കായി തുറക്കാനും തീരുമാനിച്ചതായി ഉത്തരവിൽ പറയുന്നു.

തുർക്കിയിൽ ഏറ്റവും കൂടുതൽ പേർ സന്ദർശിക്കുന്നതും യുനെസ്​കോ പൈതൃക പട്ടികയിൽ ഉൾപ്പെട്ടതുമായ അയ സോഫിയക്ക്​ 1500 വർഷം പഴക്കമുണ്ട്​. 16 വർഷമായി നിയമപോരാട്ടം നടക്കുകയായിരുന്നു. മസ്​ജിദ്​ ആക്കുന്നതിനെതി​െ​ര യുനെസ്​കോ, അമേരിക്ക, റഷ്യ എന്നിവർ രംഗത്തെത്തിയിരുന്നു. ക്രിസ്​ത്യൻ ബൈസാൻറിയൻ സാമ്രാജ്യം കത്തീഡ്രലായാണ്​ ആദ്യം നിർമിച്ചത്​. ഒ​ട്ടോമൻസ്​ 1453ൽ കോൺസ്​റ്റാൻറിനോപ്പിൾ കീഴടക്കിയതോടെ ഇത്​ മുസ്​ലിം ആരാധനാലയമായി മാറി.

വെട്ടിത്തിളങ്ങുന്ന ആരാധനലയങ്ങൾ ഒട്ടിയ വയറുകൾ നിറയ്ക്കില്ല അയ സോഫിയ വീണ്ടും മുസ്ലിം ആരാധനാലമാക്കിയത് കൊണ്ട് മുസ്ലിങ്ങൾക്ക് യാതൊരു പുരോഗതിയും ഉണ്ടാകാൻ പോകുന്നില്ല, അയോദ്ധ്യയിൽ വെട്ടിത്തിളങ്ങുന്ന ക്ഷേത്രം ഉയർന്നാൽ ഹിന്ദുക്കൾക്കും ഒരു നേട്ടവും ഉണ്ടാകില്ല. പടപ്പുകൾ ഭാവനങ്ങളില്ലാതെ കഷ്ടപ്പെടുന്ന ഈ ലോകത്ത് പടച്ചവനായി ഭവനങ്ങൾ ഉയരുന്നത് ആരാധനയല്ല, അറിവില്ലായ്മയാണ്. ജനങ്ങൾ ആജീവനാന്തം പിന്തുണക്കുമെന്ന് അബദ്ധ ധാരണയിൽ ഏകാധിപതികളാകാൻ ശ്രമിക്കുന്ന ജനാധിപത്യ രാജ്യങ്ങളിലെ ഭരണാധികാരികൾക്ക് കാലം കാത്തു വെച്ചിരിക്കുന്നത് ദയനീയ പതനമാണ്

NB -ബാബറി മസ്ജിദിനായി കരഞ്ഞവരിൽ ചിലർ അയ സോഫിയ മസ്ജിദാക്കി പ്രഖ്യാപിച്ചതിൽ ആഹ്ലാദിക്കുന്നു. ബാബറി മസ്ജിദ് പൊളിച്ചത്തിൽ ആഹ്ലാദിച്ചവരിൽ ചിലർ അയ സോഫിയക്കായി കരയുന്നു.

Advertisements