വേനൽക്കാലത്തെ ചർമപരിരക്ഷ പോലെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് കേശപരിപാലനവും. ദിവസവുമേൽക്കുന്ന ചൂടും പൊടിയും കാരണം തലമുടിക്കുണ്ടാവുന്ന പ്രശ്നങ്ങള്‍ അവഗണിക്കാനാവാത്ത വിധം ഗൗരവതരവുമാണ്. മുടിയുടെ സ്വാഭാവികഭംഗി നിലനിർത്താന്‍ വിപണിയില്‍ ലഭിക്കുന്നതെന്തും പരീക്ഷിക്കുന്നത് അപകടകരമാണ്. അതുകൊണ്ട് വീട്ടില്‍ തന്നെ ലഭ്യമായ ചില വസ്തുക്കള്‍ ഉപയോഗിച്ച് മുടി വളരാനുള്ള ഔഷധകൂട്ടുകള്‍ തയ്യാറാക്കാം.

വെളിച്ചെണ്ണ തയ്യാറാക്കുമ്പോള്‍

കയ്യോന്നി ഇലയും നെല്ലിക്ക ചതച്ചതും ഇരട്ടി മധുരവും തേങ്ങാപ്പാലുമൊഴിച്ച് കാച്ചി വെളിച്ചെണ്ണ തയ്യാറാക്കാം. ചുവന്നുള്ളി അരിഞ്ഞത് വെളിച്ചെണ്ണയില്‍ മൂപ്പിച്ച് തലയില്‍ തേക്കുന്നതും മുടികൊഴിച്ചില്‍ തടയും. എണ്ണ തലയില്‍ നന്നായി തേച്ചുപിടിപ്പിച്ച് അരമണിക്കൂറിനു ശേഷം താളിയോ വീര്യം കുറഞ്ഞ ഷാമ്പുവോ ഉപയോഗിച്ച് കഴുകി കളയാന്‍ മറക്കരുത്. തലയോട്ടിയിലെ എണ്ണമയം കൂടിയാല്‍ താരനും കൂടും.

താരന്‍ അകറ്റാന്‍

മാസത്തിൽ ഒരു തവണ ഹെന്നയിടുന്നത് മുടിയുടെ ആരോഗ്യത്തിനും താരന്‍ അകറ്റാനും നല്ലതാണ്. രണ്ട് മുട്ട, ഒരു ടീസ്പൂണ്‍ ഉലുവാപ്പൊടി, ആവശ്യത്തിന് മൈലാഞ്ചിപ്പൊടി, നാല് ടീസ്പൂണ്‍ നാരങ്ങാനീര്, നാല് ടീസ്പൂണ്‍ കാപ്പിപ്പൊടി എന്നിവ യോജിപ്പിച്ച് തേയില ഇട്ട് തിളപ്പിച്ച വെള്ളം ചേർത്ത് കുഴച്ച് ഹെന്ന തയ്യാറാക്കാം. ഒരു മണിക്കൂറിനു ശേഷം ഈ മിശ്രിതം മുടിയില്‍ നന്നായി തേച്ചു പിടിപ്പിക്കുക. പിന്നീട് ഒരു മണിക്കൂറിനു ശേഷം ഇത് കഴുകിക്കളയാം.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.