ബഹിരാകാശത്ത്‌ മുടിവെട്ടുന്നത് ചില്ലറ പണിയൊന്നുമല്ല

0
347

Haircut-in-Space-–-ESA-Released-Video3-634x350

നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിടുണ്ടോ ഈ ബഹിരാകാശ ഗവേഷകര്‍ എങ്ങനെയാണ് അവരുടെ ദൈന്യംദിന കാര്യങ്ങള്‍ ചെയ്യുന്നത് എന്ന്?

ഭൂമിയില്‍ സിമ്പിളായി ചെയ്യുന്ന കാര്യങ്ങള്‍ ബഹിരാകാശത്തു ഒട്ടും സിമ്പിള്‍ അല്ല. ഉദാഹരണത്തിന് ബഹിരാകാശത്ത്‌ സാധാരണ കുളിക്കുന്ന പോലെ കുളിക്കാന്‍ പറ്റില്ല. വെള്ളത്തിന്‍റെ ലഭ്യതകുറവും മൈക്രോ ഗ്രാവിറ്റി കാരണം വെള്ളം ശരീരത്തില്‍ കൂടി ഒഴുകിയിറങ്ങില്ല  എന്നതും ബഹിരാകാശ യാത്രികരെ സ്പോന്ജ് കുളിക്ക് നിര്‍ബന്ധിതരാക്കുന്നു.

ഇതുപോലെ തന്നെയാണ് മുടിവെട്ടലിന്‍റെ കാര്യവും.ഇവിടെ മുടിവെട്ടാന്‍ ബാര്‍ബറും വെട്ടേണ്ട ആളും മാത്രം മതിയെങ്കില്‍ ബഹിരാകാശത്ത്‌ ഒരാള്‍ അധികം വേണം. ഈ വെട്ടുന്ന മുടി ഒരെണ്ണം പോലും താഴെ പോകാതെ “ചാടി പിടിക്കാന്‍” വേണ്ടി യാണ് ആ മറ്റൊരാള്‍ വേണ്ടത്. താഴെവീഴുന്ന ഒരു മുടിയിഴയില്‍ നിന്നുപോലും ബഹിരാകാശ യാത്രികരുടെ കണ്ണിനോ ശ്വാസകൊശത്തിനൊ കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ ആണിത്.

യുറോപിയന്‍ ബഹിരാകാശ എജെന്‍സിയുടെ ബഹിരാകാശ യാത്രികരായ ടെറി,സാമന്ത,ആന്റ്റോന്‍ തുടങ്ങിയവര്‍  ഭഗീരഥ പ്രയത്നം നടത്തി മുടിമുറിക്കുന്നതിന്റെ വീഡിയോ നിങ്ങളും ഒന്ന് കണ്ടു നോക്കു.