മുടിവെട്ട് അതി മനോഹരമായ ഒരു കലയാണ്, എല്ലാ കലാപ്രവർത്തനങ്ങളും മഹത്താണ്

284

Umer Kutty

പല അറബ് സമൂഹങ്ങളിലും ബാർബർമാർ ആദരിക്കപ്പെട്ടിരുന്നു
അതിനുകാരണം മുടിവെട്ടിനു പുറമെ അല്ലറ ചില്ലറ നാട്ടുവൈദ്യവും കൈകാര്യം ചെയ്തിരുന്നു അവർ , സുന്നത്തു ചെയ്തു കൊടുക്കുക മുറിവുകൾ തുന്നുക കുട്ടികളുടെ ചികിത്സകൾ തുടങ്ങിയവ ഒക്കെ അവർ കൈകാര്യം ചെയ്തിരുന്നു . ബാർബർ തൊഴിൽ പരമ്പരാഗത തൊഴിലുമായിരുന്നില്ല അവിടങ്ങളിൽ പകരം ഒരു വിദഗ്ദ്ധന് കീഴിൽ നിന്ന് പഠി ച്ചെടുക്കേണ്ടുന്ന ഒന്നാണ് .

അറബ് വംശജരിൽ അധികവും ബാർബർ ഷാപ്പുകൾ നടത്തുന്നത് വൈറ്റ് അറബികൾ ആണ് . വെളുത്ത തൊലിയുള്ള മെഡിറ്ററേനിയൻ വിഭാഗങ്ങൾ നടത്തുന്ന ബാർബർ ഷാപ്പുകൾ പൊതുവെ ചിലവേറിയതാണെന്നാലും വൃത്തിയും വെടിപ്പും ഉള്ളതായിരിക്കും . മലയാളികൾ നടത്തുന്ന കടകളും വലിയ വൃത്തികേട് കാണില്ല , പക്ഷെ അവരുടെ സർവീസ് മോശമായിട്ടാണ് തോന്നുക , മറ്റു നാട്ടുകാരായ ആളുകളുടെ പ്രത്യേകിച്ച് ബംഗാളികളുടെയും നോർത്ത് ഇന്ത്യക്കാരുടെയും പാകിസ്ഥാനികളുടെയും ഒക്കെ കടകളിൽ നല്ല സർവ്വീസ് ആണ് ലഭിക്കുക മുടി വെട്ടുന്നതിനു പുറമെ തലയും കഴുത്തും പുരികങ്ങളും പുറവുമൊക്കെ മസ്സാജ് ചെയ്തു തരും . ഒരു ചെറിയ ടിപ്പ് അധികം നൽകുമെന്നാൽ വിശദമായി തന്നെഒരു തിരുമ്മൽ പ്രതീക്ഷിക്കുകയുമാവാം , പക്ഷെ നമ്മുടെ ഉള്ളിൽ ഒരു തോന്നൽ ഉണ്ട് തമിഴ് ബംഗാളി നോർത്ത് ഇന്ത്യൻ കടകളൊക്കെ വൃത്തി കുറവാണ് എന്ന് . ഒരു പരിധിവരെ അത് ശരിയുമാണ് പലപ്പോഴും നാം മുടി വെട്ടാൻ ചെന്നിരിക്കുമ്പോൾ നമ്മെ ശ്രീനാരായണ ഗുരുവിനെ പോലെ പുതപ്പിക്കുന്ന തുണിയിൽ അഴുക്കുകൾ കണ്ടു എന്നുവരാം പരിസരം അത്ര വൃത്തിയായി തോന്നുകയും ചെയ്യില്ല , മലയാളി കടകൾ സാമാന്യം വൃത്തിയൊക്കെ തോന്നുമെന്നാലും തൊഴിലിൽ വലിയ ആത്മാർഥത ഉള്ളവരാണ് അവരെന്നും തോന്നാറില്ല , നമ്മളെ പുതപ്പിച്ചിരുത്തി അവൻ മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ തന്നെ കണമണ എന്ന് നാലുവെട്ടും വെട്ടി ന്നാൽ ശരി ഇരുപതു പതിനഞ്ച് റിയാൽ എന്നിങ്ങനെ കാശും വാങ്ങി നമ്മളെ ആട്ടിയോടിച്ചു കളയും മുഖത്തു പ്രസാദം എന്നൊന്നുണ്ടാവില്ല , ഒരു കടമ തീർക്കുന്ന മട്ടിൽ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു മലയാളി വെട്ടുകാർ .

ഞാൻ താമസിക്കുന്ന പരിസരങ്ങളിൽ ഒരു പാട് മുടിവെട്ട് കേന്ദ്രങ്ങൾ ഉണ്ട് . ഞാനിപ്പോൾ സ്ഥിരമായി പോകുന്ന ബംഗാളി കട സാമാന്യേന വൃത്തിയുള്ളതും അവിടത്തെ പിള്ളാര് നല്ല പണിക്കാരുമാണ് , തലയിൽ അധികം പൂടയൊന്നും ഇനി ബാക്കിയില്ല എന്നാലും ഞാനൊരു സുന്ദരനാണ് എന്നൊരു ബോധം നിലനിൽക്കുന്നത് കൊണ്ട് ഇടയ്ക്കിടയ്ക്ക് നിലവിലുള്ള പൂടകൾ ചെത്തി വെടിപ്പാക്കും . സ്ഥിരമായി ഇപ്പോൾ അവിടെ പോകുന്നത് കൊണ്ട് വൃത്തിയുള്ള ശ്രീനാരായണ പുതപ്പും ഉപകരണങ്ങളും ചീപ്പുമൊക്കെയാണ് അവർ ഉപയോഗിക്കുന്നത് തുണിയിൽ അഴുക്കില്ല എന്നും ഉപകരണങ്ങൾ സ്റ്റെറിലൈസ് ചെയ്യുന്നു എന്നും കോമ്പുകളിൽ ഒന്നും പറ്റിപ്പിടിച്ചിരിപ്പില്ല എന്നുമൊക്കെ ഉറപ്പു വരുത്തുന്നു . ഞാൻ അതൊക്കെ പരിശോധിക്കുന്നതിന് മുൻപ് അവരെല്ലാം എന്നെ കാണിക്കുന്നു .

എന്നാൽ ഇതേ രീതിയിൽ ഞാൻ മലയാളി കടയിൽ ചെന്ന് ആവശ്യപ്പെട്ടാൽ അവരെന്നോട് പറയും പോയി പണി നോക്കാൻ. വ്യക്തി ശുചിത്വം ഉള്ളവർ ഒക്കെയായിരിക്കുമെങ്കിലും പൊതു ശുചിത്വത്തിൽ വളരെ പിറകിലാണ് മലയാളികൾ , മാത്രമല്ല സ്വയം ശുചിത്വം ഉള്ളവരാണ് ഏന് ധരിക്കുക കൊണ്ട് അവരോടു ഇത്തരം കാര്യങ്ങൾ ഒന്നും ആവശ്യപ്പെടാൻ പാടില്ല എന്നൊരു ധാരണയും അവർ പുലർത്തുന്നു . മലയാളികളുടെ റസ്റ്ററന്റുകളോട് അനുബന്ധിച്ചുള്ള ടോയ്‌ലറ്റ് സൗകര്യങ്ങൾ വളരെ പരിതാപകരം ആയിരിക്കും ഇടുങ്ങിയതും ലീക്ക് ചെയ്യുന്നതും നാറുന്നതും അണുനാശിനികൾ ഇല്ലാത്തതും ടോയ്‍ലറ്റു പേപ്പറുകൾ ഇല്ലാത്തതുമായിരിക്കും അവയിൽ മിക്കതും . ഒരു പെട്രോളിയം ഇൻഡ്രസ്ട്രിക്ക് അടുത്തുള്ള ചെറു നഗരത്തിൽ പോയപ്പോൾ അവിടെയുള്ള മിക്കമലയാളി റസ്റ്ററന്റുകളുടെയും ടോയ്‌ലറ്റ് പൂട്ടിയിട്ടിരിക്കുന്നതായി കണ്ടു എല്ലാവരും പറഞ്ഞത് റിപ്പയർ ആണെന്നാണ് . സത്യത്തിൽ ശുചിയാ ക്കിയിടാനുള്ള മടികൊണ്ടു അങ്ങിനെ ചെയ്യുന്നതാണ് . ആളുകൾക്ക് നൽകേണ്ടുന്ന സർവീസുകളിൽ വളരെ പിന്നിലാണ് മലയാളി ബാർബർ ഷാപ്പുകളും തീനിടങ്ങളും . എന്നാൽ ഒരു അഫ്‌ഗാനി റസ്റ്ററന്റിൽ പോയാൽ വിശാലമായ ടോയ്‌ലറ്റ് ആയിരിക്കും നിങ്ങൾ ഭക്ഷണം കഴിച്ചു കൈകഴുകി കൗണ്ടറിൽ ഏട്ടത്തിയാൽ കയ്യിൽ തളിക്കാൻ അവിടെ ഒരു സുഗന്ധ ദ്രാവകം പോലും കാണാൻ ആകും . ബാർബർ ഷാപ്പുകളിൽ നിങ്ങളെ നന്നായി പരിചരിച്ചിരിക്കും പാകിസ്താനിയും ലബനാനിയും ബംഗാളിയും നോർത്ത് ഇന്ത്യൻ വംശജരുമായ മുടിവെട്ടുകാർ . പിലിപ്പിനോ ബാർബർ ഷാപ്പുകളുടെ പ്രത്യേകത അവരിൽ പലരും ട്രാൻസ് ജെണ്ടർ കമ്യൂണിറ്റിയിൽ ഉള്ളവരായിരിക്കും എന്നതും വലിയ വില നല്കേണ്ടിവരുന്നതുമാണ് അവരുടെ കടകൾ എന്നതുമാണ് പക്ഷെ വൃത്തിയിൽ വളരെ മികച്ചതുമായിരിക്കും .

ഞാൻ ഇന്നലെ ഒരു വാർത്ത കണ്ടു , നെയിൽ ഷേപ്പ് ചെയ്യുന്ന ഇടത്തു നിന്ന് ഒരു ബ്രസീലിയൻ പെൺകുട്ടിക്ക്
എയ്‌ഡ്‌സ്‌ പകർന്നു എന്ന് . ആദ്യമൊന്നു സംശയിച്ചുവെങ്കിലും പിന്നീട് അങ്ങിനെ സംഭവിക്കാമെന്നു തുടർ വായനയിൽ നിന്നും മനസ്സിലായി . അത് കൊണ്ട് ബാർബർ ഷാപ്പുകളിലെ ആളുകളോട് ഉപകരണങ്ങൾ സ്റ്റെറിലൈസ് ചെയ്തതാണോ എന്ന് ചോദിച്ചു ഉറപ്പു വരുത്തുന്നതിൽ മടിക്കേണ്ടതില്ല പ്രത്യേകിച്ച് മലയാളി കടകളിൽ ആണ് പോകുന്നത് എങ്കിൽ രണ്ടുവട്ടം ചോദിക്കണം അധിക ആത്മവിശ്വാസം കൊണ്ട് അലസതയും തൊഴിലിൽ അവധാനതയും ഉള്ള വർഗ്ഗമാണ് അവർ . ബംഗാളികളും മറ്റും നിങ്ങളുടെ ചോദ്യങ്ങളെ മാന്യമായി കണ്ടു പ്രതികരിക്കും .

എന്റെ താമസ സ്ഥലത്തിന് അടുത്തുള്ള യു പി ക്കാരൻ മുടിവവെട്ടുകാരന്റെ അടുത്തു ഞാൻ ഒരു തവണ മാത്രമേ പോകുക ഉണ്ടായിട്ടുള്ളൂ അയാൾ ആടിനെ പോലെ മുറുക്കി കൊണ്ടിരിക്കുകയും പശുവിനെ പോലെ അയവെട്ടികൊണ്ടിരിക്കുകയും ചെയ്തു .

ഇപ്പോൾ പോകുന്നയിടത്തു അറബികൾ അവരുടെ ഉപകരണങ്ങളും ലേപനങ്ങളുമായി വന്നു മുടിവെട്ടുന്നതും മുഖം മിനുക്കുന്നതും കണ്ടിട്ടുണ്ട് . അത് നന്നാണ് എന്ന് എനിക്കും തോന്നി . ലേശം ആഡംബരം ഫീൽ ചെയ്യുന്നത് കൊണ്ട് ഞാനിതുവരെ അത് പ്രാക്ട്ടീസ് ചെയ്തിട്ടില്ല . ഇനി അങ്ങിനെ ആവാമെന്ന് തോന്നുന്നു . ഞാനിപ്പോൾ പോകുന്നയിടത്തെ പയ്യന് ഒരൽപം കാശ് അധികം നൽകുന്നു അവൻ അതിൽ കൂടുതൽ സർവ്വീസ് തിരികെ നൽകുന്നു . അവിടെ ഉണ്ടായിരുന്നു മറ്റൊരു വെട്ടുകാരന്റെ വായ നാറുമെന്നു ഞാൻ നേരിട്ട് തന്നെ പറഞ്ഞു ഒരിക്കൽ .. അങ്ങിനെ വല്ലാതെ പറയാമോ എന്തോ പക്ഷെ ഞാനതു പറഞ്ഞു …

മുടി വെട്ട് അതി മനോഹരമായ ഒരു കലയാണ് എല്ലാ കലാപ്രവർത്തനങ്ങളും മഹത്താണ് .