ഒരു മനുഷ്യന്‍ പൊതുമധ്യത്തില്‍ വച്ച് വിവസ്ത്രനാകുന്ന അവസ്ഥയെ ആസ്വദിച്ച്, കൂട്ടം കൂടി ആഘോഷിച്ച് മദിക്കുകയാണ്

0
96

Hairunneesa P

കെഎസ്യുക്കാരുടെ സമരത്തിലേക്ക് പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നു. അതിന്റെ ഊക്കില്‍ ഒരു സമരക്കാരന്റെ പാന്റ് ഊരിപ്പോകുന്നു. അത് സൂം ചെയ്ത് ആരോ എടുത്ത വീഡിയോ ഷെയറ് ചെയ്തും, സ്ക്രീന്‍ ഗ്രാബെടുത്ത് അത് വലിയ പടമാക്കി പോസ്റ്റ് ചെയ്തും, ട്രോളുണ്ടാക്കി പങ്കുവച്ചും ഇട്ട് സഖാക്കള്‍ ആര്‍മാദമാണ്.

എനിക്കെന്തോ ഈ ആഹ്ലാദം ലേശം പേടിക്കേണ്ട ഒരുതരം മാനസികനില ആയിട്ടാണ് തോന്നുന്നത്. ഒരു മനുഷ്യന്‍ പൊതുമധ്യത്തില്‍ വച്ച് വിവസ്ത്രനാകുന്ന അവസ്ഥയെ (അതൊരവസ്ഥയാണ് ) അങ്ങോട്ട് ആസ്വദിച്ച്, കൂട്ടം കൂടി പിന്നെയും പിന്നെയും അതുതന്നെ നോക്കിയും പറഞ്ഞും ആഘോഷിച്ച് മദിക്കുകയാണ്.എതിര്‍ രാഷ്ട്രീയത്തെ ഇങ്ങനെ നേരിടുന്നത് മനുഷ്യന്‍ എന്ന അര്‍ത്ഥത്തില്‍ തീര്‍ത്തും അധപ്പതിച്ച് പോയോണ്ട് തന്നെയാണ്. മുമ്പും കണ്ടിട്ടുണ്ട്, യോജിക്കാനാകാത്ത അഭിപ്രായം പറയുന്നവരെ സഖാക്കള്‍ സദാചാരം അടിസ്ഥാനപ്പെടുത്തി ചോദ്യം ചെയ്തും ക്യാരക്ടര്‍ അസാസിനേഷന്‍ നടത്തിയും ഒക്കെ എതിരിടുന്നത്.

ഇത്രയും വളിച്ച തലച്ചോറുള്ള ഒരു കൂട്ടത്തില്‍ നിന്ന് ഇനിയും എന്തെങ്കിലും പ്രതീക്ഷിക്കാനുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഒരു തരം ഉന്മാദമാണ് ഇവരില്‍ കാണുന്നത്. ഞാനും ഞാനുമെന്റാളും നാല്‍പതു പേരും എന്ന മാതിരിത്തെ നയവും, ജീവിതവും.അതായത്, ഇതിപ്പോ ഡിഫി സമരത്തിനിടെ ഒരു സഖാവിന്റെ മുണ്ടഴിഞ്ഞ് പോവുകയും അയാളുടെ കുണ്ടി വെളിവാകുകയും ചെയ്ത സാഹചര്യം ആണെന്ന് വയ്ക്കുക. ആദ്യത്തെ അടി വീഡിയോ എടുത്തവന് കിട്ടും എന്നാണ് എന്റെ ഊഹം. ഇനി എങ്ങനെയെങ്കിലും വീഡിയോ വന്നെന്ന് തന്നെ കൂട്ടുക. അത് ഷെയറ് ചെയ്യോ ട്രോള് ചെയ്യോ ചെയ്തോര്‍ക്കെതിരെ ഇ നേരം കൊണ്ട് കേസും നടപടിയും വന്നുകാണും.കൂട്ടത്തിലൊരുത്തനെ അപമാനിക്കാന്‍ സഖാക്കള്‍ സമ്മതിക്കുമോ ??!!!പക്ഷേ കൂട്ടത്തിന് പുറത്ത് എന്തുമാകാം. അതാണ് അവര്ടെ രീതി.

പണ്ട് ക്ലാസെടുക്കുമ്പോ എടയ്ക്ക് ടീച്ചറ് പൊറത്ത് പോകുമ്പോ മിണ്ടുന്നവര്ടെ പേരെഴുതി വക്കാന്‍ പഠിപ്പിസ്റ്റുകളെ ഏല്‍പിക്കാറില്ലേ. ഇഷ്ടള്ളോര് സംസാരിച്ചാലും പേരെഴുതാതെ ഇഷ്ടല്ലാത്തോര് സംസാരിച്ചാ പേരെഴുതുന്ന അവരുടെ ആ ചൈല്‍ഡിഷ് വയലന്‍സുണ്ടല്ലോ അതാണെനിക്ക് ഇവരെ കാണുമ്പോ ഓര്‍മ്മ വരാ.എന്തായാലും ഈ സമനില തെറ്റിയ കൂട്ടത്തിനോടുള്ള പേടിയും അറപ്പുമൊക്കെ നാള്‍ക്കുനാള്‍ കൂടുന്നതേയുള്ളൂ. അക്ഷരാര്‍ത്ഥത്തില്‍ പേടിയാണ്.അക്ഷരാര്‍ത്ഥത്തില്‍ അറപ്പും…ഹൗ…