നോട്ട് നിരോധനം മുതൽ ലോക്ക് ഡൗൺ വരെ…മണ്ടത്തരങ്ങളുടെ ഘോഷയാത്ര

229

Hakeem Abdulla Bappu

കോവിഡ് ബാധിച്ചു മരിച്ചവർക്കും ഇനി മരിക്കാൻ ഇരിക്കുന്നവർക്കും 50 കോടി രൂപ മുടക്കി ആകാശത്ത് നിന്ന് പുഷ്പ റീത്ത് സമർപ്പിച്ചു രംഗം വിട്ടതാണ് നമ്മുടെ പ്രധാന മന്ത്രി. ലോക്ക് ഡൗൺ, പാത്രം കൊട്ട്, കൈകൊട്ടിപ്പാട്ട്, സ്ട്രീറ്റ് ഡാൻസ്, ടോർച്ചടിക്കൽ, പന്തം മിന്നൽ,, പടക്കം പൊട്ടിക്കൽ… അവസാനം പുഷ്പ വൃഷ്ടിയും. എന്തെല്ലാം കലാ പരിപാടികൾ ആയിരുന്നു കോവിഡ് വൈറസ് ബാധക്കെതിരെ എന്ന പേരിൽ രാജ്യത്ത് അരങ്ങേറിയത് ?

ഇത്രയും വലിയൊരു വരവേൽപ് ഔദ്യോഗികവും ജനകീയവുമായി കോവിഡ് വൈറസിന് ഇക്കാലം വരെയും ലോകത്ത് ഒരു രാജ്യത്തും കിട്ടീട്ടില്ല എന്നതിനാൽ ഇന്ത്യയിൽ കോവിഡ് 19 വൈറസ് വളരെ ഹാപ്പിയിലാണ്. അത് കൊണ്ട് തന്നെ വളരെ വൈകിയും സാവ ധാനവും ആണെങ്കിലും വളരെയധികം പേരെ കീഴ്പ്പെടുത്തിക്കൊണ്ട് കോവിഡ് വൈറസ് ഇന്ത്യക്കാരോട് പ്രത്യഭിവാദ്യം ചെയ്തു കൊണ്ട്
മുന്നേറുകയാണ്. വൈറസ് വ്യാപനത്തിന് ഇത്രയധികം അവസരങ്ങൾ ഒരുക്കുന്ന ഒരു രാജ്യവും ലോകത്ത് വേറേയില്ലല്ലോ ?

മുന്നൊരുക്കം ഒന്നും ഇല്ലാതെ ലോക്ക് ടൗൺ പ്രഖ്യാപിച്ചു ജനങ്ങൾക്ക് നാട് പിടിക്കാൻ അവസരം ഇല്ലാതാക്കി ഗതാഗതം തടഞ്ഞു പതിനാ യിരങ്ങൾ ഒരു പരിശോധനയും സുരക്ഷയും ഇല്ലാതെ നാട് നീളെ അങ്ങോട്ടുമിങ്ങോട്ടും കിലോ മീറ്ററുകൾ പരന്നു നടന്നു പോവുമ്പോൾ പാലിക്ക പ്പെടുന്ന സാമൂഹ്യ വ്യാപന ലോക്ക് ഡൗൺ കാഴ്ച എത്ര വ്യാപകവും വേദനാ ജനകവുമായിരുന്നു?

ഈ ജാതി ആസൂത്രണമില്ലാത്ത മണ്ടൻ തീരുമാ നങ്ങൾ ഒരു രാജ്യത്തിന്റെ മേൽ അടിച്ചേൽപക്കാൻ തണ്ട് കാണിച്ച ലോകത്തിലെ ഒരേ ഒരു മഹാൻ ആരാണെന്ന് ഇന്ന് ലോകം വിളിച്ചു പറയും. ഇന്ത്യയിലെ നോട്ട് നിരോധനം മുതൽ ലോക്ക് ഡൗൺ വരെ അത്രമേൽ ലോകത്ത് ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അത് കൊണ്ടൊക്കെ യുണ്ടായ ജനങ്ങളുടെ ദുരിത പർവ്വങ്ങളും അക്കാര്യങ്ങൾ കൊണ്ട് മാത്രം ജീവൻ നഷ്ടപ്പെടേണ്ടി വന്ന മനുഷ്യ ജന്മങ്ങളെ കുറിച്ചുംഅവർ നിരന്തരം വാർത്തകൾ റിപ്പോർട്ട് ചെയ്ത് കൊണ്ടേയിരുന്നു.

700 ഓളം പേരാണ് ലോക്ക് ഡൗൺ പാലായന വുമായി ബന്ധപ്പെട്ടു മരണം പുൽകിയത്. കോവിഡിന് വേലി കെട്ടാൻ ശ്രമിച്ചവർ മരണത്തി ന്റെ പൊട്ടക്കിണറ്റിന് വേലികെട്ടാൻ ശ്രമിക്കാത്ത താണ് ഇത്രയും ദുരിതം തീർത്തത്. കോവിഡിനു കയറാൻ പോലും അവസരം കിട്ടും മുമ്പ് പലർ ക്കുംമരണം കൊടുക്കാൻ ഇത് കൊണ്ടൊക്കെ കഴിഞ്ഞു എന്നതാണ് കിട്ടിയ വലിയ നേട്ടം.

ഇപ്പോൾ എല്ലാ നിയന്ത്രണങ്ങളും വിട്ട് കോവിഡ് രാജ്യത്ത് വ്യാപിക്കുകയാണ്. തികഞ്ഞ മുൻ കരുതൽ എടുത്ത് വ്യാപനം തടഞ്ഞു നിർത്താൻ കാര്യക്ഷമമായ പ്രവർത്തനവും പരിശോധനാ സംവിധാനങ്ങളും ചികിത്സാ സങ്കേതങ്ങളും ഒരു ക്കുന്നതിന് പകരം കലാപരിപാടികൾ പ്രഖ്യാപിച്ചു തെരുവ് ഡാൻസുകൾ സംഘടിപ്പിച്ചതിന്റെ തിക്ത ഫലമാണ് രാജ്യം ഇപ്പോൾ അഭിമുഖീകരിക്കു ന്നത്.
കോവിഡ് വൈറസ് ബാധ രാജ്യത്ത് കുതിച്ചുയ രുകയാണ്. പരിശോധിച്ചു സ്ഥിരീകരിക്കപ്പെട്ടതി നേക്കാൾ എത്രയോ മടങ്ങാവാം പരിശോധിക്ക പ്പെടാത്ത രോഗികൾ എന്ന് കൂടി ഇന്ത്യൻ സാഹചര്യത്തിൽ നാം മനസ്സിലാക്കേണ്ടതുണ്ട്. ഒരു ദുരിതം സംഭവിക്കുന്നത് ആരുടേയും കുറ്റമല്ല. പക്ഷെ, അതിനെ പ്രതിരോധിച്ചു കീഴ്പ്പെടുത്താൻ കഴിയുന്നതാണ് ഭരണ കർത്താക്കളുടെ മികവ്. ഇക്കാര്യത്തിൽ പരാജയപ്പെട്ട രണ്ട് രാജ്യങ്ങൾ പ്രണ്ടും പ്രണ്ടും കൈകാര്യം ചെയ്യുന്ന രണ്ട് രാജ്യങ്ങൾ ആയത് യാദൃശ്ചികമായിരിക്കാം എങ്കിലും ഇപ്പോൾ അതാണ് സത്യം ! ലോകം കളിയാക്കി ചോദിക്കുന്നു. എവിടെ ആ മണ്ടന്‍ ഭരണാധികാരി ?

Advertisements