അജിത് ഡോവൽ എന്ന പരാജയവും നേപ്പാളിന്റെ വെല്ലുവിളിയും ചൈനയുടെ പിൻബലവും

491

Hakeem Abdulla Bappu

നേപ്പാൾ ഇന്ത്യക്ക് ഇഷ്ടപ്പെട്ട ഇന്ത്യയോട് ഇഷ്ടപ്പെട്ട ഏറ്റവും അടുത്തുള്ള പരസ്പരം യാത്ര ചെയ്യാൻ പ്രത്യേകം രേഖകൾ പോലും വേണ്ടാത്ത അത്രയും സഹൃദമായി പതിറ്റാണ്ടുകൾ മുന്നോട്ട് പോയ അയൽ രാജ്യത്തെ ഇത്രമേൽ ഇന്ത്യയു മായി അകറ്റിയത് അജിത് ഡോവലിന്റെ നയ തന്ത്ര പാളിച്ചയാണ് എന്ന് പറഞ്ഞാൽ തെറ്റാവില്ല. ഭീഷണിപ്പെടുത്തി കീഴ്പ്പെടുത്താൻ നടത്തിയ അജിത് ഡോവലിന്റെ ശ്രമം വെളുക്കാൻ തേച്ചത് പാണ്ടാവുകയായിരുന്നു. അവസരം ശരിക്കും മുതലെടുത്ത് ചൈന നേപ്പാളിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തതാണ് ഇന്ത്യയോട് നിവർന്നു നിന്ന് ഇന്ന് ബല്യ വാക്കുകൾ പറയാൻ നേപ്പാൾ പ്രധാന മന്ത്രിയെ പ്രേരിതമാക്കിയത്. നേപ്പാളിന്റെ ഭരണ ഘടനയും ആഭ്യന്തരവും അവർ തീരുമാനിക്കുമ്പോൾ അവിടെ നാം എന്തിന് കയറിച്ചെല്ലണം ? നമ്മുടെ അടുത്ത അയൽ രാജ്യമായ ബംഗ്ളാദേശ് ഒരു മുസ്ലിം മഹാ ഭൂരിപക്ഷ രാഷ്ട്രമായിട്ടും അവർ ഒരു ജനാധിപത്യ രാഷ്ട്രമായി പ്രഖ്യാപിക്കുകയായിരുന്നു.

ഇന്നത്തെ സമൂഹം പഴയത് പോലെയല്ല, കുറേ കൂടി വിശാലമായി ചിന്തിക്കാൻ താല്പര്യപ്പെടുന്നു.
UAE മുസ്ലിംകൾ മാത്രം പൗരന്മാരായുള്ള രാജ്യമായിരുന്നു. അവിടെ അവർക്ക് അവരുടെ രാജ്യത്ത് വിസയെടുത്ത് താൽക്കാലികമായി കയറിച്ചെന്ന മുസ്ലിംകൾ അല്ലാത്തവരെ വിശ്വാസപരമായി പരിലാളിക്കേണ്ടുന്ന ആവശ്യം അടിസ്ഥാന പരമായി ഇല്ല. എന്നിട്ടും അവർ ക്രിസ്ത്യൻ ചർച്ചുകളും ഹിന്ദു ക്ഷേത്രങ്ങളും വിദേശി വിശ്വാസികൾക്കായി അവർ ഒരുക്കി കൊടുത്തു. ഇപ്പോഴും അവിടെ അവർ അനുവ ദിച്ച ഏറ്റവും വലിയ ഒരു ഹിന്ദു ക്ഷേത്രം പണിയാ നുള്ള പണിപ്പുരയിലാണ് ഇന്ത്യൻ ഹിന്ദു സംഘടന കൾ അവിടെ.

ഇങ്ങനെയൊക്കെയാണ് ഇന്നത്തെ ലോകത്തി ന്റെ അവസ്ഥ. ഇന്ത്യയിൽ ബുദ്ധി വികാസം കുറഞ്ഞ ചില കുബുദ്ധികൾ മുസ്ലിം പള്ളികൾ ക്കെതിരെ ചിലയിടങ്ങളിൽ എങ്കിലും വിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നുണ്ടെങ്കിലും. ലോകം പക്ഷേ കുറച്ചു വർഷങ്ങളായി ശുഷ്കിച്ച വർഗ്ഗീയ ചിന്തകളിൽ നിന്ന് പുറത്ത് കടക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗം തന്നെയാണ് നേപ്പാളിലും സംഭവിച്ചത്.

പക്ഷേ, ഇന്ത്യയിലെ ചില ശുഷ്ക ചിന്തകർക്ക് അത്‌ സ്വീയകാര്യമായില്ല. രാഷ്ട്രീയമായുള്ള തങ്ങളുടെ ഈ നിലപാട് അവരെ താക്കീതിന്റെ സ്വരത്തിൽ അവതരിപ്പിക്കുകയും അത്‌ സ്വീകരിക്കപ്പെടാതെ വന്നതോടെ ചില ബിസിനസ് നിയന്ത്രണങ്ങളും മറ്റും ഏർപ്പെടുത്തി നേപ്പാളിനെ പാഠം പഠിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ അത് അവർക്ക് അവരുടെ നിലനിൽപിന് പ്രയാ സം സൃഷ്ടിക്കുകയും കൂടി ആയപ്പോൾ പരിഹാ രവു മായി ചൈന അവിടെ കടന്നു ചെന്ന് ആധി പത്യം സ്ഥാപിക്കുക യായിരുന്നു.

ഇത് കേന്ദ്ര സർക്കാരിന്റെ നയതന്ത്ര പരാജയം എന്ന് തന്നെ വേണം പറയാൻ. ഒപ്പം അജിത് ഡോവലിന്റെയും. കൃത്യമായ കാഴ്ചപ്പാടുണ്ടായിരുന്നെങ്കിൽ നേപ്പാൾ ഒരിക്കലും ഇന്ത്യയുടെ ശത്രു പക്ഷത്തോട് കൂട്ട് കൂടുകയില്ലായിരുന്നു. ഇപ്പോൾ ഉയർത്തുന്ന പോലുള്ള വാദ മുഖങ്ങൾക്ക് നേപ്പാൾ മുതിരുകയും ഇല്ലായിരുന്നു. ചൈനയുടെ പിൻബലമാണ് ഇപ്പോൾ നേപ്പാളിനെ കൊണ്ട് ഇതൊ ക്ക പറയിപ്പിക്കുന്നത് എന്നതാണ് ഇപ്പോൾ വ്യക്തമാക്കപ്പെടുന്നത് !