ഹലാൽ ലവ് സ്റ്റോറി മുന്നോട്ടു വെക്കുന്ന ആശയങ്ങളെ അതിലഭിനയിച്ച പാർവതി തള്ളുന്നോ.. കൊള്ളുന്നോ ?

181

Sajith Babu

താൻ അഭിനയിച്ച ടേക്ക് ഓഫ് എന്ന സിനിമയിൽ ഇസ്ലാമോ ഫോബിയ കണ്ടെത്തിയ നടിയാണ് പാർവതി.. കസബയിൽ മമ്മൂട്ടീടെ ഒരു രംഗം വളരെ മോശമായി എന്ന് പറഞ്ഞ നടി ആണ് അവർ… തന്റെ കൂട്ടത്തിൽ ഒരാളെ പറ്റി പറഞ്ഞപ്പോൾ സങ്കടനയിൽ നിന്നും രാജിവെക്കാൻ ആർജ്ജവം കാണിച്ച ആളാണ്.അവർ ചെറുതെങ്കിലും ഒരു വേഷം ചെയ്ത സിനിമയാണ് ഹലാൽ ലവ് സ്റ്റോറി.. സിനിമയുടെ രാഷ്ട്രീയം ഒക്കെ എന്തോ ആവട്ടെ.. ആർക്കും ആരെ പറ്റിയും സിനിമ എടുക്കാനുള്ള അവകാശമുണ്ട്.. എന്നാൽ സിനിമ മുന്നോട്ടു വെക്കുന്ന ആശയങ്ങളെ പാർവതി തള്ളുന്നോ.. കൊള്ളുന്നോ എന്നറിയാൻ താല്പര്യമുണ്ട്…

1) കഥാപാത്രങ്ങളുടെ കെട്ടിപ്പിടുത്തം അത്ര ശരിയല്ല എന്ന് പറയുന്ന നിഷ്കളങ്കരായ തൗഫീഖിന്റേം റഹിം സാഹിബിന്റേം ഒപ്പം നിന്ന് അത്തരക്കാർക്കു കാണാൻ ഇതെല്ലം കട്ട്‌ ആക്കി ഹലാൽ സിനിമ ഇറക്കുന്നതിൽ തെറ്റില്ല എന്ന നിലപാടിനൊപ്പമാണോ?

2)കള്ളു കുടിക്കുന്നവരും പുക വലിക്കുന്നവരും ആണ് “പൊതു “വിഭാഗം എന്നും അതില്ലാത്തതു kഉണ്ടാണ് വേറെ ഒരു വിഭാഗം പൊതു ആവാത്തത് എന്ന അഭിപ്രായത്തിനോടുള്ള നിലപാട്

3)ഞങ്ങൾക്കും കാണണ്ടേ സിനിമ എന്നും ഞങ്ങൾക്കും ചെയ്യണ്ടേ സിനിമ എന്നും തൗഫീഖ് പൊതുവിനോട് ചോദിക്കുമ്പോൾ ഈ പൊതു ആണ് ഈ കൂട്ടർക്കു സിനിമ ഹറാം ആക്കിയത് എന്നാണോ പറഞ്ഞു വെക്കുന്നത്.. അതിനോടുള്ള നിലപാട്

4)സിനിമയിൽ തുടക്കം കാണിക്കുന്ന വേൾഡ് trade സെന്റര് തകർക്കുന്നതിനെ നിഷ്കളങ്കരായ റഹിം സഹിബും കൂട്ടരും ബുഷിന്റെ സ്വഭാവത്തിന് അത് കിട്ടണം എന്നൊരു നിലപാടാണ് കാണിക്കുന്നത്.. പ്രതിക്കൊപ്പം നിന്നിലെങ്കിലും ഇരയ്ക്ക് അത് കിട്ടേണ്ടത് തന്നെ എന്നാണ് പറഞ്ഞു വെക്കുന്നത്.. അതിനോടുള്ള നിലപാട്…

5)ചുരം ഇറങ്ങി വരുന്ന ബസിൽ നിന്ന് ഇറങ്ങാൻ മടിക്കുന്ന ഈ കൂട്ടർ ഇനി ഒന്നിറങ്ങിയാലും വീണ്ടും കയറാം (കയറണം )എന്ന നിലപാടിനോട് പേരിന്റെ കൂടെ ഉള്ള ജാതിവാൽ വരെ മുറിച്ചു മാറ്റിയ പാർവതി (അതിന് കയ്യടികൾ അർഹിക്കുന്നു )എങ്ങനെ നോക്കിക്കാണുന്നു

ഇനി സിനിമ ഈ പറഞ്ഞതിനെ എല്ലാം വിമർശന വിധേയം ആക്കുക ആണേൽ ഈ ചോദ്യങ്ങൾക് പ്രസക്തിയില്ല… അങ്ങനെ ആണേൽ അത് പ്രേക്ഷകരെ ബോധ്യപ്പെടുത്താൻ സംവിധായകൻ പരാജയപ്പെട്ടിരിക്കുന്നു എന്നും പറയേണ്ടി വരും