ആകാശത്തു നിന്ന് ഏതു സമയവും ഒരു സാധനം തലയിൽ വീഴുമന്നുള്ള ‘സ്കൈലാബ് ഭയം’ !

0
36

Hamidali Vazhakkad

ഭയത്തിന്റെ സ്കൈലാബ് കാലം

ഒന്നാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് എന്നെ ഒരു ഭയം പിടികൂടിയത്. ആകാശത്തു നിന്ന് ഏതു സമയവും ഒരു സാധനം തലയിൽ വീഴുമന്നും അതോടെ ഞാനും ഈ നാടുമല്ലാം ഇല്ലാതാവുമെന്നുമാണ് ആ ഭയത്തിന്റെ അടിസ്ഥാനം. എവിടെ ചെന്നാലും സ്കൈലാബ് എന്ന പേരുമാത്രം. അതന്താണന്ന് അന്ന് ഒരെത്തും പിടിയുമില്ലായിരുന്നു. എന്നാലും ഒന്നറിയാം !ആകാശത്ത് നിന്ന് വലിയൊരു സാധനം താഴേക്ക് പുറപ്പെട്ടിട്ടുണ്ടന്നും അത് കേരളത്തിലേക്കാണ് വീഴാനാണ് സാധ്യതയെന്നും മുതിർന്നവരുടെ സംസാരത്തിൽ നിന്ന് ഞങ്ങൾ കുട്ടികൾ മനസ്സിലാക്കിയിരുന്നു. ചായ പീടികയിലും സ്കൂളിലും വീട്ടിലും എല്ലായിടത്തും സ്കൈലാബിന്റെ നൂറു നൂറു കഥകൾ.

ഇത്തരം കഥകൾ എരിവോടെ എനിക്ക് പകർന്നു തരാൻ ചുറ്റുവട്ടത്ത് ഒരുപാട് പേരുണ്ടായിരുന്നു.കുട്ട്യളെ പേടിപ്പിക്കാൻ അവർക്ക് ഉത്സാഹം കൂടുതലായിരുന്നു.ഒടുവിൽ ഭയപെട്ടത് സംഭവിച്ചില്ല. അത് ഇന്ത്യ മഹാസമുദ്രത്തിൽ വീണു !അതോടെ എല്ലാവർക്കും ആശ്വോസമായി .അതിനെ തുടർന്ന് നാട്ടിൽ സ്കൈലാബ് താരമായി. പലരും ഇഷ്ടപെട്ടതിന് സ്കൈലാബ് എന്ന് പേരിട്ടു.അതിൽ എനിക്കിപ്പോഴും ഓർമ്മയുള്ളത് ഒരു ജീപ്പാണ്.

May be an illustrationഎന്റെ നാട്ടിൽ നിന്ന് കൊണ്ടോട്ടിയിലേക്ക് അക്കാലത്ത് ജീപ്പ് സർവ്വീസ് ഉണ്ടായിരുന്നു.അതിലൊന്നിന്റെ പേര് സ്കൈലാബ് എന്നായതിനാൽ അതിപ്പോഴും മായാതെ മനസ്സിലുണ്ട് .ശരിക്കും അതൊരു Jeep ആയിരുന്നില്ല. അതുപോലെ ഒന്ന്. കുറെ കാലങ്ങൾക് ശേഷം കൊണ്ടോട്ടിയിലേക്ക് പോവുമ്പോൾ റോഡരികിലെ വീട്ടിൽ ആ വണ്ടി നിർത്തിയിട്ടത് കണ്ടിരുന്നു. ഇതല്ലാം ഇപ്പോൾ ഓർക്കാൻ കാരണം ചൈനയുടെ “ലോങ് മാർച്ച് 5B “എന്ന റോക്കറ്റ് ഇപ്പോൾ അപകടങ്ങൾ ഒന്നും ഇല്ലാതെ കടലിൽ പതിച്ച വാർത്ത വാർത്ത കണ്ടതാണ്.രണ്ട് നാളായി വാട്സാപ് ഗവേഷകർ അതിനെ കുറിച്ച് ഭീതിപരത്തി കൊണ്ടിരുന്നത് കണ്ടിരുന്നു. പക്ഷെ സ്കൈലാബിന് ലഭിച്ചത്ര പരസ്യം ലോങ് മാർച്ച്5B ക്ക് കിട്ടിയില്ല.

ആദ്യ അമേരിക്കൻ സ്പേസ് സ്റ്റേഷൻ ആയിരുന്നു സ്കൈലാബ്. 1973 മുതൽ 1979 വരെ അതിന്റെ സേവനം ലഭ്യമായിരുന്നു. 77000 കിലോഗ്രാം തൂക്കമുള്ള ആ സ്റ്റേഷൻ സ്ഥാനം തെറ്റി താഴേക്ക് ഇറങ്ങി വന്നു. യഥാസ്ഥാനത്തേക്ക് ഉയർത്താനുള്ള ശാസ്ത്രജ്ഞന്മാരുടെ ശ്രമങ്ങളല്ലാം – പരാജയപ്പെട്ടു. അതോടെയാണ് സ്കൈലാബ് ഭീതി പടർന്നു തുടങ്ങിയത്. ഒടുവിൽ 1979 ജൂലായ് 11 ന് ആസ്ട്രേലിയക്ക് സമീപം അത് കടലിൽ പതിച്ചു. സ്കൈലാബ് നമ്മുടെ ചരിത്രത്തിൽ ഇടം നേടിയത് എന്തല്ലാമായിട്ടാവും? എന്റെ വാളിൽ ഇതിട്ടപ്പോൾ അതിലൊരാൾ ഒരു പാട്ടുതന്നെ ഉണ്ടായിരുന്നതായി എഴുതി “ബോംബേല് പോണ്ട ബിലാലെ സ്കൈലാബ് വീഴും ബലാലെ ” .